ബിഗ് ബോസ് വിജയി സാബുവിനെതിരെ മീടൂ? പൊട്ടിച്ചിരിപ്പിക്കും ഈ വീഡിയോ? സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു!
വ്യത്യസ്തതയുമായെത്തിയ പരിപാടികളെയെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട് പ്രേക്ഷകര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പല താരങ്ങളുടെയും ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് ഈ പരിപാടി. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താരങ്ങള്‍ നടത്തിയ ശ്രമങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിന് ശേഷം പുറത്തുപോയവര്‍ക്ക് മികച്ച സ്വീകാര്യതയും അവസരങ്ങളുമാണ് ലഭിച്ചത്. ഈ പരിപാടിയില്‍ പങ്കെടുത്തതോടെയാണ് തരികിട സാബുവിന്റെ ഇമേജ് മാറി മറിഞ്ഞത്. തുടക്കത്തില്‍ അദ്ദേഹത്തോട് സംസാരിക്കാതിരുന്നവര്‍ പോലും പിന്നീട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.
ടാസ്‌ക്കുകളിലെ പ്രകടനത്തിന് പുറമെ പ്രേക്ഷകരുടെ വോട്ടും നിര്‍ണ്ണായക ഘടകമായിരുന്നു.വഴക്കും അടിയുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് പലരുടെയും യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത്. സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല പലരുമെന്നും മനസ്സിലായത് ഇതോടെയാണ്. മത്സരം കനക്കുന്നതിനിടയില്‍ കാലിടറി ഒപ്പമുള്ളവര്‍ പുറത്തുപോയപ്പോഴും സാബു മത്സരത്തില്‍ തുടരുകയായിരുന്നു. ശക്തമായ പ്രേക്ഷക പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അനിഷ്ട സംഭവങ്ങളും അസ്വാരസ്യങ്ങളുമൊക്കെ അരങ്ങേറിയപ്പോഴും അങ്ങേയറ്റം സമചിത്തതോടെയായിരുന്നു അദ്ദേഹം പെരുമാറിയത്. ബിഗ് ബോസിലെ അന്തിമ വിജയി സാബു തന്നെയാണെന്ന് സഹമത്സരാര്‍ത്ഥികളും ആരാധകരും ഒരുപോലെ ആവര്‍ത്തിച്ചിരുന്നു.

ബിഗ് ബോസ് പൂര്‍ത്തിയായെങ്കിലും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളുടെ വിശേഷത്തെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നുണ്ട്. ഏഷ്യാനെറ്റിലെ തന്നെ സെല്‍മി ദി ആന്‍സറില്‍ സാബു പങ്കെടുക്കുന്നുണ്ട്. ഇതിന് പിന്നാലെയായാണ് താരം കോമഡി സ്റ്റാറിലും അതിഥിയായി എത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമോ കാണൂ!


Click it and Unblock the Notifications











