ആര്യ പരീക്കുട്ടിയെ തേച്ചൊട്ടിച്ചു! സോമദാസിനെ ബിഗ് ബോസ് നൈസായി പുറത്താക്കിയതെന്നും ബഷീര്‍ ബഷി!

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ പതിപ്പ് വന്‍വിജയമായി മാറിയതിന് പിന്നാലെയായാണ് രണ്ടാം സീസണ്‍ തുടങ്ങിയത്. അടുത്തിടെയായിരുന്നു രണ്ടാം സീസണ്‍ തുടങ്ങിയത്. സിനിമയിലും സീരിയലിലും സജീവമായവര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയവരും ഇത്തവണ മത്സരിക്കാനെത്തിയിട്ടുണ്ട്. രസകരമായ സംഭവങ്ങളും വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. ആദ്യ പതിപ്പില്‍ പങ്കെടുത്തവരെല്ലാം രണ്ടാം ഭാഗത്തിലെ മത്സരത്തെക്കുറിച്ചും മത്സരാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കിയുമൊക്കെ എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതോടെയാണ് ബഷീര്‍ ബഷിയെ കൂടുതല്‍ പേരും ശ്രദ്ധിച്ചത്.

വെള്ളാരംകണ്ണുകളുള്ള ബഷീര്‍ ചുരുങ്ങിയ ദിനം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയിരുന്നു. വെള്ളക്കൂറയെന്ന് വിളിച്ചായിരുന്നു ചിലരൊക്കെ ഇദ്ദേഹത്തെ കളിയാക്കിയത്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അതിനിടയിലാണ് തന്റെ കുടുംബത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ബിഗ് ബോസിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് ബഷീര്‍ എത്താറുണ്ട്. കല്ലുമ്മക്കായ എന്ന വെബ്‌സീരീസുമായും മാഷുറയുടെ യൂട്യൂബ് ചാനലിലൂടെയുമൊക്കെയായാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ബിഗ് ബോസ് സീസണ്‍ രണ്ടിനെക്കുറിച്ചുള്ള റിവ്യു ചെയ്തും ഇവരെത്തിയിരുന്നു.

ബിഗ് ബോസിനെക്കുറിച്ച്

ബിഗ് ബോസിനെക്കുറിച്ച്

ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരിച്ചയാളാണ് ബഷീര്‍ ബഷി. സീസണ്‍ 2 കാണാറുണ്ടെന്നും ഇടയ്ക്ക് റിവ്യൂ ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഭാര്യമാര്‍ക്കൊപ്പമായാണ് താരം സംസാരിച്ചത്. സീസണ്‍ 2 ലെ കാര്യങ്ങളെക്കുറിച്ച് പറയുന്നതിനിടയില്‍ തന്റെ അനുഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇടയ്ക്ക് ചില തിരക്കുകളില്‍ പെട്ടുപോയതിനാലാണ് തനിക്ക് റിവ്യൂ ചെയ്യാന്‍ പറ്റാതെ പോയതെന്നും ബഷീര്‍ പറയുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 17 Review | FilmiBeat Malayalam
സോമദാസ് പോയത്

സോമദാസ് പോയത്

സോമദാസ് പോയത് തനിക്ക് വല്ലാതെ ഫീല്‍ ചെയ്തുവെന്നായിരുന്നു മഷൂറ പറഞ്ഞത്. അതുവരെയുള്ള ദിവസങ്ങളിലൊന്നും അദ്ദേഹത്തിന് വയ്യായ്കയുള്ളതായി കണ്ടിട്ടില്ല. അതിനാല്‍ത്തന്നെ ഈ പുറത്താക്കലിന് പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്ന് താന്‍ സംശയിക്കുന്നുണ്ടെന്നും മാഷുറ പറഞ്ഞിരുന്നു. ചിലപ്പോള്‍ അങ്ങനെയാവാമെന്നും നൈസായി പുറത്താക്കിയതാവാമെന്ന് ബഷീറും ശരിവെച്ചിരുന്നു. അവിടെ ഡോക്ടേഴ്‌സ് വന്ന് പരിശോധിച്ചതല്ലേ, ചിലപ്പോള്‍ എന്തെങ്കിലും വേരിയേഷന്‍സ് ഉണ്ടാവാമെന്നും അതായിരിക്കാം പുറത്തേക്ക് വിട്ടതെന്നുമായിരുന്നു സുഹാന പറഞ്ഞത്.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

ബിഗ് ബോസില്‍ വെച്ച് താനായിരുന്നു സുരേഷേട്ടനും സാബുക്കയ്ക്കും മുടി വെട്ടിയത്. സ്‌മോക്കിംഗ് റൂമില്‍ വെച്ചായിരുന്നു ഈ പരിപാടി. അതൊക്കെ കാണിച്ചോയെന്ന് അറിയില്ല. ആദ്യഭാഗത്തില്‍ മനോജിനെ പുറത്താക്കുന്നതിന് മുന്‍പ് കാരണമായി പറഞ്ഞത് ആരോഗ്യപ്രശ്‌നമായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി പരിശോധന നടത്തിയപ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും ബഷീര്‍ പറയുന്നു.

മിസ്സിംഗില്ല

മിസ്സിംഗില്ല

സോമദാസേട്ടന്‍ പോയപ്പോള്‍ ആര്‍ക്കും മിസ്സിംഗൊന്നുമുണ്ടായിരുന്നില്ല. ആരും അതേക്കുറിച്ച് സംസാരിച്ച് പോലുമില്ല. പറഞ്ഞിട്ട് കാര്യമില്ല, പുള്ളിക്കാരന്‍ അങ്ങനെ മിംഗിളി്ങ് ആയിരുന്നില്ലല്ലോ. പിന്നെ പാട്ടിന്‍രെ മിസ്സിംഗുണ്ട്. ഇതിനിടയിലാണ് പരീക്കുട്ടിക്ക് പറ്റുന്ന മണ്ടത്തരത്തെക്കുറിച്ച് പറഞ്ഞത്. എലീനയെ സമാധാനിപ്പിച്ച് അതേ സമയം തന്നെ ആര്യയും മറ്റുള്ളവരും ഇത് കാണുന്നുണ്ടായിരുന്നു. നീയല്ലേ അവള്‍ ഫേക്കാണെന്ന് പറഞ്ഞത്, എന്നിട്ട് അവള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ വിഷയം കൈവിട്ട് പോവുകയായിരുന്നു. ആര്യ ശരിക്കും പരീക്കുട്ടിയെ തേച്ചൊട്ടിക്കുകയായിരുന്നു. ആര്യയൊന്ന് അറിയാന്‍ ശ്രമിച്ചതായിരുന്നു. അതോടെ പരീക്കുട്ടി എല്ലാം പറയുകയായിരുന്നു.

പ്രിയപ്പെട്ടയാള്‍ ഫുക്രു

പ്രിയപ്പെട്ടയാള്‍ ഫുക്രു

ഫുക്രു ഞങ്ങള്‍ക്കൊപ്പം കല്ലുമ്മക്കായ ചെയ്തിരുന്നു. അവനാണ് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടത്. എന്നാല്‍ അവന്‍ തെറ്റ് ചെയ്താല്‍ അതും ഞങ്ങള്‍ പറയും. അവന്‍ ഫേക്കല്ല, അവന്റെ ക്യാരക്ടര്‍ അങ്ങനെയാണ്. ഇപ്പോ അവന്‍ റിയാക്റ്റ് ചെയ്ത് തുടങ്ങി. രജിത്തേട്ടന്‍ മുത്താണെന്ന് പറഞ്ഞത് കുറേ പേര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരുപാട് നന്മകളുള്ള മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഫാന്‍സിനെക്കുറിച്ച് അകത്തുള്ളവര്‍ക്ക് ലാലേട്ടന്‍ പറഞ്ഞപ്പോഴാണ് ബോധ്യമായത്.

ആര്യയുടെ ക്യാരക്ടര്‍

നല്ലൊരു ക്യാരക്ടറുള്ളയാളാണ് ആര്യ. എന്നാല്‍ അതിനുള്ളില്‍ പരദൂഷണക്കമ്മിറ്റിയൊക്കെയായതാണ് പണിയാവുന്നത്. തന്റെ ഉള്ളിലുള്ള യഥാര്‍ത്ഥ സ്വഭാവം പുറത്തേക്ക് ചാടുന്നതാവാം ഇത്. ശരിക്കുമുള്ള ക്യാരക്ടറാവാം ഇതാണെന്നാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. അധികനാള്‍ ഫേക്കായി തുടരാന്‍ ആര്‍ക്കും കഴിയില്ല. മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചും ഇവര്‍ വിലയിരുത്തലുകള്‍ നടത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X