ജാസ്മിന്റെ കോഫി പൗഡര്‍ മറ്റാരും തൊടരുതെന്ന് റിയാസ്, തനിക്ക് കോഫി കുടിച്ചേ പറ്റുള്ളൂവെന്ന് ദില്‍ഷ
ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടിൽ എപ്പോഴും സംഭവിക്കുന്നത്. അത് തന്നെയാണ് ബിഗ് ബോസ് ഷോയെ മറ്റ് ഷോകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നതും. നൂറു ദിവസം വീട്ടിനുള്ളിൽ അപരിചിതരോടൊപ്പം കഴിയുമ്പോൾ പല രസകരമായ കാര്യങ്ങളും സംഭവിക്കാം. പല അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാവാം.
അതെല്ലാം ഈ ഷോയുടെ ഭാഗമാണ്. ഈ ഷോയുടെ പ്രത്യേകതയാണ്. ബിഗ് ബോസ് മലയാളത്തിന്റെ സീസൺ ഫോറിലും അത്തരത്തിൽ ഉള്ള ഒരു സംഭവം ഉണ്ടായി. ആ സംഭവത്തെ തുടർന്നാണ് ഷോയുടെ പത്താം ആഴ്ചയിൽ ഈ സീസണിലെ രണ്ട് വളരെ കരുത്തരായ മത്സരാർത്ഥികൾ വീട് വിട്ട് പോവാൻ ഇടയാക്കിയത്. അതിനു കാരണക്കാരൻ ആയത് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസും.
റോബിൻ പുറത്താവണം എന്ന് റിയാസ് ആഗ്രഹിച്ചിരുന്നുവെങ്കിലും ജാസ്മിന്റെ വാക്ക് ഔട്ട് താരം ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിൽ റിയാസ് തകർന്ന് പോയിരുന്നു. ജാസ്മിൻ ഇല്ലാതെ റിയാസ് ഇനി എങ്ങനെയാവും ബിഗ് ബോസ് വീട്ടിൽ പെരുമാറുക എന്ന് കാണാൻ പ്രേക്ഷകർക്കും ആകാംഷ ഉണ്ടായിരുന്നു.

എന്നാൽ പഴയതിലും ഗംഭീരമായി റിയാസ് വീട്ടിൽ കളിക്കുന്നുണ്ട്. ബിഗ് ബോസ് കാൾ സെന്റർ എന്ന ടാസ്ക്കിൽ ലക്ഷ്മിപ്രിയയുമായി താരം കൊമ്പ് കോർത്തതും നമുക്ക് കാണാൻ സാധിച്ചു.
ഇപ്പോഴിതാ റിയാസും ദില്ഷായും തമ്മിലുള്ള രസകരമായ ഒരു തർക്കത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
ജാസ്മിൻ പോയ ശേഷം ജാസ്മിന്റെ കോഫിയെ ചൊല്ലിയുള്ള വഴക്കാണ് ഇപ്പോൾ റിയാസും ദിൽഷയും തമ്മിൽ നടന്നത്.
ജാസ്മിന്റെ പങ്കായി ലഭിച്ച കോഫി ദിൽഷയോ ബ്ലെസ്ലിയോ ഉപയോഗിക്കാൻ പാടില്ലെന്നും അത് തന്നോട് ജാസ്മിൻ പറഞ്ഞിട്ടുണ്ടെന്നും റിയാസ് പറയുന്നു. എന്നാൽ റിയാസിന്റെ ഈ വാദങ്ങളൊന്നും ദിൽഷ സമ്മതിച്ച് കൊടുക്കുന്നില്ല.
ജാസ്മിന്റെ പങ്കാണെങ്കിലും ജാസ്മിൻ പോയ് കഴിഞ്ഞാൽ അതിന്റെ അവകാശി ബിഗ് ബോസ് ആണെന്നും അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാർഥികൾക്കും അതിൽ തുല്യ അവകാശമാണ് ഉള്ളതെന്നും ദിൽഷ പറഞ്ഞു.

മാത്രമല്ല ജാസ്മിന്റെ കോഫിയിൽ അവകാശം പറഞ്ഞ റിയാസ് എന്ത് അധികാരത്തിലാണ് റോബിന്റെ കപ്പ് എറിഞ്ഞ് പൊട്ടിച്ചതെന്നും ദിൽഷ ചോദിച്ചു. അത് തന്റെ ഇഷ്ട്ടമായിരുന്നുവെന്നാണ് റിയാസ് മറുപടി നൽകിയത്.
റിയാസിന് അത് ചെയ്യാമെങ്കിൽ കോഫി പൗഡർ തങ്ങൾക്കും ഉപയോഗിക്കാനുള്ള അധികാരമുണ്ടെന്ന് ദിൽഷ പറഞ്ഞു. ജാസ്മിനെ വിഷമിപ്പിച്ച ആൾകാർ കോഫി കുടിക്കേണ്ട എന്ന പറയാനുള്ള അധികാരം റിയാസിന് ഇല്ലെന്ന് ധന്യയും വ്യക്തമാക്കി.
ബിഗ് ബോസ് വീട്ടിൽ നിന്നും റോബിനും ജാസ്മിനും പോയ ശേഷം വീട്ടിലെ മത്സരാർത്ഥികൾ രണ്ട് പക്ഷമായി മാറിയിരിക്കുകയാണ്. ഒരു പക്ഷത്ത് റോണ്‍സണും അഖിലും സൂരജും വിനയ് മാധവും റിയാസുമാണെങ്കിൽ മറുപക്ഷത്ത് ദില്‍ഷയും ബ്ലെസ്‌ലിയും ലക്ഷ്മിപ്രിയയും ധന്യയുമാണ്.
റിയാസിനെ ആക്രമിക്കാൻ കിട്ടുന്ന ഒരു അവസരവും ഇവർ പാഴാക്കുന്നില്ല എന്ന കാര്യം കഴിഞ്ഞ ഏതാനം എപ്പിസോഡുകളിൽ നിന്നും വ്യക്തമാണ്.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇനി ഒന്‍പത് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. റോണ്‍സണ്‍, അഖില്‍, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗ്ഗീസ്, ബ്ലെസ്‌ലി, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്.ഇതിൽ ദിൽഷയും ധന്യയും ഒഴികെ മറ്റ് മത്സരാർത്ഥികൾ എല്ലാവരും ഈ ആഴ്ചത്തെ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.


Click it and Unblock the Notifications