സഹോദരനായിട്ടല്ലാതെ മറ്റൊരു രീതിയിലും കാണാൻ കഴിയില്ലെന്ന് ദിൽഷ; മാസ്സ് മറുപടിയുമായി ബ്ലെസ്ലി
കഴിഞ്ഞ ദിവസം ബിഗ് ബോസ് പ്രേക്ഷകർ ഏറെ ചർച്ചയാക്കിയ വിഷയമായിരുന്നു റോബിനും ദില്‍ഷയും തമ്മില്‍ നടന്ന സംസാരം. റോബിനും ദില്‍ഷയും പ്രണയത്തിലാണെന്നും പ്രണയ സ്ട്രാറ്റജി പ്രയോഗിക്കുന്നതാണെന്നുമൊക്കെ ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു .
എന്നാല്‍ അത്തരം കുട്ടികളിയ്ക്ക് താനില്ലെന്നും ദില്‍ഷയോട് ഇഷ്ടം തോന്നിയിരുന്നുവെന്നും എന്നാൽ ഇനി അങ്ങനെയുണ്ടാകില്ലെന്നും ദിൽഷായോട് ഇന്നലെ റോബിന്‍ തുറന്ന് പറഞ്ഞു. കഴിഞ്ഞ എപ്പിസോഡിൽ ഇതായിരുന്നു ഹൈലൈറ്റ് എങ്കിൽ ഇന്നത്തെ എപ്പിസോഡിൽ ദില്ഷായും ബ്ലെസ്ലിയുമായുള്ള സംസാരമാണ് ചർച്ചയാവുന്നത്.

കഴിഞ്ഞ ദിവസം റോബിൻ കാര്യങ്ങൾ തുറന്നു പറഞ്ഞ ശേഷം ദിൽഷയുടെ അടുത്തേക്ക് വരുകയോ സംസാരിക്കുകയോ ചെയ്യുന്നതായി കാണാ സാധിച്ചില്ല. ബ്ലെസ്ലി ദില്‍ഷയുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതായും കാണാം.
റോബിനോദ് നമ്മൾ ഫ്രണ്ട്സ് മാത്രമായിരിക്കണം എന്ന പറഞ്ഞ ദിൽഷ ഇപ്പോൾ ബ്ലെസ്ലിയോട് എന്നെ നിന്റെ ചേച്ചിയായി കണ്ടുകൂടെ എന്നാണ് ചോദിക്കുന്നത്. ഇതിനു ഒരു ഉഗ്രൻ മറുപടിയും ബ്ലെസ്ലി നൽകി.
"എനിക്ക് നിന്നോട് ഇഷ്ടം തോന്നി. അത് അങ്ങനെ തന്നെയുണ്ടാവും. നീ വേറെ ഒരാളെ വിവാഹം ചെയ്താലും എന്റെ ഇഷ്ടം മാറണം എന്നില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുമ്പോള്‍ അത് തിരിച്ച് തരണം എന്ന് ഞാന്‍ നിന്നോട് പറയുന്നില്ല.
അന്ന് പ്രപ്പോസ് ചെയ്ത ശേഷം നിന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ല. അത് പോലെ നീ എന്നെ അനിയനായി കാണുന്നു എന്ന് കരുതി ഞാന്‍ നിന്നെ ചേച്ചിയായി കാണണം എന്നും ഇല്ല. നിന്റെ തീരുമാനം നിന്റെ ഇഷ്ടമാണ്, അത് പോലെ എന്റെ ഇഷ്ടം എന്റേതും" ബ്ലെസ്ലി തന്റെ നിലപാട് വ്യക്തമാക്കി.
എനിക്ക് വളരെ സീരിയസ് ആയ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് ദില്‍ഷ ബ്ലെസ്ലിയോട് സംസാരിക്കുന്നത്.
നീ എന്നെ ചേച്ചിയെ പോലെ കാണണം, എനിക്കൊരിക്കലും നിന്നെ പ്രണയിക്കാനോ വിവാഹം ചെയ്യാനോ സാധിയ്ക്കില്ല. അതിന് ഒരു ശതമാനം പോലും സാധ്യതയില്ല എന്ന് ദിൽഷ പറയുമ്പോൾ ബ്ലെസ്ലി അതൊന്നും മനസിലാക്കാൻ ശ്രമിക്കുന്നില്ല.

ബ്ലെസ്ലിയുടെ അടുത്ത് താൻ ഇരിക്കുമ്പോഴും, സംസാരിക്കുമ്പോഴും അറിയാതെ ഒന്ന് തൊടുമ്പോഴും ബ്ലെസ്ലിക്ക് എന്തെങ്കിലും ഫീലിങ്‌സ് തോന്നുന്നുണ്ടോ എന്നായിരുന്നു ദില്‍ഷയുടെ അടുത്ത ചോദ്യം. ദില്‍ഷയുടെ കൈയ്യില്‍ തൊട്ടു കൊണ്ട് ബ്ലെസ്ലി ചോദിച്ചു, "നിനക്ക് എന്റെ മുഖത്ത് എന്തെങ്കിലും ഭാവ വ്യത്യാസം തോന്നുന്നുണ്ടോ". ഇല്ല എന്ന് ദിൽഷ പറഞ്ഞപ്പോള്‍ തനിയ്ക്ക് വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് ഇതെന്നും ബ്ലെസ്ലി വ്യക്തമാക്കി.
'എന്നിലെ എന്നെ കണ്ടു ഞാന്‍ നിന്നില്‍' എന്ന പാട്ട് പോലെ. ഞാന്‍ എന്റെ കുടുംബത്തെ സ്‌നേഹിയ്ക്കുന്നു, പരിഗണിക്കുന്നു.. അത് പോലെ നീയും സ്‌നേഹിക്കുന്നത് പോലെ, എന്നെ പോലെ തന്നെയാണ് നീയും എന്ന് തോന്നി. അതു കൊണ്ട് ഇഷ്ടം വന്നു. അത് മാറാം, മാറാതിരിക്കാം. പക്ഷെ ചേച്ചിയായി കാണാന്‍ എനിക്ക് പറ്റില്ല. ബ്ലെസ്ലി ദിൽഷായോട് പറഞ്ഞു.
എന്നാൽ തന്നെ ഒരു ചേച്ചിയായി കാണണം എന്ന് ദിൽഷ വീണ്ടും വീണ്ടും പറയുകയാണ് ഉണ്ടായത്. തന്നെ കാൽ പ്രായം കൂടിയ ഒരാളെ മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളുവെന്നും ദിൽഷ വ്യക്തമാക്കി.
Recommended Video

"നീ എന്നെ ചേച്ചിയായി കാണെടാ, നിന്നെ ഞാന്‍ സ്‌നേഹം നിറഞ്ഞ ചേച്ചിയായി പൊന്നു പോലെ നോക്കാം." ദിൽഷ പറഞ്ഞു. എന്നാൽ സഹോദരിയായി കാണാൻ ദിൽഷ തന്റെ അച്ഛന്റെ മകൾ അല്ലാലോ എന്നാണ് ബ്ലെസ്ലി മറുപടി നൽകിയത്.
ഇതിനിടെ ദിൽഷായോട് ബ്ലെസ്ലി പ്രണയത്തിന്റെ നിർവചനം ചോദിക്കുകയുണ്ടായി. രണ്ട് പേര്‍ പരസ്പരം ഇഷ്ടപ്പെട്ട് കല്യാണം കഴിച്ച് കുട്ടികള്‍ ഉണ്ടാവുന്നതാണ് പ്രണയം എന്നായിരുന്നു ദിൽഷയുടെ മറുപടി.
മറുപടി കേട്ട ബ്ലെസ്ലിയുടെ മറുചോദ്യം ഇങ്ങനെയായിരുന്നു " അപ്പോള്‍ ആണും ആണും സ്‌നേഹിക്കുന്നതോ, പെണ്ണും പെണ്ണും സ്‌നേഹിക്കുന്നോ.. അവിടെ കുട്ടികള്‍ ഉണ്ടാവുമോ.. " ബ്ലെസ്ലിയുടെ ചോദ്യത്തിന് സഹോദരനായിട്ടല്ലാതെ ബ്ലെസ്ലി മറ്റൊരു രീതിയിലും കാണാൻ കഴിയില്ല എന്ന് ദിൽഷ തറപ്പിച്ച് പറയുകയാണ് ഉണ്ടായത്.


Click it and Unblock the Notifications











