ഷിയാസിന്‍റെ പ്രവചനം ഫലിച്ചു! ഫുക്രു ആര്‍മിയുടെ അമരക്കാരനാവാന്‍ താരത്തിന് ക്ഷണം!
Recommended Video
ബിഗ് ബോസ് മലയാളം സീസണ്‍ 2 മുന്നേറുകയാണ്. ഞായറാഴ്ചയായിരുന്നു ഈ പരിപാടിക്ക് തുടക്കമായത്. 17 മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. ടിക് ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഫുക്രുവും ഇത്തവണ മത്സരരംഗത്തുണ്ട്. ശക്തമായ ആരാധകപിന്തുണയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതരായി മാറിയവരും ഇത്തവണ ബിഗ് ഹൗസിലുണ്ട്. താരങ്ങളുടെ പേരില്‍ ആര്‍മി ഗ്രൂപ്പുകളും ഇതിനകം തന്നെ സജീവമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ നോക്കാനായി പലരും സുഹൃത്തുക്കളെ ഏല്‍പ്പിച്ചിട്ടുണ്ട്.
ബിഗ് ബോസിലേക്കെത്തിയതോടെയാണ് ഷിയാസ് കരീമിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്. മോഡലിംഗിലും പരസ്യങ്ങളിലുമൊക്കെ സജീവമായിരുന്നുവെങ്കിലും താരത്തിന്റെ ജീവിതം മാറി മറിഞ്ഞത് ഈ പരിപാടിയില്‍ വന്നതിന് ശേഷമായിരുന്നു. ജയിക്കണമെന്ന ഉദ്ദേശത്തോടെയാണ് തന്റെ വരവെന്ന് താരം പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതുള്‍പ്പടെ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. പേളി മാണിയും ശ്രിനിഷുമാണ് ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളെന്നും താരം പറഞ്ഞിരുന്നു.

ടിക് ടോക് താരമായ ഫുക്രു ബിഗ് ബോസില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് ഷിയാസ് മുന്‍പേ തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം അതേ പോലെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ഹൗസില്‍ അവന്‍ എന്റര്‍ടൈനര്‍ ആവുമെന്ന കാര്യത്തില്‍ സംശയമില്ല. ആളുകളെ പെട്ടെന്ന് തന്നെ സന്തോഷിപ്പിക്കാന്‍ അവന് കഴിയാറുണ്ട്. വളരെ ലൈവായി ഈ ഷോ മുന്നോട്ടുകൊണ്ടുപോവാന്‍ അവന് സാധിക്കുമെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫുക്രു ആര്‍മിയിലേക്ക് താരത്തെ ക്ഷണിച്ചിരിക്കുകയാണ് ആരാധകര്‍. ഷിയാസ് ആര്‍മിയെ നയിക്കാനെത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications