അസുഖമൊന്നുമില്ലായിരുന്നു അച്ഛന്! പൊട്ടിക്കരഞ്ഞ് ആര്യ! വെള്ളം കുടിക്കാതെ മരിക്കുന്ന അവസ്ഥയുണ്ടല്ലോ
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലേക്കെത്തിയതോടെയാണ് പല താരങ്ങളുടെയും ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. ഇന്നുവരെ എവിടേയും പറയാത്ത കാര്യങ്ങള്‍ തുറന്നുപറയാനുള്ള അവസരവും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കദനകഥകളുമായാണ് പല താരങ്ങളും ബിഗ് ഹൗസിനെ കരയിപ്പിക്കുന്നത്. സഹമത്സരാര്‍ത്ഥികള്‍ മാത്രമല്ല പ്രേക്ഷകരും കരഞ്ഞുപോവുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളുമായാണ് ആര്യ എത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ ആര്യയ്ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആരാദ്യം പാടുമെന്ന പരിപാടിയില്‍ നിന്നും ആര്യ അപ്രത്യക്ഷയായതിന് പിന്നാലെയായി താരം ബിഗ് ബോസിലേക്ക് എത്തുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മകളായ റോയയുടെ സമ്മതത്തോടെയാണ് തന്റെ വരവെന്ന് പറഞ്ഞായിരുന്നു താരം ബിഗ് ഹൗസില്‍ പ്രവേശിച്ചത്. അവതാരകയായ എലീന പടിക്കലും ഇത്തവണ മത്സരിക്കാനെത്തിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ആര്യ എത്തിയിരുന്നു. അപ്രതീക്ഷിതമായി നഷ്ടമായ സഹോദരനെക്കുറിച്ച് താരം കഴിഞ്ഞ ദിവസം വാചാലയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛനെക്കുറിച്ച് തുറന്നുപറയുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
Recommended Video

ജീവിതം തന്നെ അച്ഛനാണ്
ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന അച്ഛനെക്കുറിച്ച് നേരത്തെയും ആര്യ വാചാലയായിട്ടുണ്ട്. അപ്രതീക്ഷിതമായി അച്ഛന്‍ യാത്രയായപ്പോള്‍ ആ വേദനയില്‍ നിന്നും മുക്തയാവാനാതെ നിന്നുപോയതിനെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ബിഗ് ഹൗസില്‍ വെച്ചും താരം ഇതേക്കുറിച്ച് പറയുന്നുണ്ട്. പുതിയ പ്രമോ വീഡിയോയില്‍ കാണുന്നത് ഇക്കാര്യമാണ്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വികാരഭരിതയായാണ് താരം കഴിഞ്ഞ ദിവസം സഹോദരനെക്കുറിച്ച് സംസാരിച്ചത്.

മനസ്സിലാക്കിയത്
എന്റെ എല്ലാമെല്ലാം എന്റെ ജീവിതത്തിലെ തന്നെ എല്ലാം അച്ഛനാണ്. ആ ഒരു ടൈമില്‍ ഒരു ഡിസ്റ്റ്ന്‍സ് വന്നപ്പോളാണ് അച്ഛന് തന്റടുത്ത് എത്രത്തോളം അടുപ്പമുണ്ടെന്ന് താന്‍ മനസ്സിലാക്കിയതെന്ന് ആര്യ പറയുന്നു. സഹോദരന്‍ മരിച്ച് ഒരുമാസം പിന്നിടുന്നതിനിടയിലായിരുന്നു അച്ഛനും പോയതെന്ന് ആര്യ പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞായിരുന്നു ആര്യ സഹോദരനെക്കുറിച്ച് സംസാരിച്ചത്്. അതിന് പിന്നാലെയായാണ് അച്ഛനെക്കുറിച്ചും തുറന്നുപറയുന്നത്.

പെട്ടെന്ന് ഇങ്ങനെയായപ്പോള്‍
പ്രത്യേകിച്ചൊരു കുഴപ്പവുമില്ലാത്തയാള്‍ പെട്ടെന്ന് ഇങ്ങനെയായപ്പോള്‍ സഹിക്കാനായില്ലെന്ന് ആര്യ പറയുന്നു. ആ ഒരവസ്ഥ തനിക്ക് സഹിക്കാനായില്ലെന്നും താരം പറയുന്നു. അച്ഛനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്നതും അവസാനസമയത്ത് അദ്ദേഹത്തിനരികിലേക്ക് പോയതിനെക്കുറിച്ചുമൊക്കെ താരം മുന്‍പ് പറഞ്ഞിരുന്നു. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ഈറനണിയിക്കുന്ന പോസ്റ്റുമായി താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യയുടെ പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

വെള്ളം കുടിക്കാതെ മരിക്കുന്ന അവസ്ഥ
വെള്ളം കുടിക്കാനാവാതെയൊക്കെ മരിക്കുന്നൊരു അവസ്ഥയുണ്ടല്ലോയെന്ന് പറഞ്ഞ് ആര്യ കണ്ണുതുടച്ചപ്പോള്‍ മറ്റുള്ളവരും ഒപ്പം ചേരുകയായിരുന്നു. കേട്ടിരുന്നവരെയെല്ലാം സങ്കടത്തിലാഴ്ത്തുകയായിരുന്നു ആര്യ. സഹോദരന്റേയും അച്ഛന്റേയും വിയോഗത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ആര്യ കരയാറുണ്ട്.
വീഡിയോ വൈറലാവുന്നു
ബിഗ് ബോസിന്റെ പുതിയ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോമദാസിനും പാഷാണം ഷാജിക്കും പിന്നാലെയായി ആര്യയാണ് തന്റെ ജീവിതാനുഭവം പങ്കുവെക്കുന്നത്. പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications