ഒരുചീത്ത സ്വഭാവവും ഉണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം പോയി! പൊട്ടിക്കരഞ്ഞ് ആര്യയുടെ വാക്കുകള്‍!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മാറിയ ബിഗ് ബോസിന്റെ അടുത്ത സീസണ്‍ ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 17 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി മുന്നേറുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. രാജിനി ചാണ്ടിയുടെ നേതൃത്വത്തിലാണ് ആദ്യവാരത്തില്‍ ടീമംഗങ്ങള്‍ മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലെ താരങ്ങളും ഇത്തവണ ബിഗ് ഹൗസിലേക്ക് എത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിച്ചിരിക്കുകയാണ് ആര്യ.
Recommended Video

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ ആര്യയും ഈ പരിപാടിയിലുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ആരാദ്യം പാടുമെന്ന പരിപാടിയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്കെത്തിയത്. മോളെ മിസ്സ് ചെയ്യുന്നതില്‍ സങ്കടമുണ്ടെന്ന് ആര്യ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. മകളായ റോയയുടെ സമ്മതപ്രകാരമായാണ് താനെത്തിയതെന്നും താരം വ്യക്തമാക്കിയിരുന്നു. സഹമത്സരാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയിലായിരുന്നു താരം പൊട്ടിക്കരഞ്ഞത്. അച്ഛന്റേയും ചേട്ടന്റേയും വിയോഗത്തെക്കുറിച്ചായിരുന്നു ആര്യ പറഞ്ഞത്.

രജത് കുമാര്‍ തുടങ്ങിവെച്ച സംസാരം
വീണ, രജത് കുമാര്‍, തെസ്‌നി ഖാന്‍, ആര്‍ജെ രഘു, ആര്യ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് സംസാരിക്കുന്നതിനിടയിലാണ് ആര്യ സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. നമ്മള്‍ ഓരോരുത്തരും വളര്‍ന്നുവരുന്ന സാഹചര്യങ്ങളും ജീനും വ്യത്യസ്തമല്ലേയെന്നുമായിരുന്നു ആര്യ ചോദിച്ചത്. ജീവിതത്തില്‍ ശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നു രജ്ത് കുമാര്‍ പറഞ്ഞത്. എല്ലാവരും ഇത് പോലെ ശ്രദ്ധിച്ച് ചെയ്യാനായി ശ്രദ്ധിക്കും. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ചിലര്‍ക്ക് കഴിയാതെ വരാറുണ്ട്, അതിന് കാരണം അവരുടെ സാഹചര്യമായിരിക്കാമെന്നും ആര്യ പറഞ്ഞിരുന്നു.

സഹോദരനെക്കുറിച്ച്
സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുമായി ചേര്‍ത്ത് വെച്ചായിരുന്നു ആര്യ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സഹോദരന്‍ മരിച്ചത്. ഒരു വര്‍ഷമായിട്ടേയുള്ളൂ. വലിക്കില്ല, കുടിക്കില്ല ഒന്നുമില്ല, ഒരു ചീത്ത സ്വഭാവം പോലുമില്ലാത്തയാളാണ്. നോണ്‍വെജ് പോലും അധികം കഴിക്കാത്തയാളാണ്. 42 ആയിരുന്നു. ഭയങ്കര കെയര്‍ഫുളായിട്ട് ജീവിച്ചോണ്ടിരുന്ന മനുഷ്യനാണ്. കണ്ണുനിറഞ്ഞും വാക്കുകള്‍ ഇടറിയുമായിരുന്നു ആര്യ സംസാരിച്ചത്. അരികിലിരുന്ന വീണ ആര്യയെ ചേര്‍ത്തുപിടിച്ചിരുന്നു.

ആശ്വസിപ്പിച്ചു
ഇതിനിടയിലാണ് രജത് കുമാര്‍ അടുത്തെത്തി ആ കണ്ണീര്‍ തുടച്ചത്. അമ്മ മരിച്ചിട്ട് ആറുമാസമായതേയുള്ളൂവെന്നും അമ്മയ്ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു തന്റേതെന്നും രജത് കുമാര്‍ പറഞ്ഞിരുന്നു. ഒരുപാട് കരഞ്ഞ് മനസ്സ് എംപ്റ്റിയാക്കി വെച്ചാണ് ഇങ്ങോട്ടേക്ക് വന്നത്. എല്ലാവരുടേയും അവസ്ഥ ഇതൊക്കെ തന്നെയാണെന്നായിരുന്നു ആര്യയും പറഞ്ഞത്.

എന്തുകൊണ്ട് സംഭവിച്ചു
ലിവര്‍സിറോസിസായിരുന്നു അദ്ദേഹത്തിന്. മദ്യപിക്കാത്തവര്‍ക്ക് ഈ അസുഖം വരുമോയെന്നായിരുന്നു തെസ്‌നിഖാന്റെ സംശയം. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍സിറോസിസ് ഉണ്ടെന്നും അതാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നുമുള്ള മറുപടിയായിരുന്നു ആര്യ നല്‍കിയത്. ചിട്ടയായ ജീവിതമായിരുന്നിട്ടും എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നും താരം ചോദിച്ചിരുന്നു. ഭാര്യയും ഒരു മോളുമുണ്ട്, വയ്യാതെ കിടക്കുന്ന അമ്മയുമുണ്ട്, ആ വീട്ടില്‍ സപ്പോര്‍ട്ടിന് ആണായി ആരുമില്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറച്ച് നാളായി അദ്ദേഹത്തിന് വയ്യായ്കള്‍ ഉണ്ടായിരുന്നു. എല്ലാം വളരെ കെയര്‍ഫുളായി ചെയ്തതാണ്.

പ്രതീക്ഷിക്കാതെ സംഭവിക്കുമ്പോള്‍
എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല എന്നാണ് പിന്നീട് ഞങ്ങളൊക്കെ ചിന്തിച്ചത്. അനുഭവത്തില്‍ നിന്നാണ് ഇങ്ങനെ പലരും ചിന്തിക്കുന്നത്. ഈ അഭിപ്രായത്തെ എല്ലാവരും പിന്തുണച്ചിരുന്നു. നമ്മള്‍ വളരെ കെയര്‍ഫുളായി ഡ്രൈവ് ചെയ്താലും ഓപ്പോസിറ്റുള്ളവര്‍ ശ്രദ്ധിക്കാതെ വന്നാല്‍ നമ്മുടെ ജീവിതവും പോയി. തലനാരിഴയ്‌ക്കൊക്കെ നമ്മള്‍ രക്ഷപ്പെട്ടെന്നിരിക്കും ഇത്രയും കെയര്‍ഫുളായി ഞാനെല്ലാം ചെയ്തിട്ട് എന്ത് കാര്യം, പ്രതീക്ഷിക്കാതെ ഓരോന്ന് വരുമ്പോഴും ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്.

രഘുവിന്റെ മാസ്സ് ഡയലോഗ്
അമ്മയുടെ കണ്ണുനീര് കണ്ട് വളര്‍ന്നയാളാണ് താനെന്നും ഒരു പെണ്‍കുട്ടിയെപ്പോലും കരയാന്‍ താന്‍ അനുവദിക്കില്ലെന്നും രജത് കുമാര്‍ പറഞ്ഞിരുന്നു. ആണ്‍കുട്ടികള്‍ കരയുന്നതിനോടും താല്‍പര്യമില്ല. ജീവിതത്തില്‍ ഒരുപാട് കരഞ്ഞോണ്ടിരുന്നയാളാണ് താന്‍. 10-15 വര്‍ഷം മുന്‍പ് കുറച്ച് വിവരക്കേടുണ്ടായിരുന്നു. ആശ്രമ ജീവിതം നയിക്കുന്നവര്‍ക്കേ ചേട്ടന്‍ പറയുന്നത് നടപ്പിലാക്കാനാവൂയെന്നായിരുന്നു രഘു പറഞ്ഞത്.


Click it and Unblock the Notifications