ബിഗ് ബോസ് മാമന്റെ സൂപ്പർ സൂചി പൊളിച്ചു; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് പ്രക്ഷകർ
വലിയ ഒരു സ്ഫോടനം തന്നെയാണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. വീക്കിലി ടാസ്ക്കിനിടയിൽ റോബിനും റിയാസും തമ്മിൽ വഴക്കുണ്ടാവുകയും അത് കയ്യാങ്കളിയിൽ എത്തുകയും ആയിരുന്നു.
തുടർന്ന് ബിഗ് ബോസിന്റെ നിർദേശത്തെ തുടർന്ന് റോബിൻ വീട്ടിൽ നിന്നും പുറത്ത് പോവുന്ന കാഴ്ചയാണ് നാം കണ്ടത്. ഇതിനെതിരെ റോബിൻ ആരാധകർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഏഷ്യനെറ്റിന്റെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലുമെല്ലാം കമൻറ്റുകളായി രേഖപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് മറ്റൊന്നാണ്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്നും പുറത്തായ മത്സരാർഥിയാണ് സുചിത്ര. ബിഗ് ബോസ് വീട്ടിനുള്ളിൽ അങ്ങനെ വലിയ ശത്രുക്കൾ ഇല്ലായിരുന്നെങ്കിലും പുറത്ത് സുചിത്രക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.
എവിക്ഷന്‍ നോമിനേഷനില്‍ സ്വന്തമായി കയറിക്കൂടി പണി വാങ്ങിയ വ്യക്തിയാണ് സുചിത്ര. പ്രേക്ഷകർ തന്നെ കുറിച്ച് എന്താണ് കരുതുന്നത് എന്നറിയാൻ കാത്തിരുന്ന സുചിത്രക്ക് എട്ടിന്റെ പണി കിട്ടുകയായിരുന്നു. സുചിത്ര നോമിനേഷനിൽ വരാൻ കാത്തിരുന്ന പ്രേക്ഷകർ അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തി.
നോമിനേഷനില്‍ വന്നപ്പോള്‍ മുതല്‍ പോകുന്നത് സുചിത്ര തന്നെയായിരിക്കണം എന്ന് പ്രേക്ഷകര്‍ തീരുമാനിച്ചിരുന്നു. എന്നാൽ ബിഗ് ബോസിനുള്ളിൽ സുചിത്ര പുറത്താകും എന്ന് ഉറപ്പ് ഉണ്ടായിരുന്നത് റോബിൻ രാധാകൃഷ്ണനാണ്. അത് അയാൾ കൃത്യമായി പറയുകയും ചെയ്തു.
തുടർന്ന് 'ഈ ആഴ്ച ഞാന്‍ പോയില്ല എങ്കില്‍ ഡോക്ടര്‍ റോബിന് കഷ്ടകാലം ആയിരിയ്ക്കും' എന്ന് സുചിത്ര പറഞ്ഞു. എന്നാൽ സുചിത്ര പോയതിനു ശേഷമാണ് റോബിന്റെ യഥാർത്ഥ കഷ്ടകാലം വന്നത്. അത് ഇന്നത്തെ എപ്പിസോഡ് കണ്ട പ്രേക്ഷകർക്ക് മനസ്സിലാവുകയും ചെയ്തു.
ഇപ്പോള്‍ ഇതാ സുചിത്ര സ്വയം നോമിനേറ്റ് ചെയ്തതിനെയും റോബിനെ വെല്ലുവിളിച്ചതിനെയും എല്ലാം ട്രോള്‍ ചെയ്ത് ബിഗ് ബോസ് തന്നെ ട്രോള്‍ വീഡിയോ ചെയ്തിരിയ്ക്കുകയാണ്.
ഏഷ്യനെറ്റിന്റെ ഒഫിഷ്യല്‍ യൂട്യൂബിലൂടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. 'സംഗതി ലേശം കൂടി കളര്‍ഫുള്‍ ആക്കാന്‍ ട്രോള്‍ മാമന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍...സൂപ്പർ സുചി' എന്നാണ് വീഡിയോക്ക് ബിഗ് ബോസ് നൽകിയ ഡിസ്‌ക്രിപ്‌ഷൻ.
കഴിഞ്ഞ ഒരാഴ്ച ബിഗ് ബോസ് വീട്ടിൽ വളരെ നല്ല രീതിയിലായിരുന്നു സുചിത്ര മത്സരിച്ചിരുന്നത്. ടാസ്‌കില്‍ എല്ലാം കൃത്യമായി കളിക്കുകയും, ബേര്‍ത്ത് ഡേ സെലിബ്രേഷന്‍ നടത്തുകയും, ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും, കമൽ ഹസൻ വന്ന എപ്പിസോഡിന്റെ ഭാഗമാകാന്‍ കഴിയുകയും ചെയ്തു.
എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിഗ് ബോസ് വീട് നിയന്ത്രിക്കാൻ ഉള്ള ഭാഗ്യം സുചിത്രക്ക് ഉണ്ടായില്ല. അതിനു മുന്നേ പുറത്തായി. മറ്റ് മത്സരാർഥികളിൽ നിന്നുംവ്യത്യസ്തമായി എവിക്ഷനിൽ പുറത്തേക്ക് പോയപ്പോൾ കരയാത്ത വളരെ സന്തോഷത്തോടെയാണ് സുചിത്ര ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയത്.


Click it and Unblock the Notifications