twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് മലയാളം സീസണ്‍ 2 വരുന്നു! മത്സരാര്‍ഥികളായി ഇവരെ മതിയെന്ന് ആരാധകര്‍, മറ്റ് താരങ്ങള്‍ ഇവരാണോ?

    |

    അവതാരകയും നടിയുമായ പേര്‍ളി മാണിയും ശ്രീനിഷും വിവാഹിതരായത് ബിഗ് ബോസിലൂടെയുള്ള പരിചയത്തിലൂടെയായിരുന്നു. ഇത് മാത്രമല്ല സംഭവബഹുലമായ നിരവധി കാര്യങ്ങള്‍ ബിഗ് ബോസില്‍ നടന്നിരുന്നു. മലയാളികള്‍ക്ക് സുപരിചിതരായ നിരവധി താരങ്ങളുമായി ആരംഭിച്ച ഷോ യിലൂടെ പല മത്സരാര്‍ത്ഥികളെ കുറിച്ചുള്ള മുന്‍വിധികളും തകര്‍ത്തെറിഞ്ഞിരുന്നു.

    ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

    തെന്നിന്ത്യയില്‍ പല ഭാഷകളിലും ആരംഭിച്ചെങ്കിലും ബിഗ് ബോസ് മലയാളത്തില്‍ എത്താന്‍ ലേശം വൈകിയിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 ന് ബിഗ് ബോസ് ഷോയുടെ മലയാളം പതിപ്പ് സംപ്രേക്ഷണം ആരംഭിച്ചു. പതിനെട്ട് മത്സരാര്‍ത്ഥികളുമായിട്ടായിരുന്നു ഷോ തുടങ്ങിയത്. ഇപ്പോഴിതാ വീണ്ടും മലയാളത്തിലേക്ക് ബിഗ് ബ ബോസ് വരികയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

    ബിഗ് ബോസ് മലയാളം

    ടെലിവിഷന്‍ റിയാലിറ്റി ഷോ സജീവമായി തുടങ്ങിയ സമയത്താണ് ബിഗ ബോസ് വരുന്നത്. നെതര്‍ലാന്‍ഡില്‍ നിന്നും ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് തുടങ്ങുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടക്കം കുറിച്ച പരിപാടിയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചതോടെ മറ്റ് ഭാഷകളിലേക്കും ആരംഭിക്കുകയായിരുന്നു. മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച ഷോ തുടക്കത്തില്‍ പ്രതീക്ഷിച്ച ജനപ്രീതി സ്വന്തമാക്കിയിരുന്നില്ല.

    ബിഗ് ബോസ് മലയാളം

    ആദ്യ സീസണ്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും രണ്ടാം ഭാഗം വരുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. പലപ്പോഴും ആരാധകര്‍ ഇക്കാര്യം അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലും ബിഗ് ബോസ് രണ്ടാം പതിപ്പ് വരികയാണെന്ന് ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാകണം? നിങ്ങള്‍ക്കും നിര്‍ദേശിക്കാം പ്രമുഖ വ്യക്തിത്വങ്ങളുടെ പേരുകള്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

    ബിഗ് ബോസ് മലയാളം

    ഒന്നാം പതിപ്പില്‍ നടന്‍ മോഹന്‍ലാല്‍ ആയിരുന്നു അവതരകനായിട്ടെത്തിയത്. രണ്ടാം സീസണിലും മോഹന്‍ലാല്‍ തന്നെയായിരിക്കും അവതാരകന്‍. ബിഗ് ബോസ് ഉടന്‍ എന്ന് സൂചിപ്പിച്ച് കൊണ്ട് പുറത്ത് വിട്ട ഫേസ്ബുക്ക് കുറിപ്പില്‍ മോഹന്‍ലാലിനെയാണ് കാണിച്ചിരിക്കുന്നത്. പലരും ഒരുപാട് പ്രമുഖരുടെ പേരുകളാണ് കമന്റായി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനം ടിക് ടോക് ഫെയിം അഖില്‍ സര്‍ മത്സരാര്‍ഥിയായി വരണമെന്നാണ്. ടിക് ടോകിലൂടെ ശ്രദ്ധേയരായ ഫുക്രു അടക്കമുള്ള താരങ്ങളുടെ പേരാണ് പലരും പറഞ്ഞരിക്കുന്നത്.

    ബിഗ് ബോസ് മലയാളം

    പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടില്‍ നൂറ് ദിവസം ഒന്നിച്ച് താമസിച്ചാണ് മത്സരം നടത്തുന്നത്. അവസാന ദിവസം വരെ മുന്‍പില്‍ നില്‍ക്കുന്ന ആളെ വിജയി ആയി പ്രഖ്യാപിക്കും. മത്സരാര്‍ഥികള്‍ക്ക് തമാസിക്കാന്‍ വിശാലമായ വീടും രണ്ട് കിടപ്പുമുറികളും അടുക്കളും കുളിമുറിയുമെല്ലാം കൊടുക്കും. മത്സരാര്‍ഥികളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളാണ് വീടനുള്ളില്‍ ഉണ്ടാവുക.

    ബിഗ് ബോസ് മലയാളം

    ആദ്യം ലഭിക്കാത്ത പിന്തുണ ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും കൂടി വന്നു. മത്സരാര്‍ത്ഥികളുടെ പ്രവര്‍ത്തികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ അവരെ സപ്പോര്‍ട്ട് ചെയ്ത് ആളുകളെത്തി. പിന്നീട് പലരുടെയും പേരില്‍ ഫാന്‍സ് ക്ലബ്ബുകളും മറ്റും ആരംഭിച്ചിരുന്നു. ഇതിനിടെ മത്സരാര്‍ഥികള്‍ക്ക് വേണ്ടി ഫാന്‍ ഫൈറ്റും ഉണ്ടായി. പ്രേക്ഷകര്‍ നല്‍കുന്ന വോട്ട് അനുസരിച്ചാണ് മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസില്‍ തുടരാന്‍ സാധിക്കുക.

     ബിഗ് ബോസ് മലയാളം

    സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരായിരുന്നു ആദ്യ പതിപ്പില്‍ മത്സരിക്കാന്‍ എത്തിയത്. ഓരോ ആഴ്ചയിലെ എലിമിനേഷനിലൂടെയും ഓരോരുത്തരായി പുറത്ത് പോയി കൊണ്ടിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ കൂടി ബിഗ് ബോസിലേക്ക് എത്തി. സാബു മോന്‍ അബ്ദുസമദ് ആയിരുന്നു ആദ്യ സീസണില്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് പേര്‍ളി മാണിയും മൂന്നാം സ്ഥാനത്ത് ഷിയാസ് കരീമും വിജയിച്ചു. ബിഗ് ബോസിലൂടെ പരിചയപ്പെട്ടതിന് ശേഷം പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലാവുകയും ഈ വര്‍ഷം വിവാഹിതരാവുകയും ചെയ്തു.

    English summary
    Big Boss Malayalam Season 2 Coming Soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X