മക്കളെ വിട്ടുതരണമെങ്കില്‍ 10 ലക്ഷം തരണമെന്ന് പറഞ്ഞു! ആദ്യഭാര്യയെക്കുറിച്ച് സോമദാസ്!

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ ഗായകനാണ് സോമദാസ്. ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായി അദ്ദേഹവും എത്തിയിട്ടുണ്ട്. വാഗ്വാദങ്ങളും അടിപിടികളും മാത്രമല്ല നല്ല ഗാനങ്ങള്‍ കേള്‍ക്കാനുള്ള അവസരം കൂടിയാണ് ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സോമാദാസായിരുന്നു കഴിഞ്ഞ ദിവസം അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയത്. വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്.

സ്വന്തം ജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ച് വിവരിക്കാനായാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സ്വന്തം ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ഒരുപാട് വിഷമിപ്പിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയതിനെക്കുറിച്ചും മക്കള്‍ തനിക്കൊപ്പം പോന്നപ്പോള്‍ അ‍ഞ്ച് ലക്ഷം രൂപ കൊടുക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ അനുഭവങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമേരിക്കയിലേക്ക് പോയി

അമേരിക്കയിലേക്ക് പോയി

സ്റ്റാര്‍ സിംഗറില്‍ എത്തുന്നതിന് മുന്‍പ് ഓട്ടോറിക്ഷ തൊഴിലാളിയും അതേസമയം ഗാനമേളകളില്‍ പാടുന്നയാളുമായിരുന്നു സോമദാസ്. സ്റ്റാര്‍ സിംഗറില്‍ വന്നതിന് ശേഷം പരിപാടികള്‍ കുറഞ്ഞുതുടങ്ങുന്നോ എന്ന് സംശയിച്ച സമയത്ത് അമേരിക്കയിലേക്ക് ജോലിക്ക് പോകാന്‍ ഒരു അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം അവിടെ നിന്നിട്ടും വലിയ മെച്ചമൊന്നും ഉണ്ടാകാത്ത ജോലിയായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ഭാര്യ കാരണം നാട്ടിലേക്ക്

ഭാര്യ കാരണം നാട്ടിലേക്ക്

അഞ്ച് വര്‍ഷത്തിനിപ്പുറം അടിയന്തിരമായി നാട്ടിലെത്താന്‍ ഇടയാക്കിയത് കുടുംബജീവിതത്തിലെ പ്രശ്നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അച്ഛനുമമ്മയുമായി ഭാര്യ അത്ര രസത്തിലായിരുന്നില്ല. ഞാന്‍ തിരികെയെത്തിയ ദിവസം തന്നെ അവള്‍ അവളുടെ വീട്ടിലേക്ക് പോയി. പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല.

പരാതി കൊടുത്തു

പരാതി കൊടുത്തു

അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസില്‍ പരാതി കൊടുത്തു. ഭാര്യയെ അവളുടെ വീട്ടികാര്‍ വന്ന് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് വിവരമില്ലെന്നുമാണ് പരാതി കൊടുത്തത്. കുട്ടികളില്‍ ഒരാളെയും ഭാര്യ കൊണ്ടുപോയിരുന്നു. ഒത്തുതീര്‍പ്പിനായി വിളിപ്പിച്ചപ്പോള്‍ പേപ്പറുകളൊക്കെ വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടിയുമായി വീണ്ടും പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അച്ഛന്‍റെ കൂടെ പോയാല്‍ മതി

അച്ഛന്‍റെ കൂടെ പോയാല്‍ മതി

ആ ദിവസങ്ങളില്‍ താനൊരു ഭ്രാന്തനെപ്പോലെയാണ് നടന്നതെന്ന് അദ്ദേഹം പറയുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാല്‍ മതിയെന്ന് അവര്‍ മറുപടി പറഞ്ഞു. കുട്ടികളെ വിട്ടുതരണമെങ്കില്‍ 10 ലക്ഷം രൂപ തരണമെന്നാണ് ഭാര്യയുടെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചത്. എന്റെ കൈയില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. അത് പറഞ്ഞുപറഞ്ഞ് അഞ്ചരലക്ഷമാക്കി.യെന്നും അദ്ദേഹം പറയുന്നു.

Recommended Video

Big boss malayalam |Somadas becomes star singer of Big boss | Oneindia Malayalam
പത്ത് ലക്ഷം അഞ്ചരയാക്കി

പത്ത് ലക്ഷം അഞ്ചരയാക്കി

അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാന്‍ വാങ്ങിച്ചുവെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു സോമദാസ്. അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് രണ്ടാമതൊരു വിവാഹം കഴിച്ചത്. നിലവിലെ ജീവിതം പ്രയാസമില്ലാതെ പോകുന്നുവെന്നും സോമദാസ് പറഞ്ഞു. സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ഒരു ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ണാനേ കണ്ണേ എന്ന ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X