കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് റിയാസ് ഓർത്തില്ല

ബിഗ് ബോസ് വീട്ടിലേക്ക് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ കൂടിയെത്തിയിരിക്കുകയാണ്. റിയാസ് സലിം, വിനയ് മാധവ് എന്നിവരാണ് ഷോയിലേക്ക് എത്തിയിരിക്കുന്ന പുതിയ മത്സരാർത്ഥികൾ.

ഷോയുടെ പകുതിയിൽ വച്ച് എത്തിയതുകൊണ്ട് തന്നെ ഇവർക്ക് രണ്ട് പേർക്കും ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട്.

ഷോയിലേക്കെത്തി രണ്ടാമത്തെ ദിവസം തന്നെ റിയാസ് തന്റെ എതിരാളികൾക്ക് നേരെ അമ്പ് എയ്ത് തുടങ്ങിയ കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക് ആയി ലഭിച്ച ബിഗ് ബോസ് കോടതിയിൽ ജഡ്‌ജികളായി എത്തിയത് റിയാസും വിനയ് മാധവും ആയിരുന്നു. റിയാസ് മനഃപൂർവം റോബിനെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു പെരുമാറിയിരുന്നത്.

റോബിന് നേരെ ആക്രമണം

റോബിൻ അനുവാദമില്ലാതെ സംസാരിച്ചു എന്ന് പറഞ്ഞ റിയാസ് അയാളെ കോടതിയിൽ നിന്നും ആദ്യം പുറത്താക്കിയത് നാം കണ്ടു.

തുടർന്ന് കള്ള സാക്ഷി പറഞ്ഞു എന്നാരോപിച്ച് റോബിന്നെ തവള ചാട്ടം ചാടിച്ചു. ഒരു തവണ ചാടി വന്ന റോബിൻ വിരൽ പൊക്കിയിരുന്നു എന്ന് പറഞ്ഞ് റിയാസും വിനയ് മാധവും വഴക്ക് ഉണ്ടാക്കുകയും അത് ഒടുവിൽ തെറിവിളിയിൽ കലാശിക്കുകയും ചെയ്തത് പ്രേക്ഷകർ കണ്ടതാണ്.

റിയാസിന്റെ പ്ലാനിങ് പാളിയോ

എന്നാൽ ഇതെല്ലം തിരിഞ്ഞ് റിയാസിന്റെ തലയിൽ വരുന്ന കാഴ്ചയാണ് പ്രമോയിൽ കാണാൻ സാധിക്കുന്നത്‌. ഗെയിമിൽ വരുന്നതിന് മുൻപ് തന്നെ ആരെയൊക്കെ പുകച്ച് പുറത്ത് ചാടിക്കണം എന്നതിൽ വ്യക്തമായ ഒരു ബോധം റിയാസിന് ഉണ്ടായിരുന്നു.

കഴിഞ്ഞ എപ്പിസോഡിൽ റിയാസിന്റെ പ്രകടനം പരിശോദിക്കുമ്പോൾ അയാൾ എല്ലാം നന്നായി പ്ലാൻ ചെയ്തു വന്നതാണെന്ന് മനസിലാവും.

ഷോയിൽ കയറി രണ്ടാം ദിവസം തന്നെ തന്റെ മുഖ്യ ശത്രുവായ ഡോ. റോബിൻനെ റിയാസ് ടാർജറ്റ് ചെയ്യുന്ന കാഴ്ച നമ്മൾ എല്ലാം കണ്ടു എന്നാൽ തുടർന്ന് സംഭവിച്ച കാര്യങ്ങൾ റിയാസിന് അത്ര ശുഭകരമായി ഭാവിക്കുന്ന കാര്യങ്ങൾ ആവില്ല എന്നാണ് പ്രമോ സൂചിപ്പിക്കുന്നത്.

ജാസ്മിനോടും നിമിഷയോടും ഇപ്പോഴേ ചങ്ങാത്തം കൂടിയിരിക്കുന്ന റിയാസ് ജഡ്ജി എന്ന രീതിയിൽ പരാജയം ആയോ എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഷോയുടെ പുതിയ പ്രമോ.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
റിയാസിനോട് കയർത്ത് അഖിൽ

അഖിൽ റിയാസിനോട് കയർത്ത് സംസാരിക്കുന്നുമുണ്ട്. അവിടെ കൂടിയിരിക്കുന്നവർ എല്ലാം റിയാസിന്റെ ശത്രുക്കളാണ് എന്ന തരത്തിലാണ് അയാൾ പെരുമാറുന്നതെന്നും അഖിൽ പറയുന്നത് പ്രമോയിൽ കാണാം. റിയാസിനോട് വിനയ് കയർത്ത് സംസാരിക്കുന്നതും പ്രമോയിൽ കാണാം.

റിയാസ് ഫേവറിസം കാണിച്ചു എന്ന് പറഞ്ഞായിരുന്നു വിനയ് ചൂടായത്. സീക്രട്ട് റൂമിൽ വച്ചുതന്നെ ഇരുവരുടെയും ആശയങ്ങൾ തമ്മിൽ യോജിച്ച് പോവില്ല എന്നത് അവരുടെ സംസാരത്തിൽ നിന്നും പ്രേക്ഷകർക്ക് മനസിലായതായിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിൽ പൊരിഞ്ഞ അടിയും.

എന്തുതന്നെ ആയാലും റിയാസ് ഡോക്ടർ റോബിനോട് കാണിച്ചതിന് തിരിച്ച് നല്ല പണി കിട്ടുന്നു എന്ന സന്തോഷത്തിലാണ് റോബിന്റെ ആരാധകർ. ഓവർ സ്മാർട്ട് ആകാൻ നോക്കിയാ റിയാസിന്റെ ചാട്ടം തീരാറായെന്നും റോബിൻ ഫാൻസ്‌ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X