ചുംബനം മുതൽ കിടക്ക പങ്കിടൽ വരെ!! ബിഗ് ബോസിന്റെ ചില കഥകൾ!! മലയാളത്തിലും ഇത് ആവർത്തിക്കുമോ? കാണൂ

ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും മത്സരാഥികൾ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിടാൻ ഇനി രണ്ടു ദിവസങ്ങൾ കൂടിമാത്രം. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് 24 ഞായറാഴ്ച മുതൽ ആരംഭിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ലോകത്ത‌ിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ എന്ന് അവകാശപ്പെടുന്ന ബിഗ് ബോസ് മാറ്റ് ഭാഷകളിൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ആ വിജയം മലയാളത്തിലും ആവർത്തിക്കുമെന്നുളള ആത്മവിശ്വാസത്തിലാണ് സംഘാടകർ.

ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്,കന്നട എന്നീ ബഹാഷകളിൽ ബിഗ് ബോസ് വിജയം നേടി മുന്നേറുകയാണ് വൻ പ്രേക്ഷക സ്വീകാര്യതയാണ് ബിഗ്ബോസിനു ലഭിച്ചു വരുന്നത്. എന്നാൽ ഷോ വൻ ഹിറ്റാണെങ്കിലും ഇതിനു പിന്നാലെ വിവാദങ്ങളും ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. തങ്ങളുടെ സംസ്കാരത്തിനു ചേരാത്ത 'റിയാലിറ്റി ഷോ' എന്നാണ് എല്ലാ ഭാഷയിലെ ബിഗ് ബോസിനെ കുറിച്ചുയരുന്ന പ്രധാന വിമർശനം. ഇപ്പോൾ മലയാളത്തിലും ഷോ ആരംഭിക്കുകയാണ്. മറ്റുള്ള ഭാഷകളൽ നടന്ന പേ കൂത്തുകൾ മലയാളത്തിലും നടക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസിനു വേണ്ടി കാത്തിരിക്കുന്നത് അവരുടെ പ്രതീക്ഷകൾക്ക് വിപരീതമാകുമോ ഷോയെന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

തമിഴ് ബിഗ് ബോസ്

തമിഴ് ബിഗ് ബോസ്

തമിഴിൽ ബിഗ് ബോസ് പരിപാടി അവതരിപ്പിക്കുന്നത് കമൽഹാസനാണ്. ആദ്യമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് കഥ മാറുകയായിരുന്നു. ക്യാമറയുടെ നീരീക്ഷണത്തിലാണ് തങ്ങളൊന്നുള്ള കാര്യം മത്സരാഥികളിൽ ചിലർ മറന്നു പ്രവർത്തിക്കാൻ തുടങ്ങി ഇതോടെ ഷോയ്ക്കെതിരേയും അവതാരകനെതിരേയും വിമർശനവുമായി തമിഴ്നാട്ടിലെ സംഘടനകൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സംസ്കാരത്തിനു ചേരുന്നതല്ലെന്നും ഷോ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷോ വീണ്ടും മുന്നോട്ടു പോകുകയും. 100 ദിവസം പൂർത്തിയാക്കുകയും ചെയ്തു.

  ചുംബനം

ചുംബനം

ബിഗ് ബോസിന്റെ തമിഴ് പതിപ്പിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരുകളായിരുന്നു ആരവ് ഓവിയ. ഇവരെ കുറിച്ച് പല തരത്തിലുള്ള പ്രണയകഥ ഉയർന്നു വന്നിരുന്നു. കൂടാതെ ഇവരുടെ കഥകൾ ഗോസിപ്പ് കോളത്തിലെ നിറസാന്നിധ്യമായിരുന്നു. ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളായിരുന്നു ഇവർ. എന്നാൽ ഇവരുടെ ചുംബനം അന്ന് വൻ വിവാദം സൃഷ്ടിച്ചിരുന്നു.

പുതിയ സീസൺ

പുതിയ സീസൺ

ബിഗ് ബോസിന്റെ രണ്ടാ ഭാഗം തമിഴിലവ്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ സ്ത്രീകളാണ് ഷോയിൽ കൂടുതൽ. ഒന്നാം സീസണിന്റെ പോരായ്മകളുടെ പ്രശ്നങ്ങളും ഒഴിവാക്കിയാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. പതിനാറ് മത്സരാഥികളാണ് രണ്ടാം സീസണിലും എത്തുന്നത്. ഇരുട്ട് അറയിൽ മുരുട്ടുകൂത്ത് എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെ ശ്രദ്ധേയമായ താരം യഷിക ആനന്ദ്, ത്രി ഡോട്ട്സ് എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം ജനനി അയ്യാർ, പയും പുലി ക്ഷത്രിയൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യത്ത, കബാലി, മദ്രാസ്, പരദേശി എന്നി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയഹ്കരിയായ റിഥ്വിക, ഒരുകാലത്ത് സിനിമയെ പിടിച്ചു കുലുക്കിയ ഐറ്റം ഡാൻസ് നർത്തികി മുംതാസ് , മംമ്തി ചരി തമിഴ് ഹാസ്യ താരം ബാലാജിയുടെ ഭാര്യ നിത്യ, സ്റ്റണ്ട് മാസ്റ്ററും നടനുമായ പൊന്നമ്പലം ,ജില്ല, മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹത്, മലയാള ചലച്ചിത്ര താരം റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹാസ്സൻ, സെൻരായൻ, ഗായിക രമ്യ എൻഎസ് കെ, വോയ്സ് ട്രെയിനർ ആനന്ദ് വൈദ്യനാഥ്, ആർജെ വൈഷ്ണവി, നടൻ ഡാനിയൽ ആനി പോപ് എന്നിവരാണ് രണ്ടാം ഭാഗത്തിലെ താരങ്ങൾ.

തെലുങ്കിൽ വെല്ലുവിളി

തെലുങ്കിൽ വെല്ലുവിളി

ബിഗ് ബോസിലെ മത്സാരാഥികൾ മാത്രമല്ല അവതാരകരും ഷോയിലൂടെ ചീത്ത് പേര് കേൾക്കുന്നുണ്ട്. ബിഗ്ബോസിലൂടെ ഏറെ വിമർശനം കേട്ട ഒരു അവതാരകനാണ് തെലുങ്ക് താരം നാനി. താരത്തിനെതിരെ ലൈംഗികാരോപണം വരെ ഉയർന്നു വന്നിരുന്നു. വെല്ലുവിളികളേയും വിമർശനങ്ങളേയും സ്വീകരിച്ച് രണ്ടാം സീസണിലും നാനി തന്നെയാണ് അവതാരകൻ. ജൂൺ 10 ന് ഷോ ആരംഭിച്ചിട്ടുണ്ട്. പുതുമയെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നാനി. മിനിസ്‌ക്രീനില്‍ തനിക്ക് തിളങ്ങാനാവുമോയെന്ന് സ്വയം പരിശോധിക്കുക കൂടിയാണ് ഈ താരം ലക്ഷ്യമാക്കുന്നത്.

 കിടക്ക പങ്കിടൽ

കിടക്ക പങ്കിടൽ

ബിഗ് ബോസിന്റെ മറത്തി പതിപ്പിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം ഉണ്ടായത്. മറാത്തി ബിഗ്ബോസിലെ മത്സാരാഥികളായ രജേഷ് ശ്യംഗാപുരെയും രേഷം ടിപ്നിസും പരസ്പരം കൊട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നു. രാത്രികാലങ്ങളിലുള്ള ചില മോശമായ രംഗങ്ങളും ഷോയിലൂടെ പ്രേക്ഷകർ കണ്ടിരുന്നു. എന്നാൽ ഇവർക്കെതിരെ നടപടിയുമായി ഒരു പ്രേക്ഷകൻ രംഗത്തെത്തിയിരുന്നു. മത്സാരാഥികൾ മര്യാദ ലംഘിക്കുന്നുവെന്നാണ് കാണിച്ചാണ് കേടതിയിൽ പരാതി നൽകിയിരുന്നു. വിവാഹതിനായ രാജേഷ് ടിപ്നിസുമായി കൊഞ്ചിക്കുഴയുകയും മാന്യതയ്ക്ക് ചേരാത്ത പ്രവർത്തിയിൽ ഏർപ്പെടുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ ഇവർ ടെലിവിഷനിൽ ലജ്ജയില്ലാതെ കിടക്ക പങ്കിടുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിരുന്നു. ഇവരുടെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു.

നിബന്ധന ശക്തം

നിബന്ധന ശക്തം

ബിഗ്ബോസ് ഷോയ്ക്കെതിരെ വിവാദങ്ങൾ ഉയർന്നു വന്നതിന്‌‍റെ പശ്ചാത്തലത്തിൽ ഷോയുടെ നിബന്ധനകൾ അണിയറ പ്രവവർത്തകർ ശക്തമാക്കിയിരുന്നു. കൂടാതെ ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അവതാരകനും മറാത്തി താരവുമായ മഞ്ജരേക്കൽ അറിയിച്ചിട്ടുണ്ടായിരുന്നു.

100 ദിവസം  ഒരു വീട്ടിൽ

100 ദിവസം ഒരു വീട്ടിൽ

മത്സരാഥികളെ 100 ദിവസം ബിഗ് ബോസ് ഹൗസ് എന്ന് വിളിക്കുന്ന വീട്ടിൽ താമസിപ്പിക്കും. മത്സരാഥികൾക്ക് പുറം ലോകമായി യാതൊരു തരത്തിലുമുള്ള ബന്ധവുമുണ്ടാകില്ല. മത്സരാഥികളുടെ ചലങ്ങൾ നിരീക്ഷിക്കാൻ ബിഗ് ബോസ് ഹൗസിൽ ക്യാമറകൾ സ്ഥാപിക്കും. ശേഷം മത്സരാഥികളുടെ ചലനങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കും. കൂടാതെ മത്സരാഥികൾ ബിഗ് ബോസ് നിർദേശങ്ങൾ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും താമസവും മറ്റും. നിർദേശം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷയും നൽകുന്നതായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X