അവള്‍ സുജോയെ രഹസ്യമായി സ്‌നേഹിക്കുന്നുണ്ട്! ബിഗ് ബോസിലെ പ്രണയഹസ്യം പരസ്യമാവുന്നു?

ബിഗ് ബോസ് മലയാളം സീസണ്‍ 2 തുടങ്ങിയിട്ട് ആദ്യവാരം പിന്നിട്ടിരിക്കുകയാണ്. പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും അന്യോന്യം മനസ്സിലാക്കി വരികയാണ്. ഒപ്പമുള്ളവരെക്കുറിച്ച് പരസ്യമായും രഹസ്യമായുമുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. അഭിനയമാണെന്നും മത്സരത്തില്‍ തുടരുന്നതിനായുള്ള ട്രിക്കാണ് ചിലര്‍ നടത്തുന്നതെന്നുള്ള വാദങ്ങളും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് ചിലരാവട്ടെ ബിഗ് ഹൗസില്‍ നിന്നും പോരാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. എലിമിനേഷനുള്ള നോമിനേഷനുകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.

ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം അലക്‌സാണ്ട്രയും സുജോ മാത്യവും രഹസ്യമായി സംസാരിച്ചിരുന്നു. അവളെക്കുറിച്ചായിരുന്നു അലക്സാണ്ട്ര സംസാരിച്ചത്. അതാരാണ് അവള്‍ എന്നത് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. നിങ്ങള് രണ്ടും നല്ല കൂട്ടായിരുന്നില്ലേയെന്നായിരുന്നു അലക്‌സാണ്ട്ര സുജോയോട് ചോദിച്ചത്. കൂട്ടൊന്നുമല്ല, ഞാനെന്താ പെണ്‍പിള്ളേരുടെ കൂടെ നടക്കവായിരുന്നോയെന്നായിരുന്നു സുജോയുടെ ചോദ്യം. സംസാരിക്കാറുണ്ട്. അതൊരു ടോം ബോയ് ടൈപ്പാണ്. നീയെന്നെ പ്രൊപ്പോസ് ചെയ്തപ്പോള്‍ അവള്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു. കണ്‍ഗ്രാറ്റ്‌സ് ബേബി എന്ന പറഞ്ഞായിരുന്നു അരികിലേക്ക് എത്തിയത്.

Sujo Mathew

ഇതിനിടയില്‍ രഘുവും കമന്റുകളുമായി എത്തിയിരുന്നു. പിന്നീട് ലാലേട്ടന്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോഴും അവള്‍ കണ്‍ഗ്രാറ്റ്‌സ് പറഞ്ഞിരുന്നു. അവള്‍ക്ക് എന്തോ ഫീലായി പറഞ്ഞത് പോലെയാണ് തനിക്ക് തോന്നിയതെന്നും അലക്‌സാണ്ട്ര പറയുന്നു. കഴിഞ്ഞ ദിവസം പുള്ളിക്കാരി അത്ര നന്നായി തന്നോട് സംസാരിച്ചിരുന്നില്ല. ഭയങ്കര പഠിപ്പീരായി തോന്നുന്നുവെന്നുമായിരുന്നു സുജോയുടെ കമന്റ്. ആരെക്കുറിച്ചാണ് ഇവരുടെ സംസാരമെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വേറെയൊരാളും സുജോയെ സ്‌നേഹിക്കുന്നതില്‍ അലക്‌സാണ്ട്ര എന്തിനാണ് അസ്വസ്ഥയാവുന്നത്, അടുത്ത പേളിഷ് ഇവരാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X