കേരള മോഡലിനെ അഭിനന്ദിച്ച് മോഹന്‍ലാലും! ബിഗ് ബോസ് വീട്ടിലേക്കെത്തിയ താരം പറഞ്ഞത്?
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മാതൃകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അറിയിക്കാനായി നേരിട്ടെത്തിയപ്പോഴായിരുന്നു താരത്തിന്‍രെ പ്രതികരണം. വിശേഷങ്ങളെക്കുറിച്ച് ചോദിച്ചതിന് പിന്നാലെയായാണ് അദ്ദേഹം പുതിയ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.
അവതാരകനെന്ന നിലയില്‍ ഇക്കാര്യം നിങ്ങളോട് പറയേണ്ട ചുമതല തനിക്കുണ്ടെന്നും താരം പറഞ്ഞിരുന്നു. സിനിമാചിത്രീകരണവും സീരിയല്‍ ഷൂട്ടിംഗും റിയാലിറ്റി ഷോകളുടെ ഷൂട്ടുമൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 2 ഇവിടെ അവസാനിപ്പിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഇനിയുള്ള 14 ദിവസം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലും കേരളത്തിലും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിലാണ് ഏറ്റവും നന്നായി ചെയ്യുന്നത്. ബ്രേക് ദ ചെയിൻ അടക്കമുള്ള ക്യാംപയിനുകൾ കേരളത്തിൽ നടക്കുന്നുണ്ട്. കൂട്ടം കൂടാൻ പാടില്ല, പൊതു പരിപാടികൾ നടത്താൻ പാടില്ല, ആരാധനാലയങ്ങൾ അടയ്‌ക്കണം തുടങ്ങിയ നിർദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. അതനുസരിച്ച് സിനിമ ഷൂട്ടിങ്, ഡബിങ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നിർത്തിവച്ചു.

സിനിമാ തിയറ്ററുകൾ അടച്ചു. എന്റെ അടുത്ത സിനിമ എന്നാണ് തിയറ്ററിലെത്തുക എന്നു പോലും അറിയാത്ത സാഹചര്യമാണ്. അതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതും ശരിയല്ല. അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതിനെയെല്ലാം കേരളത്തിലെ ആരോഗ്യവകുപ്പ് നന്നായി കെെകാര്യം ചെയ്യുന്നുണ്ട്. അത്തരക്കാർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്.
എന്നെ സംബന്ധിച്ച് പത്തുപേരും ജയിച്ച ആളുകളാണ് എന്നു പറഞ്ഞ മോഹൻലാൽ ഓരോരുത്തർക്കായി ട്രോഫി വിതരണം ചെയ്തു. എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്ന് കേക്കും മുറിച്ച് ഫോട്ടോയും എടുത്താണ് അദ്ദേഹം പോയത്. പുറമെ നിന്ന് കണ്ടാല്‍ മൈന്‍ഡ് ചെയ്യണേയെന്ന് അദ്ദേഹം എല്ലാവരോടും പറയുന്നുണ്ടായിരുന്നു. തിരിച്ച് തങ്ങള്‍ക്കും ഇത് തന്നെയാണ് പറയാനുള്ളതായിരുന്നുവെന്നായിരുന്നു മത്സരാര്‍ത്ഥികളുടെ പ്രതികരണം.
അതുവരെയുണ്ടായിരുന്ന പിണക്കങ്ങളും വിയോജിപ്പുകളുമെല്ലാം മാറ്റിവെച്ച് കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചായിരുന്നു മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇനിയുള്ള ദിനങ്ങളില്‍ നിങ്ങളെയെല്ലാം മിസ്സ് ചെയ്യുമെന്ന് ഓരോരുത്തരും പറയുന്നുണ്ടായിരുന്നു. ബിഗ് ബോസിന്റെ ശബ്ദം മി്‌സ് ചെയ്യുമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പുറത്തേക്കെത്തിയതിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications