മോഹന്‍ലാലിനൊപ്പം ബിഗ് ബോസിലെത്തുന്നവരെ കാത്ത് മുംബൈ, അണിയറ വിശേഷങ്ങള്‍ ഇങ്ങനെ!

ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. മറ്റ് പതിപ്പുകള്‍ വിജയമായി മാറിയതോടെയാണ് എന്നാണ് മലയാളത്തില്‍ ഈ പരിപാടി ആരംഭിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. അതിനിടയിലാണ് മലയാള പതിപ്പുമായി ഏഷ്യാനെറ്റ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. പതിവ് രീതികളില്‍ നിന്നും മാറി സെലിബ്രിറ്റികള്‍ക്കൊപ്പം അവതാരകനായി മോഹന്‍ലാലും എത്തുമെന്നറിയിച്ചതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. പരിപാടിയുടെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ പിന്നീട് മോഹന്‍ലാലാണ് അവതാരകനായി എത്തുന്നതെന്ന് വ്യക്തമാക്കി ചാനല്‍ അധികൃതര്‍ രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ തെളിയിച്ചതാണ്. അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്തിരുന്ന ലാല്‍സലാം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസിനെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആദ്യ സീസണ്‍ മുംബൈയില്‍ തുടങ്ങും

ആദ്യ സീസണ്‍ മുംബൈയില്‍

ബിഗ് ബോസിന്റെ ആദ്യ സീസണ്‍ മുംബൈയില്‍ വെച്ച് തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും വെച്ചായിരിക്കും ഒന്നാം ഭാഗമെന്ന തരത്തിലായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കേരളത്തിന് പുറത്ത് വെച്ച് ആദ്യ സീസണ്‍ തുടങ്ങാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി നടക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ജൂണ്‍ അവസാന വാരത്തോടെ

ജൂണ്‍ അവസാന വാരത്തോടെ

ജൂണ്‍ അവസാന വാരത്തോട് കൂടി പരിപാടി സംപ്രേഷണം ചെയ്യാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുംബൈയിലെ ലൊക്കേഷനില്‍ ഇതിനുള്ള ജോലികള്‍ ആരംഭിച്ച് തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിപാടിയുടെ പ്രമോ ഉടന്‍ തന്നെ കാണിച്ച് തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു

മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയില്‍ പങ്കെടുക്കുന്നതിനായി നിരവധി പേരാണ് ശ്രമം നടത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന നമിമിഷങ്ങളും അതിലൂടെ ലഭിച്ചേക്കാവുന്ന പ്രശസ്തിയുമാണ് പലരും ലക്ഷ്യം വെക്കുന്നത്. പരിപാടിയിലേക്കുള്ള 16 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

സിനിമാ സീരിയല്‍ താരങ്ങള്‍

സിനിമാ സീരിയല്‍ താരങ്ങള്‍

ബിഗ് സ്‌ക്രീനിലെയും മിനി സ്‌ക്രീനിലെയും പ്രതിഭകള്‍ ഒരുമിച്ചെത്തുകയാണ് ബിഗ് ബോസിലൂടെ. പുറത്തുനിന്നുള്ള കമ്യൂണിക്കേഷനെല്ലാം വിച്ഛേദിച്ച് എല്ലാവരും ഒരു സ്ഥലത്ത് താമസിക്കുകയും അതിനുള്ളില്‍ വെച്ച് നല്‍കുന്ന ടാസ്‌ക്കുകള്‍ കൃത്യമായി നിറവേറ്റുന്നവരെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കും. ഈ തരത്തിലാണ് പരിപാടിയുടെ ഫോര്‍മാറ്റ്.

മോഹന്‍ലാലിന് പറയാനുള്ളത്

മോഹന്‍ലാലിന് പറയാനുള്ളത്

ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ഏഷ്യാനെറ്റ് എത്തുമ്പോള്‍ താനും ഒപ്പമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. അടച്ചിട്ടൊരു വീട് 60 ക്യാമറ, 16 മത്സരാര്‍ത്ഥികള്‍, ഇവരില്‍ പലര്‍ക്കും പല ഭാവമായിരിക്കും. ആകാംക്ഷഭരിതമായിരിക്കും ഇനിയുള്ള നാളുകളെന്നും മോഹന്‍ലാല്‍ പറയുന്നു.

വീഡിയോ കാണൂ

ബിഗ് ബോസിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്, വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X