മൂന്ന് മാസത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടി! മിമിക്രി വിട്ടാല്‍ തൂങ്ങിച്ചാവുമെന്ന് അവള്‍ പറഞ്ഞു!

Recommended Video

Bigg Boss Malayalam : സാജു നവോദയയുടെ ജീവിതരഹസ്യം | FilmiBeat Malayalam

അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യം അപൂര്‍വ്വം പേര്‍ക്കേ ലഭിക്കുള്ളൂ. അത്തരത്തിലൊരു ഭാഗ്യമാണ് സാജു നവോദയയെ തേടിയെത്തിയത്. ഈ പേരിലല്ല പാഷാണം ഷാജിയെന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അത്രമേല്‍ ഹിറ്റായിരുന്നു ആ കഥാപാത്രം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന പാഷാണം ഷാജി ബിഗ് ബോസിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം തന്റെ ജീവിതകഥ പങ്കുവെച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു അദ്ദേഹം ജീവിതാനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. പതിവ് പോലെ തന്നെ നര്‍മ്മത്തില്‍ ചാലിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭാര്യയെക്കുറിച്ച് നെഗറ്റീവ് പറഞ്ഞായിരുന്നു ഇതുവരെയുള്ളവരെല്ലാം എത്തിയത്. ഇടയ്ക്ക് ഉപേക്ഷിച്ചതും വഴക്കുമൊക്കെയായിരുന്നു ഇതുവരെയുള്ള കഥകളില്‍ കേട്ടത്. എന്നാല്‍ തന്റെ ഭാഗ്യം ഭാര്യയാണെന്നാണ് പാഷാണം ഷാജി പറഞ്ഞത്. പ്രണയത്തെക്കുറിച്ചും ഒളിച്ചോട്ടത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും ഒന്നിച്ചത്. ബിഗ് ഹൗസിലേക്ക് വരുന്നതിന് മുന്നോടിയായി ചേട്ടന് വിജയാശംസയുമായി ഭാര്യയും എത്തിയിരുന്നു. ജീവിതകഥ പറഞ്ഞതിന് പിന്നാലെയായി ബ്രേക്ക് ഡാന്‍സുമായെത്തിയും താരം ഞെട്ടിച്ചിരുന്നു.

ആദ്യമായി സങ്കടം തോന്നിയത്

ആദ്യമായി സങ്കടം തോന്നിയത്

അച്ഛനും അമ്മയ്ക്കും പത്ത് മക്കളായിരുന്നു. കര്‍ഷകരായിരുന്നു അച്ഛനും അമ്മയും. ചെറിയൊരു വീടായിരുന്നു. ചാള അടുക്കി വെച്ചത് പോലെയായിരുന്നു ഞങ്ങളുടെ കിടപ്പ്. ആദ്യം എഴുന്നേല്‍ക്കുന്നയാള്‍ക്കേ ചോറ് കിട്ടുള്ളൂ. ആദ്യമായി സങ്കടം തോന്നിയത് ഏഴില്‍ നിന്ന് എട്ടിലേക്ക് ജയിച്ചപ്പോഴായിരുന്നു. കാരണം ഏഴാം ക്ലാസ് വരെയേ കഞ്ഞിയുള്ളൂയെന്നും അദ്ദേഹം പറയുന്നു. ബ്രേക്ക് ഡാന്‍സ് ചെയ്യുമായിരുന്നു.

വീട്ടില്‍ ചോദിച്ചു

വീട്ടില്‍ ചോദിച്ചു

ചെറിയൊരു ഡാന്‍സ് സ്‌കൂളുണ്ടായിരുന്നു. അതിനിടയിലാണ് ആളുകള്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിച്ചൂടേയെന്ന് ചോദിച്ചത്. അതിനായി ഒരു ടീച്ചറെ അന്വേഷിക്കുന്നതിനിടയിലാണ് രശ്മിയെ പരിചയപ്പെട്ടത്. ഒരു സുഹൃത്താണ് അവന്റെ അപ്പച്ചിയുടെ മോളെക്കുറിച്ച് പറഞ്ഞത്. രശ്മിയുമായി പ്രണയത്തിലായതിന് പിന്നാലെ വിവാഹത്തെക്കുറിച്ച് ചോദിക്കാനായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. ഒരു സന്ധ്യ സമയത്തായിരുന്നു അവിടേക്ക് പോയത്. കൈയ്യില്‍ ചൂലുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്.

അമ്പലം പണിതുകൊടുക്കണം

അമ്പലം പണിതുകൊടുക്കണം

തന്റെ ഭാര്യയ്ക്ക് ശരിക്കും താന്‍ അമ്പലം പണിതുകൊടുക്കണമെന്ന് സാജു പറയുന്നു. മൂന്ന് മാസത്തെ പ്രണയമാണ് തങ്ങളുടേത്. ആ മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറുമുണ്ടോ അതേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. ചേട്ടന്റെ കല്യാണം കഴിഞ്ഞതിന് പിറ്റേ ദിവസമാണ്. ഡാന്‍സുണ്ടായിരുന്നു, രശ്മിക്ക് കോസ്റ്റിയൂം കൊടുക്കാനായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. അതിനിടയിലാണ് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലേയുള്ളൂ, ഇല്ലെങ്കില്‍ വിട്ടുകളഞ്ഞേക്കൂയെന്ന് പറഞ്ഞിരുന്നു.

ഒളിച്ചോട്ടമാണോ?

ഒളിച്ചോട്ടമാണോ?

ഭാര്യയേയും കൂട്ടി അപ്പോള്‍ത്തന്നെ ഇറങ്ങുകയായിരുന്നു. ഓട്ടോക്കാരനോട് പെട്ടെന്ന് പോവാന്‍ പറഞ്ഞപ്പോള്‍ ഒളിച്ചോട്ടമാണോ, എന്നാല്‍ നമുക്ക് ഈ വഴി പോവാമെന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്. കൂട്ടുകാരന്റെ വീട്ടിലേക്കായിരുന്നു പോയത്. ഞാന്‍ വിളിച്ചോണ്ട് വന്ന പെണ്ണാണെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയും ഞെട്ടിയിരുന്നു. ഇതിനിടയില്‍ ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹത്തിന് സമ്മതിച്ചിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. അവള്‍ അവളുടെ വീട്ടിലേക്ക് പോയി, ഞാന്‍ എന്റെ വീട്ടിലേക്കും.

 ജനല്‍ വഴി നോക്കിയിരിക്കും

ജനല്‍ വഴി നോക്കിയിരിക്കും

വിവാഹം കഴിഞ്ഞതോടെ താന്‍ വലിയ ഉഴപ്പായിരുന്നു. രാവിലെ ഒരു സംഘം കൂട്ടുകാര്‍ വരും, അവര്‍ക്കൊപ്പം വണ്ടിയില്‍ കയറി പോവും, ഉച്ചയ്ക്ക് വേറെ സംഘമായിരിക്കും. താനെന്താണ് ചെയ്യുന്നതെന്നോ എങ്ങോട്ടേക്കാണ് പോവുന്നതെന്നോ ആര്‍ക്കും അറിയാത്ത അവസ്ഥയായിരുന്നു. ഭാര്യയാവട്ടെ, തന്റെ വരവിനായി നോക്കിയിരിക്കും. ഏത് പരുവത്തിലാണ് വരുന്നതെന്നറിയില്ലല്ലോ. വന്നാലും രാത്രി ഉറങ്ങാനൊന്നും അവളെ സമ്മതിക്കില്ല. എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും. രാവിലെ സോറി പറയും. ഒരു വര്‍ഷത്തോളം ഇതാരും അറിഞ്ഞിരുന്നില്ല.

ഒരുപാട് അനുഭവിച്ചിട്ടുണ്ട്

ഒരുപാട് അനുഭവിച്ചിട്ടുണ്ട്

അവളുടെ സ്വര്‍ണ്ണമെല്ലാം ഞാന്‍ പണയം വെച്ചിരുന്നു. ചോദിക്കാതെ തന്നെ എല്ലാം ഊരിത്തരുമായിരുന്നു. കൂട്ടുകാരുമായി വഴക്കിട്ടതിന് ശേഷമായിരുന്നു എല്ലാം വീട്ടില്‍ അറിഞ്ഞത്. ഇതിനിടയില്‍ ഭാര്യയുടെ വീട്ടിലേക്ക് പോയി. ഒരു വര്‍ഷത്തോളം ഭാര്യയുടെ വീട്ടിലായിരുന്നു. വല്ലപ്പോഴും മിമിക്രിക്ക് പോവും. പിന്നീട് ഒരു വാടകവീട്ടിലേക്ക് പോയിരുന്നു. കളഞ്ഞുകിട്ടിയ മോതിരം വെച്ചാണ മണ്ണെണ്ണ സ്റ്റൗ വാങ്ങിയത്. പെയിന്റിംഗ് പണിക്ക് പോവുകയായിരുന്നു.

മിമിക്രിയിലേക്ക്

മിമിക്രിയിലേക്ക്

മിമിക്രിയിലേക്ക് താനെത്തിയതിന് പിന്നിലെ വലിയ ശക്തി ഭാര്യയാണ്. പെയിന്റ് പണി നിര്‍ത്തി മിമിക്രിയിലേക്ക് പോയില്ലെങ്കില്‍ താന്‍ തൂങ്ങിച്ചാവുമെന്നായിരുന്നു അവള്‍ പറഞ്ഞത്. അന്ന് അനുഭവിപ്പിച്ചതിനും മാത്രം ഇരട്ടി സ്‌നേഹവും സന്തോഷവും ഇപ്പോള്‍ കൊടുക്കുന്നുണ്ട്. അവളുടെ ഏറ്റവും വലിയ ആഗ്രഹം ചിക്കന്‍ഫ്രൈയാണ്. അങ്ങനെ ആഗ്രഹങ്ങളെക്കുറിച്ചൊന്നും പറയാറില്ല. കുട്ടികളുണ്ടാവുന്നതിനായി നിരവധി ചികിത്സകളും നടത്തിയിരുന്നു. ഒരുപാട് പൈസ അങ്ങനെ ചെലവായിരുന്നു.

അമ്മയുടെ പിന്തുണ

അമ്മയുടെ പിന്തുണ

വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയതിനാല്‍ അവരില്‍ നിന്നും വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഭാര്യയുടെ അമ്മ നന്നായി പിന്തുണച്ചിരുന്നു. അവര്‍ക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ വിദഗദ്ധ ചികിത്സ നല്‍കി എല്ലാത്തിനും താനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടിലെ പരിപാടി കഴിഞ്ഞ് താന്‍ വന്ന് സംസാരിച്ച് റൂമിലേക്ക് പോയപ്പോഴായിരുന്നു അമ്മ യാത്രയായത്. ജീവിതത്തിലെ വലിയ വിഷമങ്ങളിലൊന്ന് കുട്ടികളില്ലാത്തതാണ്. എനിക്ക് കുട്ടിയായി അവളും അവള്‍ക്ക് കുട്ടിയായി ഞാനും ഉള്ളിടത്തോളം കാലം അതൊരു വിഷമമേയല്ല. 19 വര്‍ഷമായി ഞങ്ങളുടെ സ്വപ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X