ബിഗ് ബോസ് താരത്തിന്റെ വിവാഹത്തിന് താലിയോ മറ്റ് ആഭരണങ്ങളോ ഇല്ല! ലളിത വിവാഹം നടത്തി വൈഷ്ണവി

മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് സീസണ്‍ ഒന്നിലൂടെ പരിചയപ്പെട്ട പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും ഈ വര്‍ഷമായിരുന്നു വിവാഹിതരായത്. രണ്ട് മതാചാര പ്രകാരം ആഢംബരത്തോടെയായിരുന്നു താരവിവാഹം നടന്നത്. ഇപ്പോഴിതാ തമിഴ് ബിഗ് ബോസിലെ ഒരു താരത്തിന്റെ വിവാഹ വാര്‍ത്ത വന്നിരിക്കുകയാണ്. റോഡിയോ ജോക്കിയും ബിഗ് ബോസ് തമിഴ് മത്സരാര്‍ത്ഥിയുമായിരുന്ന വൈഷ്ണവിയാണ് വിവാഹിതയായിരിക്കുന്നത്.

വൈഷ്ണവിയുടെ വിവാഹം വളരെ ലളിതമായ രീതിയിലാണ് നടന്നതെന്നുള്ളതാണ് വാര്‍ത്തയില്‍ നിറയാന്‍ കാരണം. മൂന്ന് വര്‍ഷത്തോളമായ ബ്ലോഗറായ അഞ്ജാന്‍ രവിയുമായി വൈഷ്ണവി പ്രണയത്തിലായിരുന്നു. പ്രണയത്തിലായതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുള്ള ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

rj-vaishnavi-get-married

ബസന്ത് നഗറിലെ അഷ്ടലക്ഷ്മി അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. പരമ്പരഗതമായി കിട്ടി വന്നിരുന്ന മുത്തശ്ശിയുടെ സാരിയായിരുന്നു വൈഷ്ണി ധരിച്ചത്. വിവാഹമാണെന്ന് പറഞ്ഞാലും താലി മാലയോ, വിവാഹമോതിരമോ അടക്കം ആഭാരണങ്ങളൊന്നും ധരിക്കാതെ അത്രയും ലളിതമായിട്ടായിരുന്നു വിവാഹം.

പൂമാല മാത്രമാണ് പരസ്പരം ഇരുവരും കൈമാറിയത്. സുഹൃത്തുക്കളാണ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളെടുത്തത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധ പ്രകാരം അവര്‍ക്കായി കോക്ടെയില്‍ പാര്‍ട്ടി നടത്തിയിരുന്നു. വിവാഹത്തിന് വേണ്ടി കരുതി വെച്ച പണം മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി വീനിയോഗിക്കുമെന്നാണ് വൈഷ്ണവി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X