ബിഗ് ബോസ് താരങ്ങള്‍ ആരൊക്കെയാണ്? പ്രാമോ പുറത്ത്, ഈ കളിയില്‍ അപരിചിതര്‍ പരിചയക്കാരാവും: മോഹന്‍ലാല്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 2 ആരംഭിക്കാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ എത്തി നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. എന്തായാലും ഈ വര്‍ഷം തുടങ്ങാന്‍ സാധ്യതയില്ലെന്നും അടുത്ത വര്‍ഷം ആദ്യമേ തന്നെ ഉണ്ടാവുമെന്നുള്ള സൂചനയാണ് മോഹന്‍ലാല്‍ തന്നിരുന്നത്.
പിന്നാലെ ബിഗ് ബോസിന്റെ പുതിയ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഈ കളിയില്‍ അപരിചിതര്‍ പരിചയക്കാരാവും എന്ന ക്യാപ്ഷനോട് കൂടി എത്തിയ പ്രമോ അതിവേഗം സോഷ്യല്‍ മീഡിയയിലൂടെ വൈറാലവുകയും ചെയ്തു. ബിഗ് ബോസ് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ബിഗ് ബോസ് മലയാളം 2 വിന്റെ പ്രമോ പുറത്ത് വിട്ടത്.

കഴിഞ്ഞ തവണത്തെതിനെക്കാളും പുതുമകളോടെയായിരിക്കും ഇത്തവണ ബിഗ് ബോസ് എത്തുക എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിനെക്കാളും ഒരുപാട് ആകാംഷ നിറഞ്ഞതും രസകരമായിട്ടുള്ളതുമായ എപ്പിസോഡുകളായിരിക്കും ഇപ്രാവിശ്യം ഉണ്ടാവുക. ആദ്യ സീസണില്‍ വിമര്‍ശനങ്ങള്‍ വന്നത് ആ ഷോ പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്തത് കൊണ്ട് കൂടിയായിരുന്നു.
ഇപ്പോള്‍ അത് എല്ലാവരും തന്നെ മനസിലാക്കിി. വിമര്‍ശനങ്ങളിലൂടെയാണ് പരിപാടിയ്ക്ക് റേറ്റിംഗ് കിട്ടുന്നത്. ആളുകള്‍ കൂടുതല്‍ കാണുന്നത് അത് കാരണമാണെന്നും അതിനാല്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറയുന്നു. പുതിയ പതിപ്പിലേക്കുള്ള മത്സരാര്‍ഥികളുടെ കാര്യം ഏകദേശം തീരുമാനത്തിലെത്തി എന്നാണ് അറിയുന്നത്.


Click it and Unblock the Notifications