ആത്മഹത്യ ചെയ്യാനായി വീടുവിട്ടിറങ്ങി, പക്ഷേ, ബിഗ് ബോസിലെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

Recommended Video

Bigg Boss Malayalam : Sujo mathew reveals about his life | FIlmiBeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. കാത്തിരിപ്പിന് വിരാമമിട്ടെത്തിയ പരിപാടിയില്‍ 17 പേരാണ് മത്സരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവര്‍ക്കൊപ്പം അത്ര പരിചിതമല്ലത്താവരും മത്സരിക്കാനെത്തിയിട്ടുണ്ട്. എല്ലാവരേയും പോലെയുള്ള ഇന്‍ട്രോയില്ലാതെ ബിഗ് ഹൗസിലേക്കെത്തിയ സുജോ ആദ്യദിനം മുതല്‍ത്തന്നെ ശ്രദ്ധേയനായി മാറിയിരുന്നു. ബിഗ് ബോസിന്റെ കണ്ണുവെട്ടിച്ചാണോ താരത്തിന്റെ വരവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്. മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ച് മോഡലിംഗിനായി ഇറങ്ങുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.

മിസ്റ്റര്‍ കേരളയില്‍ പങ്കെടുത്തിരുന്നു. അതിലെ ഫൈനലിസ്റ്റായിരുന്നു. അതിന് ശേഷം കുറച്ച് ഷോകളൊക്കെ ലഭിച്ചിരുന്നു. ലാക്‌മെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കണമെന്നായിരുന്നു അന്നാഗ്രഹിച്ചിരുന്നത്. ആ സ്വപന്ം പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് മാത്രമല്ല ആറോളം ഷോകള്‍ ചെയ്യാനും തനിക്ക് സാധിച്ചുവെന്നും സുജോ വ്യക്തമാക്കിയിരുന്നു. താന്‍ മോഡലിംഗുമായി മുന്നേറുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എതിര്‍പ്പുകളായിരുന്നു വീട്ടില്‍ നിന്നും ലഭിച്ചത്. അതിനിടയില്‍ അവസരം ലഭിക്കുന്നത് കുറയുകയും ചെയ്തിരുന്നു. കുറച്ച് കാശ് ആ സമയത്ത് കൈയ്യിലുണ്ടായിരുന്നു.

Sujo Mathew

ആ കാശ് തീരുന്നത് വരെ എവിടേക്കെങ്കിലും പോവാനും ശേഷം ജീവിതം അവസാനിപ്പിക്കുകയും ചെയ്യാമെന്ന് തീരുമാനിച്ചായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നത്. ആ യാത്രയ്ക്കിടയിലാണ് ഒരു ധ്യാനകേന്ദ്രത്തിലേക്ക് താനെത്തിയത്. അതോടെയാണ് കാര്യങ്ങളെല്ലാം മാറിയത്. ദൈവത്തെ നേരില്‍ കണ്ടത് അവിടെ വെച്ചായിരുന്നു. വഴക്കുണ്ടാക്കിയവരോടെല്ലാം വിളിച്ച് ക്ഷമാപണം നടത്തിയിരുന്നു. മോഡലിംഗ് അവസാനിപ്പിക്കാമെന്ന് കരുതിയപ്പോളായിരുന്നു പ്രധാനപ്പെട്ടൊരു അവസരം തേടിയെത്തിയതെന്നും അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക പുരുഷ മോഡല്‍ താനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X