For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടൻ മിനിസ്ക്രീനിലെത്താൻ 6 ദിവസങ്ങൾ കൂടി! ബിഗ് ബോസിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ,വീഡിയോ കാണൂ

  |
  ലാലേട്ടന് ബിഗ് ബോസിനെക്കുറിച്ച് പറയാനുള്ളത് | filmibeat Malayalam

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്, ഇന്ത്യയിലെ വിവിധ ഭാഷകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഷോ ഇപ്പോൾ മലയാളത്തിലും ആരംഭിക്കുകയാണ്. ഇതിൽ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. ബിഗ് ബോസ് മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. ഇത് ഷോയ്ക്ക് വേണ്ടിയുളള ആകാംക്ഷ പ്രേക്ഷകർക്കിടയിൽ കൂട്ടാൻ കാരണമായിട്ടുണ്ട്. എൻഡമോൾ ഗ്രൂപ്പ് നിർമ്മിക്കുന്ന ബിഗ് ബോസ് സംപ്രേക്ഷകണം ചെയ്യുന്നത് ഏഷ്യനെറ്റാണ്.

  ആദ്യം കളക്ടറിന്റെ പ്യൂൺ, ഇപ്പോൾ കളക്ടർ!! സുരാജിനോട് അസൂയ തോന്നി സന്ദർഭം പങ്കുവെച്ച് ഇന്നസെന്റ്

  ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്, കന്ന‍ എന്നീ ഭാഷകളിൽ മികച്ച സ്വീകാര്യത നേടിയ പരിപാടി മലയാളത്തിലും വൻവിജയമായിരിക്കുമെന്നാണ് വിവരം. എന്നാൽ ഷോയെ കുറിച്ചുള്ള വാർത്തകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ എല്ലാവർക്കും അറിയേണ്ടത് ഈ ഷോ എന്നു തുടങ്ങുമെന്നാണ്. പ്രേക്ഷകരുടെ കാത്തിരുപ്പിന് വിരാമമിട്ടു കൊണ്ട് ബിഗ് ബോസ് ആരംഭിക്കുന്ന തീയതി പുറത്തു വിട്ടുണ്ട്. ‌‌‌

  അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഫിലിംഫെയര്‍ അവാര്‍ഡ്! കല്ല്യാണിയെ അഭിനന്ദിച്ച് ലാലേട്ടന്‍!!

   ജൂൺ 24 ന്

  ജൂൺ 24 ന്

  ജൂൺ 24 ഞായറാഴ്ചയാണ് ബിഗ്ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. 16 മത്സരാഥികളുമായിട്ടാണ് ഷോ ആരംഭിക്കുന്നത്. പ്രേക്ഷകർ ബിഗ് ബോസിനായി ഇനി ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാകും. തമിഴിലും, ഹിന്ദിയിലും മറ്റു ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് മലയാളത്തിൽ നിന്നും പ്രേക്ഷകരുണ്ട്. അതിനാൽ തന്നെ മലയാളത്തിൽ ഷോ സൂപ്പർ ഹിറ്റാകുമെന്ന് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയെന്നാണ് ബിഗ് ബോസിനെ അറിയപ്പെടുന്നത്.

    ഷോ ഇങ്ങനെ

  ഷോ ഇങ്ങനെ

  16 സെലിബ്രിറ്റികളാകും മത്സരാഥികളാകും ഷോയിൽ പങ്കെടുക്കുക. ഇവരെ 100 ദിവസം ബിഗ് ബോസ് ഹൗസ് എന്ന് വിളിക്കുന്ന വീട്ടിൽ താമസിപ്പിക്കും. മത്സരാഥികൾക്ക് പുറം ലോകമായി യാതൊരു തരത്തിലുമുള്ള ബന്ധവുമുണ്ടാകില്ല. മത്സരാഥികളുടെ ചലങ്ങൾ നിരീക്ഷിക്കാൻ ബിഗ് ബോസ് ഹൗസിൽ ക്യാമറകൾ സ്ഥാപിക്കും. ശേഷം മത്സരാഥികളുടെ ചലനങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കും. കൂടാതെ മത്സരാഥികൾ ബിഗ് ബോസ് നിർദേശങ്ങൾ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും താമസവും മറ്റും. നിർദേശം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷയും നൽകുന്നതായിരിക്കും.

   എലിമിനേഷൻ ഇങ്ങനെ

  എലിമിനേഷൻ ഇങ്ങനെ

  ഓരോ ആഴ്ചയും വ്യത്യസ്തമായ ജോലികൾ മത്സരാഥികൾക്ക് നൽകും. ഈ ജോലികൾ വളരെ കൃത്യമായും വ്യത്തിയയായും പറയുന്ന സമയത്തിനുളളിൽ മത്സരാഥികൾ ചെയ്തു തീർക്കണം. ഒരോ ആഴ്ചയുടെ അവസാനം വോട്ടെടുപ്പിലൂടെയായിരിക്കും മത്സരാഥികളെ എലിമിനേറ്റ് ചെയ്യുക. കൂടാതെ മത്സരാഥികളാണ് എലിമിനേറ്റ് ചെയ്യേണ്ട ആളെ നാമനിർദേശം ചെയ്യേണ്ടത്. നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വേണ്ടി പ്രേക്ഷകർക്ക് മൊബൈൽ ഫോണിലൂടെ വോട്ട് ചെയ്യാം. ഇതിൽ കൂടുതൽ വേട്ട് ലഭിച്ച ആൾക്ക് വീണ്ടും ഷോയിൽ തുടരാം. കുറഞ്ഞ വേട്ട് ലഭിച്ച ആൾ ഷോയിൽ നിന്ന് പുറത്തു പോകുകയും ചെയ്യും. ഇങ്ങനെ അവസാം വരെ നിൽക്കുന്ന വ്യക്തിയായിരിക്കും ബിഗ് ബോസിന്റെ വിജയ്.

   മത്സരാഥികൾ ആരൊക്കെ

  മത്സരാഥികൾ ആരൊക്കെ

  ബിഗ് ബോസ് ഷോയെ കുറിച്ചുളള വാർത്തകൾ പുറം ലോകത്ത് എത്തിയതോടെയാണ് അവതാരകൻ ആര് , എന്ന് ഷോ ആരംഭിക്കും, മത്സരാഥികൾ ആരൊക്കെ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ അവതാരകൻ മോഹൻലാൽ ആണെന്ന് അറിഞ്ഞപ്പോൾ ഷോ എന്നു തുടങ്ങും എന്നുളള ചോദ്യമായി. എന്നാൽ ഇപ്പോൾ ഷോയുടെ തീയതിയും പുറത്തു വന്നിട്ടുണ്ട്. ഇനി അറിയേണ്ടത് മത്സരാഥികൾ ആരൊക്കെ എന്നാണ്. എന്നാൽ അതിനു ഇതുവരെ വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. പിഷാരടി, രഞ്ജിനി ഹരിദാസ്, അഡാർ ലവ് താരം പ്രിയ, ശ്രീശാന്ത്, ജിപി, കനി കുസൃതി, ദീപൻ മുരളി എന്നിവർ മത്സരാഥികളായി എത്തുമെന്നുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

  മൂന്ന് സീസൺ

  മൂന്ന് സീസൺ

  ബിഗ് ബോസിന്റെ മൂന്ന് സീസണുകൾ മലയാളത്തിൽ ഉണ്ടാകും. മൂന്ന് വർഷമായിരിക്കും ഈ ഷോയുടെ കാലാവധി. മലയാളകളുടെ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതാരകന്റെ കുപ്പായമണിയുന്നത് കാണാനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മലയാളം ബിഗ് ബോസിന്റെ അന്യഭാഷ റിയാലിറ്റി ഷേകളെക്കാലും മുന്നിൽ എത്തുമെന്നാണ് ആരാധകരുടെ ഭാഷ്യം.

  ലാലേട്ടൻ പറയുന്നത് കാണാം

  English summary
  big boss malayalam reality starting june 24
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X