സാന്‍ഡ്രയെ ചെകുത്താനാക്കി സഞ്ജന? വിമര്‍ശനത്തിന് സുജോയുടെ പെണ്‍സുഹൃത്ത് നല്‍കിയ മറുപടി?
ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനെത്തിയതിന് പിന്നാലെയായാണ് അലക്‌സാന്‍ഡ്രയെ കൂടുതല്‍ പേര്‍ അറിഞ്ഞത്. സാന്‍ഡ്ര, സാന്‍ഡി എന്നൊക്കെയാണ് പലരും താരത്തെ വിളിക്കാറുള്ളത്. എയര്‍ഹോസ്റ്റസായ സാന്‍ഡ്ര മോഡിലിംഗിലും സജീവമാണ്. സാന്‍ഡ്രയെ നേരത്തെ ഫ്‌ളൈറ്റില്‍ വെച്ച് കണ്ടിരുന്നുവെന്നും പരിചയമുണ്ടെന്നും ചില താരങ്ങള്‍ പറഞ്ഞിരുന്നു. അഭിരാമിയുടെ അടുത്ത സുഹൃത്താണ് സാന്‍ഡ്രയെന്ന് അമൃത സുരേഷും പറഞ്ഞിരുന്നു. സ്വന്തം നിലപാട് വ്യക്തമാക്കിയായിരുന്നു സാന്‍ഡ്ര മുന്നേറിയത്. സാന്‍ഡ്രയ്ക്ക് നിലപാടുകളില്ലെന്ന വിമര്‍ശനങ്ങളും ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നിരുന്നു. മത്സരാര്‍ത്ഥികള്‍ തന്നെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
സീസണ്‍ 2ലെ പ്രണയജോഡിയായി പലരും വിലയിരുത്തിയിരുന്നത് സാന്‍ഡ്രയേയും സുജോയേയുമായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ടായിരുന്നു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിയിലാണ് പവന്‍ ജിനോ തോമസ് എത്തിയത്. സുജോയുടെ കസിനായ പവന്‍ ജിനോ തോമസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. അസാന്‍ഡസ് എന്നൊക്കെയാണല്ലോ ഇവിടെ കേള്‍ക്കുന്നത്, അതിലെന്തിലും വാസ്തവമുണ്ടോ, സഞ്ജനയുമായുള്ള പ്രണയം എങ്ങനെയാണെന്നുമൊക്കെയായിരുന്നു പവന്‍ ചോദിച്ചത്. ഇതോടെയാണ് സഞ്ജനയെക്കുറിച്ച് എല്ലാവരും അന്വേഷിച്ചത്.

സുജോയും സഞ്ജനയും
സഞ്ജനയും സുജോയും പ്രണയത്തിലാണെന്നും തങ്ങള്‍ക്കൊപ്പം ഇരുവരും ഹാങ്ങൗട്ടിന് പോവാറുണ്ടെന്നും പവന്‍ ജിനോ തോമസ് പറഞ്ഞിരുന്നു. പിറന്നാള്‍ സമ്മാനമായാണ് സുജോയ്ക്ക് സഞ്ജന മഞ്ഞ ജാക്കറ്റ് സമ്മാനിച്ചത്. പവന്റെ ഭാര്യ ലാവണ്യയുടെ കൈയ്യിലാണ് സഞ്ജന ജാക്കറ്റ് കൊടുത്തത്. സാന്‍ഡ്രയും സുജോയും പ്രണയത്തിലാണെങ്കില്‍ സഞ്ജന ആരാണെന്നും ആ ബന്ധം എന്തായിരുന്നുവെന്നുമായിരുന്നു പവന്‍ ചോദിച്ചത്. തന്റെ പെണ്‍സുഹൃത്തായാണ് സുജോ സഞ്ജനയെ വിശേഷിപ്പിച്ചത്. ഈ പരാമര്‍ശം തന്നെ വേദനിപ്പിച്ചിരുന്നതായി സഞ്ജന പറഞ്ഞിരുന്നു.

സാന്‍ഡ്ര ചെകുത്താനോ?
സാന്‍ഡ്ര ചെകുത്താനല്ലെന്നും ഇടയ്‌ക്കെങ്കിലും ആ ഫേക്കര്‍ സാന്‍ഡ്രയെ സ്‌നേഹിച്ചിരുന്നുവെന്നുമായിരുന്നു ഒരാളുടെ കമന്റ്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയത്. താന്‍ സാന്‍ഡ്രയെ ചെകുത്താനെന്ന് വിളിച്ചിട്ടില്ല. അത് നിങ്ങളുടെ തോന്നലാണ് എന്നുള്ള മറുപടിയുമായാണ് സഞ്ജന എത്തിയത്. സ്‌നേഹം വാരിവിതറിയുള്ള കമന്റുകള്‍ക്ക് മാത്രമല്ല വിമര്‍ശനങ്ങള്‍ക്കും സഞ്ജന മറുപടി നല്‍കിയിരുന്നു.

ഒരിക്കലും സ്‌നേഹിച്ചിട്ടില്ല
ഞങ്ങളുടെ സ്‌നേഹത്തിന് തടസ്സമാവാന്‍ ആര്‍ക്കും കഴിയില്ലെന്ന ക്യാപ്ഷനുമായാണ് സഞ്ജന ഇന്‍സ്റ്റഗ്രാമില്‍ സുജോയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. സുജോ ഒരിക്കലും സാന്‍ഡ്രയെ സ്‌നേഹിച്ചിട്ടില്ലെന്നും കാര്യങ്ങളറിയാതെ കമന്റ് ചെയ്യരുതെന്നുള്ള മറുപടിയും സഞ്ജന നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ സഞ്ജനയുടേയും സുജോയുടേയും പോസ്റ്റുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Recommended Video

സുജോ തിരിച്ചെത്തി
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കുകയാമെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് താരങ്ങള്‍ പുറത്തേക്കെത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്നത്. സുജോ തിരിച്ചെത്തിയെന്നുള്ള കമന്റുകളും സഞ്ജനയുടെ പോസ്റ്റിന് കീഴിലുണ്ടായിരുന്നു. സുരക്ഷിതനായി സുജോ തിരിച്ചെത്തിയെന്നായിരുന്നു സഞ്ജന മറുപടി നല്‍കിയത്. താന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ ഇടുന്നതെന്ന് താരവും പറഞ്ഞിരുന്നു.


Click it and Unblock the Notifications