ബിഗ് ബോസ് ഹൗസില്‍ ദൈവസാന്നിധ്യമുണ്ടായിരുന്നു! വെളിപ്പെടുത്തലുകളുമായി രജിത് കുമാര്‍! തെളിവ് ഇതാണ്!

ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയായിരുന്നു അവസാനിച്ചത്. മത്സരം കടുത്ത് വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. മത്സരാര്‍ത്ഥികളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാലാണ് ഈ തീരുമാനമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രജിത് കുമാര്‍. അദ്ദേഹം പുറത്തേക്ക് പോയതിന് പിന്നാലെയായാണ് പരിപാടി അവസാനിപ്പിക്കുകയാണെന്ന കാര്യവും അറിഞ്ഞത്. ടാസ്‌ക്കിനിടയിലെ കുസൃതി കാര്യമായി മാറിയതോടെയായിരുന്നു രജിത് കുമാര്‍ പുറത്തായത്.

സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണിലേക്ക് മുളക് തേക്കുകയായിരുന്നു രജിത് കുമാര്‍. കുസൃതി നിറഞ്ഞ കുട്ടിയാവുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയായാണ് അദ്ദേഹത്തെ ബിഗ് ബോസില്‍ നിന്നും മാറ്റിയത്. വാരാന്ത്യത്തിലെ എപ്പിസോഡിലേക്ക് മോഹന്‍ലാല്‍ എത്തിയതിന് ശേഷമായിരുന്നു ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. അദ്ദേഹം തിരിച്ചുവരുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു രേഷ്മ പറഞ്ഞത്. അതോടെയാണ് അദ്ദേഹം പുറത്തേക്ക് പോന്നത്. ഇതിന് പിന്നാലെയായാണ് രേഷ്മയും പുറത്തേക്ക് പോയത്. ബിഗ് ബോസ് വീട്ടില്‍ ദൈവസാന്നിധ്യമുണ്ടായിരുന്നുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രജിത് കുമാര്‍. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നുണ്ട്.

സുജോയ്ക്കും എലീനയ്ക്കുമൊപ്പം

സുജോയ്ക്കും എലീനയ്ക്കുമൊപ്പം

ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു വിലക്ക് ലംഘിച്ച് ആരാധകര്‍ സ്വീകരണമൊരുക്കിയത്. രജിത് കുമാറിന്റേയും സംഘത്തിന്റേയും പേരില്‍ പോലീസ് കേസെടുത്തിരുന്നു. സുജോയും എലീനയുമായി സംസാരിക്കുന്ന രജിത് കുമാറിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസത്തെ റീടെലികാസ്റ്റില്‍ കാണിച്ചത്. അതിന് ശേഷമായാണ് അദ്ദേഹം ഇതേക്കുറിച്ച് കൂടുതല്‍ സംസാരിച്ചത്.

 ബിഗ് ബോസിനെക്കുറിച്ച്

ബിഗ് ബോസിനെക്കുറിച്ച്

നമസ്‌കാരം, ഞാന്‍ നിങ്ങളുടെ സ്വന്തം രജിത് ചേട്ടനെന്ന് പറഞ്ഞായിരുന്നു രജിത് കുമാര്‍ സംസാരിച്ച് തുടങ്ങിയത്. ബിഗ് ബോസിലെ എപ്പിസോഡുകള്‍ ഇങ്ങനെ കയറി വരുമ്പോള്‍ എന്ന് പറഞ്ഞാണ് അദ്ദേഹം വിശദീകരിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ തുടക്കത്തില്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ താന്‍ ദൈവസാന്നിധ്യം കണ്ടെത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ദൈവമുണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് അദ്ദേഹം പറയുന്നത് മറ്റുള്ളവരും അനുകരിക്കാറുണ്ടായിരുന്നു.

അദൃശ്യമായ ഡിവൈന്‍ പവര്‍

അദൃശ്യമായ ഡിവൈന്‍ പവര്‍

എത്ര പേര്‍ക്ക് ഇതേക്കുറിച്ച് ബോധ്യമുണ്ടെന്ന് അറിയില്ല. അദൃശ്യമായൊരു ഡിവൈന്‍ പവര്‍ അവിടെയുണ്ടായിരുന്നു. ആ പവര്‍ തന്നെയായിരുന്നു തന്നെ എല്ലാത്തിലും സഹായിച്ചത്. എന്റെ ഇന്റ്യൂഷന് കൂട്ടുനിന്നതും ആ പവറാണ്. അവിടെ നടന്നതെല്ലാം സത്യസസന്ധമായ കാര്യങ്ങളാണ്. ഇതിന് ശേഷമായാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ ദിവസം കാണിച്ച എപ്പിസോഡിലെ കാര്യം വെച്ചായിരുന്നു വിശദീകരണം നല്‍കിയത്.

ആദ്യത്തെ നോമിനേഷന്‍

ആദ്യത്തെ നോമിനേഷന്‍

ആദ്യത്തെ നോമിനേഷനില്‍ രാജിനി ചാണ്ടിയെന്ന ചേച്ചി എന്റെ പേരായിരുന്നു പറഞ്ഞത്. അത് പോലെ തന്നെ അവസാനത്തെ നോമിനേഷനിലും ഞാനാണ് ഉണ്ടായിരുന്നത്. രേഷ്മ ഔട്ടായെങ്കിലും അത് ഒരാഴ്ചയ്ക്ക് മുന്‍പുള്ള നോമിനേഷനായിരുന്നു. ഏറ്റവും ലാസ്റ്റ് എലിമിനേറ്റ് ചെയ്തത് എന്നെയായിരുന്നു. ഈ രണ്ട് കാര്യങ്ങളും ബന്ധിപ്പിച്ചാണ് ഞാന്‍ പറയുന്നത്.

നിമിത്തങ്ങള്‍

നിമിത്തങ്ങള്‍

ഇത് മാത്രമല്ല വേറെയും സന്ദര്‍ഭങ്ങളുണ്ട്. ഓരോ നിമിത്തങ്ങള്‍. അത് എപ്പിസോഡ് കാണുന്നതിന് അനുസരിച്ച് ഞാന്‍ നിങ്ങളോട് പറയാം. ഇപ്പോഴും ഞാന്‍ പറയുന്നു ബിഗ് ബോസ് സീസണ്‍ 2 ല്‍ ദൈവസാന്നിധ്യമുണ്ടായിരുന്നു. എനിക്ക് ബോധ്യപ്പെട്ട എന്റെ അനുഭവത്തിലെ കാര്യം വെച്ചാണ് പറയുന്നത്. ആദ്യ എലിമിനേഷന്‍ മുതല്‍ അവസാനം വരെ എന്നെ നിലനിര്‍ത്തിയതിന് പിന്നില്‍ ആ സാന്നിധ്യമാണ്. വിജയിയായോ എന്നതിനും അപ്പുറത്ത് ലോകമലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. അതിലാണ് സന്തോഷമെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X