കേണലായി അഖിൽ, ഭീകരനായി സൂരജ്; വീക്കിലിടാസ്ക്കിൽ പ്രേക്ഷകരെ ചിരിപ്പിച്ച് മത്സരാർത്ഥികൾ
കഴിഞ്ഞ മൂന്നു സീസണിലും ബിഗ് ബോസ് മലയാളത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഓരോ സീസൺ കഴിയുന്നതോറും ഷോയിൽ കൊണ്ടുവരുന്ന രസകരമായ മാറ്റങ്ങൾ തന്നെയാണ് ഈ സ്വീകാര്യതക്ക് കാരണവും. പതിവിൽ നിന്നെല്ലാം വിപരീതമായി വ്യത്യസ്തമായ ടാസ്ക്കുകളാണ് ഇത്തവണ ബിഗ് ബോസ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്.
ഷോ അതിന്റെ അഞ്ചാം വാരത്തിലേയ്ക്ക് കടന്നപ്പോൾ വളരെയധികം രസകരമായ ഒരു വീക്കിലി ടാസ്ക്ക് ആയ ശുചിത്വം സുന്ദരം എന്ന ടാസ്‌ക്കാണ് മത്സരാർത്ഥികൾക്ക് ഈ ആഴ്ച്ച ബിഗ് ബോസ് നൽകിയത്. ഹൗസ് ഓഫ് ഹൈജീൻ റിസോർട്ടും അതിലേക്ക് എത്തുന്ന അതിഥികളെയും ജീവനക്കാരേയും വളരെ രസകരമായാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്.
ശുചിത്വം സുന്ദരം ടാസ്ക്കിന്റെ രണ്ടാം ദിനത്തിൽ
തലേ ദിവസത്തെ ടാസ്ക്കിൽ ഒന്ന് മുതൽ അഞ്ചുവരെ റാങ്ക് നേടിയ അപർണ, അഖിൽ, നവീൻ, നിമിഷ, സൂരജ് എന്നിവരാണ് ഹൗസ് ഓഫ് ഹൈജീന്‍ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസോർട്ടിൽ എത്തിയ സവിശേഷ സ്വഭാവമുള്ള അതിഥികൾ.

ജാസ്മിനായിരുന്നു രണ്ടാം ദിവസം റിസോർട്ടിന്റെ ചീഫ് സൂപ്പർവൈസിങ് മാനേജർ. ജാസ്മിനായിരുന്നു റിസോർട്ടിലെ മറ്റ് ജീവനക്കാരെ തിരഞ്ഞെടുത്തത്. റൊൺസൺ, ഡെയ്സി, ബ്ളെസ്ലി, ദില്ഷാ, ലക്ഷ്മി പ്രിയ, സുചിത്ര, റോബിൻ, ധന്യ എന്നിവരായിരുന്നു റിസോർട്ടിലെ ജീവനക്കാരായി എത്തിയത്
ഇന്നലത്തേക്കാളും രസകരമായിരുന്നു ഇന്ന് റിസോർട്ടിൽ എത്തിയ അതിഥികളുടെ പ്രകടനം. ഇന്നത്തെ ടാസ്ക്കിൽ കേണലായി എത്തിയ അഖിലാണ് ടാസ്ക്കിനെ വളരെയധികം രസകരമാക്കിയതെന്ന് പറയാം. കേണൽ ജഗദ്‌നാഥ വർമ്മ എന്ന പേരിലാണ് അഖിൽ റിസോർട്ടിൽ എത്തിയത്. അഖിലിന്റെ റിസോർട്ടിലെ എൻട്രി തന്നെ വളരെ രസകരമായിരുന്നു.
സർക്യൂരിറ്റി ആയി നിന്നിരുന്ന ലക്ഷ്മിപ്രിയ ചെക്കിങ്ങിന് വന്നപ്പോൾ അഖിൽ അതിനെ ചോദ്യം ചെയ്തു തുടർന്ന് കാര്യങ്ങൾ മലയാളത്തിൽ വിശദികരിക്കാൻ ശ്രമിച്ച ലക്ഷ്മിപ്രിയയോട് കാര്യങ്ങൾ ഹിന്ദിയിൽ പറഞ്ഞു തരാൻ പറയുകയും എന്നാൽ തനിക്ക് ഹിന്ദി അറിയില്ല എന്ന് പറയുമ്പോൾ ഹിന്ദി അറിയാത്ത ആളിനെയാണോ ജോലിക്ക് നിർത്തിയതെന്ന് ജാസ്മിനോട് ചോദിക്കുകയും ചെയ്തു.
അതിനു ശേഷം സെക്യൂരിറ്റി ആയി നിന്ന ലക്ഷ്മിപ്രിയയെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച അഖിൽ റിസോർട്ടിലെ മറ്റ് ജീവനക്കാരോടും തന്നെ സല്യൂട്ട് ചെയ്യണമെന്ന് പറഞ്ഞു.
റിസോർട്ടിലേക്ക് സൂപ്പർ സ്റ്റാറായി നവീൻ എത്തിയതോടെയാണ് ടാസ്ക്ക് കൂടുതൽ രസകരമായത്. അഖിൽ അവതരിപ്പിച്ച കേണലും നവീനും തമ്മിലുണ്ടായിരുന്ന കൗണ്ടറുകൾ വളരെയധികം രസകരമായിരുന്നു.
നവീന്റെ വായിൽ ബോംബിട്ട് പൊട്ടിക്കുമെന്നും നവീൻ നൈറ്റിയിട്ടാണ് നടക്കുന്നത് എന്നുമെല്ലാം പറഞ്ഞ് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്ന തരത്തിലായിരുന്നു അഖിലിന്റെ സംസാരം. സ്കിറ്റുകളിലും വെബ്സെരിസുകളിലും അഖിൽ പറയുന്ന കൗണ്ടറുകളും തമാശകളും ടാസ്ക്കിലും വളരെ നന്നായി ഉപയോഗിച്ചു.

അഥിതികളിൽ മൂന്നാമത് എത്തിയത് അപർണ്ണയായിരുന്നു. ഒരു സി ഐ ഡി യുടെ വേഷത്തിലാണ് അപർണ്ണ ഹൈജീന്‍ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസോർട്ടിൽ എത്തിയത്. എത്തിയ പാടെ സെക്യൂരിറ്റി ചെക്ക് നടത്തിയ ലക്ഷ്മിപ്രിയയെ തിരിച്ചും ചെക്ക് ചെയ്യുകയും തുടർന്ന് റിസോർട്ടിലെ എല്ലാ ജീവനക്കാരെയും പരിശോധിക്കുകയും ചെയ്തു.
അഥിതികളിൽ നാലാമതായി എത്തിയത് നിമിഷയാണ്. നിമിഷ ഒരു വ്ലോഗറായാണ് റിസോർട്ടിൽ എത്തിയത്. നിമിഷ റിസോർട്ടിൽ എത്തുമ്പോഴേ നവീൻ വ്ലോഗർമാരെ കുറ്റംപറയുകയും. എന്നാൽ നിമിഷയെ നേരിട്ട് കാണുമ്പോൾ അത് മാറ്റി പറയുകയും ചെയ്യുന്നു തുടർന്ന് നിലപാടില്ലാത്തവൻ എന്ന് പറഞ്ഞ് അഖിൽ നവീനെ കളിയാക്കുന്നു.
Recommended Video

അവസാനത്തെ അതിഥിയായി എത്തിയത് സൂരജാണ് മുണ്ട് മടക്കിക്കുത്തി ഒരു കുടിയനെപോലെ എത്തിയ സൂരജ് സെക്യൂരിറ്റിയായി നിൽക്കുന്ന ലക്ഷ്മിപ്രിയയെ പുനലൂർ ശാരദയെന്നാണ് വിളിക്കുന്നത്.
തുടർന്ന് താരം വീട്ടിൽ കയറുമ്പോൾ "ഇവിടെ കറങ്ങി നടക്കാതെ സ്കൂളിൽ പോടാ" എന്ന് പറഞ്ഞ് അഖിൽ സൂരജിനെ തൂക്കി എടുക്കുന്നു തുടർന്ന് ഇരുവരും പലപ്പോഴായി വളരെ രസകരമായി തല്ലുകൂടുകയും ചെയ്തു ഇതിനിടെ ആരും കാണാതെ റിസോർട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ടാസ്ക്കിന്റെ അവസാനം ബിഗ് ബോസ് ഓരോ അതിഥികളോടും അവരവരുടെ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ എന്തായിരുന്നുവെന്ന് ബിഗ് ബോസ് ചോദിച്ചു അപ്പോഴാണ് സൂരജ് താൻ ഒരു കൊടും ഭീകരനായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് സൂരജ് മോഷ്ടിച്ച വസ്തുക്കൾ മറ്റുള്ളവരെ കാണിക്കുകയും ചെയ്തു.


Click it and Unblock the Notifications











