അവതാരകന്‍ മോഹന്‍ലാല്‍ തന്നെ! ബിഗ് ബോസ് 2 മുംബൈയില്‍ നിന്നും മാറ്റി ചെന്നൈയിലേക്ക്

മോഹന്‍ലാല്‍ അവതാരകനായി വന്ന ബിഗ് ബോസ് മലയാളം പിറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ശേഷം രണ്ടാം പതിപ്പുമായി വരുന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് മലയാളം സീസണ്‍ 2 പരസ്യം ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു. മത്സരാര്‍ഥികള്‍ ആരൊക്കെ ആവണമെന്ന ചോദ്യവും അന്ന് മുതല്‍ ഉയര്‍ന്ന് വന്നെങ്കിലും കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.

എന്നാല്‍ അധികം വൈകാതെ ബിഗ് ബോസ് മലയാളം വീണ്ടും എത്തുമെന്ന കാര്യമാണ് ഇപ്പോള്‍ അറിയുന്നത്. മത്സരാര്‍ഥികള്‍ ആരൊക്കെ ആയിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതും പുറത്ത് വരാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബോസ് രണ്ടാം പതിപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

ബിഗ് ബോസ് 2 വീണ്ടും വരുന്നു

പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടാമതും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനാവുന്നത്. കഴിഞ്ഞ തവണ മുംബൈയില്‍ നിന്നുമായിരുന്നു പരിപാടി നടത്തിയതെങ്കില്‍ ഇത്തവണ ചെന്നൈയില്‍ നിന്നുമായിരിക്കുമെന്ന കാര്യവും രമേഷ് ബാല സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ മുംബൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ കമല്‍ ഹാസന്‍ നയിക്കുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇതാണ് മലയാളം ബിഗ് ബോസ് ചെന്നൈയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് അറിയുന്നത്.

 ബിഗ് ബോസ് 2 വീണ്ടും വരുന്നു

100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടില്‍ താമസിച്ച് കൊണ്ടാണ് ബിഗ് ബോസ് മത്സരം നടത്തുന്നത്. അവസാന ദിവസം വരെ മുന്‍പില്‍ നില്‍ക്കുന്ന ആളുകളില്‍ വോട്ട് ഏറ്റവും കൂടുതല്‍ കിട്ടിയ ആളായിരിക്കും വിജയിക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് തമാസിക്കാന്‍ വിശാലമായ വീടും രണ്ട് കിടപ്പുമുറികളും അടുക്കളും കുളിമുറിയുമെല്ലാം കൊടുക്കും. മത്സരാര്‍ഥികളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളാണ് വീടനുള്ളില്‍ ഉണ്ടാവുക. ആദ്യ സീസണില്‍ പ്രശസ്തനായ ആര്‍ക്കിടെക്ചര്‍ ശ്യാം ബാട്ടിയ ആയിരുന്നു ബിഗ് ബോസ് വീട് ഡിസൈന്‍ ചെയ്തിരുന്നത്.

ബിഗ് ബോസ് 2 വീണ്ടും വരുന്നു

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ബിഗ് ബോസ് മലയാളം വീണ്ടും വരികയാണെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചത്. മത്സരാര്‍ഥികള്‍ ആവണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആളുകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. കൂടുതല്‍ പേരും ടിക് ടോകിലൂടെ ശ്രദ്ധേയരായ താരങ്ങളുടെ പേരുകളായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അങ്ങനെ ഒരു നീക്കം അണിയറ പ്രവര്‍ത്തകര്‍ നടത്തുമോ എന്ന് കാത്തിരുന്നു കാണണം. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായവരെ ആണ് മത്സരത്തിനെടുക്കുക. ആദ്യ പതിപ്പില്‍ സാബു മോന്‍ അബ്ദു സമദ് ആയിരുന്നു വിജയിച്ചത്.

ബിഗ് ബോസ് 2 വീണ്ടും വരുന്നു

തമിഴിന് പുറമേ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തിയ ഹിന്ദി പതിപ്പും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ ഹിന്ദിയുടെ പതിമൂന്നാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവബഹുലമായ പല കാര്യങ്ങളും നടക്കുന്നതോടെ ബിഗ് ബോസ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഹിന്ദി പതിപ്പിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഈ ദിവസങ്ങളില്‍ നടന്നിരുന്നു. ഇതരമതസ്ഥരായ പുരുഷനും സ്ത്രീയും ഒന്നിച്ച് കിടക്കുന്നു എന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. സല്‍മാന്‍ ഖാന്റെ വീഡിന് നേരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X