സുജോയും സാന്‍ഡ്രയും പ്രണയത്തിലാണ്! ഒരുമിക്കുമെന്നാണ് തോന്നുന്നത്! വെളിപ്പെടുത്തലുമായി തെസ്നി ഖാന്‍!
ബിഗ് ബോസിലെ പേളിഷ് ദമ്പതികളെ പ്രേക്ഷകര്‍ മറന്നുകാണാനിടയില്ല. ബിഗ് ബോസ് ഒന്നാം സീസണിലൂടെ ശക്തമായ ആരാധകപിന്തുണയാണ് ഇരുവരും നേടിയെടുത്തത്. ബിഗ് ബോസിന് ശേഷവും ഇവരുടെ ആര്‍മി ഗ്രൂപ്പുകളും സജീവമാണ്. ബിഗ് ബോസ് അവസാനിച്ചതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. കാത്തിരിപ്പിനൊടുവിലായെത്തിയ ബിഗ് ബോസ് സീസണ്‍ 2 വിജയകരമായി മുന്നേറുകയാണ്. രസകരമായ ടാസ്ക്കുകളും ട്വിസ്റ്റുകളുമൊക്കെ ഇത്തവണയുമുണ്ട്. എലിമിനേഷനിടയിലും സര്‍പ്രൈസുകളുണ്ട്.
ഈ സീസണിലെ കപ്പിള്‍സിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും. പ്രേക്ഷകരും ബിഗ് ഹൗസിലുള്ളവരും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന കാര്യം കൂടിയാണിത്. പ്രദീപ്-രേഷ്മ, സുജോ മാത്യു-അലക്‌സാന്‍ഡ്ര ഇവരുടെ പേരുകളായിരുന്നു ഇത്തരത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. അടുത്ത സുഹൃത്തുക്കളാണെന്നല്ലാതെ ഇവരാരും പ്രണയം സ്ഥിരീകരിച്ചിട്ടില്ല. പ്രണയമല്ലെങ്കില്‍ മറ്റേത് ബന്ധമാണ് സുജോ-സാന്‍ഡ്രയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
Recommended Video

സത്യസന്ധതയുള്ള ബന്ധം
സുജോയുടേയും സാന്‍ഡ്രയുടേയും ബന്ധം സത്യസന്ധതയുള്ളതായാണ് തോന്നുന്നതെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. ഇരുവരും തമ്മില്‍ പ്രണയമാണെന്നാണ് മറ്റുള്ളവരും പറയുന്നത്. ഇടയ്ക്ക് പിണങ്ങിയിരുന്ന ഇവരെ ഒന്നിപ്പിക്കാനും മത്സരാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. നിങ്ങള്‍ പറഞ്ഞല്ലല്ലോ, അവനെന്നെ മനസ്സിലാക്കേണ്ടതെന്നായിരുന്നു അലക്സാന്‍ഡ്രയുടെ ചോദ്യം. കഴിഞ്ഞ ദിവസം ആര്യയായിരുന്നു ഇവരുടെ പിണക്കം മാറ്റിയത്.

എലിമിനേഷനിലൂടെ പുറത്തേക്ക്
കഴിഞ്ഞയാഴ്ചയായിരുന്നു താരം ബിഗ് ബോസില്‍ നിന്നും പുറത്തായത്. അപ്രതീക്ഷിത എലിമിനേഷനിലൂടെയായിരുന്നു താരം പുറത്തേക്ക് പോയത്. വെള്ളിയാഴ്ചയാവുമ്പോള്‍ത്തന്നെ എലിമിനേഷനെക്കുറിച്ചുള്ള ആശങ്ക തുടങ്ങാറുണ്ട്. ആരാണ് പുറത്തേക്ക് പോവുന്നതെന്നാണ് എല്ലായ്‌പ്പോഴും ചോദിക്കാറുള്ളത്. ഇത്തവണ താന്‍ തന്നെയായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് തോന്നിയിരുന്നതായും തെസ്‌നി ഖാന്‍ പറയുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

നേരത്തെ അറിയാം
സുജോ-സാന്‍ഡ്ര ബന്ധത്തെക്കുറിച്ചും തെസ്‌നി ഖാന്‍ സംസാരിച്ചിരുന്നു.സാന്‍ഡ്രയെ നേരത്തെ തന്നെ അറിയാം. സാന്‍ഡ്ര എയര്‍ഹോസ്റ്റസായുള്ള ഫ്‌ളൈറ്റില്‍ ഒരു പ്രാവശ്യം യാത്ര ചെയ്തിരുന്നതായും താരം പറയുന്നു. അമ്മയുടെ ഷോയ്ക്കായി അഹബുദാബിയിലേക്ക് പോവുന്നതിനിടയില്‍ തനിക്ക് പനിയായിരുന്നു. തണുക്കുന്നു, എന്തെങ്കിലും തരാമോയെന്ന് അന്ന് ആ കുട്ടിയോടായിരുന്നു ചോദിച്ചത്. ധരിച്ചിരുന്ന കോട്ട് അവള്‍ ഊരിത്തന്നിരുന്നു. ബിഗ് ബോസില്‍ വെച്ച് സാന്‍ഡ്രയായിരുന്നു ഈ സംഭവത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

ഒരുമിച്ചേക്കും
നല്ല കുട്ടിയാണ് സാന്‍ഡ്ര, നന്മയുള്ളവനാണ് സുജോയും, ആളൊരു പാവമാണ്, അവര്‍ ഇരുവരും ഒരുമിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും തെസ്‌നി ഖാന്‍ പറയുന്നു. സുജോയോട് നേരത്തെ തന്നെ അലക്‌സാന്‍ഡ്ര പ്രണയം തുറന്നുപറഞ്ഞിരുന്നു. എനിക്ക് ഇവിടെ വെച്ച് നിന്നോടാണ് അങ്ങനെ തോന്നിയതെന്നും നിനക്ക് ആ തോന്നല്‍ തിരിച്ചുണ്ടെന്ന് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. തിരിച്ച് കളിയാക്കിയതല്ലാതെ കൃത്യമായ മറുപടി സുജോ നല്‍കിയിരുന്നില്ല.


Click it and Unblock the Notifications