For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിയ്ക്ക് പകരം റിമി ടോമി! ബിഗ് ബോസ് 2 വിലെ മത്സരാര്‍ഥികള്‍ ഇവരൊക്കയാവണമെന്ന് ആരാധകര്‍

  |

  ഇന്ത്യയൊട്ടാകെ തരംഗമായ ബിഗ് ബോസ് കഴിഞ്ഞ വര്‍ഷം കേരളത്തിലും വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. സാബുമോന്‍ അബ്ദു സമദ് ആയിരുന്നു വിജയിച്ചത്. രണ്ടാം സ്ഥാനത്ത് നടിയും അവതാരകയുമായ പേര്‍ളി മാണിയും എത്തി. ഒരു വര്‍ഷത്തിനിപ്പുറം ബിഗ് ബോസിന് രണ്ടാം ഭാഗവുമായി എത്തുകയാണ ്ഏഷ്യാനെറ്റ്. ഇതിന്റെ പ്രമോ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു.

  ഇതിനൊപ്പം മത്സരാര്‍ഥികള്‍ ആരൊക്കെ ആവണമെന്ന ചോദ്യവും അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും ഉയര്‍ന്ന് കേട്ടത് ടിക് ടോക് താരങ്ങളുടെ പേര് ആയിരുന്നു. സമാനമായ ചോദ്യം വീണ്ടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് 2 തുടങ്ങാന്‍ ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്.

  ബിഗ് ബോസ് മലയാളം സീസണ്‍ 2 അധികം വൈകാതെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. രണ്ടാം പതിപ്പിലും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനാവുന്നത്. ഇക്കാര്യം പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ചെന്നൈയില്‍ നിന്നുമാണ് ഷോ നടത്തുന്നത്. കഴിഞ്ഞ തവണ മുംബൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആയിരുന്നു. അവിടെ കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പ് നടക്കുകയാണ്.

  അടുത്ത സീസണില്‍ മത്സരാര്‍ഥികള്‍ ആരൊക്കെ ആവണമെന്ന നിര്‍ദ്ദേശം ആരാധകര്‍ക്ക് നല്‍കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ 1 ലെ നിങ്ങളുടെ പേര്‍ളി മാണിയ്ക്കും സാബുവിനും പകരം വയ്ക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്ന വ്യക്തിത്വങ്ങള്‍ ആരൊക്കെ? എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. പിന്നാലെ ഉത്തരം പറഞ്ഞ് ആരാധകരുമെത്തി. പേര്‍ളിയ്ക്ക് പകരം റിമി ടോമി മതിയെന്നാണ് കൂടുതല്‍ പേരുടെയും ഉത്തരം. അതിനൊപ്പം മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

  സാബുമോന് പകരം ആരാണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേരും നടന്‍ നിരഞ്ജന്‍ എബ്രഹാമിന്റെ പേരാണ് കമന്റിലിട്ടിരിക്കുന്നത്. അതുപോലെ അടുത്ത കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിലരുടെ പേരും ഉന്നയിക്കുന്നുണ്ട്. അതേ സമയം ബിഗ് ബോസ് രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമോ എന്ന ചോദ്യം കൂടുതലായും ആരാധകര്‍ ചോദിച്ച് കൊണ്ടേ ഇരിക്കുകയാണ്. കഴിഞ്ഞ തവണത്തെതിനെക്കാളും ചില നിര്‍ദ്ദേശങ്ങള്‍ കൂടിയും വന്ന് കൊണ്ടേ ഇരിക്കുകയാണ്.

  സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായവരെ ആണ് മത്സരത്തിനെടുക്കുക. 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടില്‍ താമസിച്ച് കൊണ്ടാണ് മത്സരം നടത്തുന്നത്. ഓരോ ആഴ്ചയും എലിമിനേഷന്‍ നടത്തി പുറകില്‍ നില്‍ക്കുന്നവര്‍ ഔട്ട് ആവും. മത്സരാര്‍ഥികളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളാണ് വീടനുള്ളില്‍ ഉണ്ടാവുക. മത്സരാര്‍ഥികള്‍ക്ക് തമാസിക്കാന്‍ വിശാലമായ വീടും രണ്ട് കിടപ്പുമുറികളും അടുക്കളും കുളിമുറിയുമെല്ലാം കൊടുക്കും.

  English summary
  Big Boss Malayalam Season 2: Who Are The contestants?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X