എലിമിനേഷന് മുന്‍പേ ആ രഹസ്യം പുറത്തായി! ബിഗ് ഹൗസിനുള്ളിലെ ചിത്രം ലീക്കായി! പുറത്തുപോവുന്നത് ഈ താരം?
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് എത്തിയപ്പോഴും ശക്തമായ സ്വീകാര്യതയായിരുന്നു പരിപാടിക്ക് ലഭിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് പരിപാടി മലയാളത്തിലേക്ക് എത്തിയത്. മോഹന്‍ലാലായിരുന്നു മലയാള പതിപ്പ് അവതരിപ്പിച്ചത്. മലയാള പതിപ്പിന്റെ രണ്ടാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അധികം വൈകാതെ തന്നെ പരിപാടി എത്തുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തമിഴകത്തും തെലുങ്കിലും ഇപ്പോള്‍ ബിഗ് ബോസ് തരംഗമാണ്. നിമിഷനേരം കൊണ്ടാണ് പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറുന്നത്.
കമല്‍ഹാസനാണ് തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത്. വിജയകരമായി മുന്നേറുകയാണ് പരിപാടി. പ്രവചനാതീതമായ ട്വിസ്റ്റുകളുമായാണ് പരിപാടി മുന്നേറുന്നത്. രസകരമായ ടാസ്‌ക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തായവരില്‍ പലരുടേയും വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബിഗ് ഹൗസില്‍ നടക്കുന്ന കാര്യങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. താരങ്ങള്‍ നടത്തുന്ന പല തുറന്നുപറച്ചിലുകളും വന്‍വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളോട് മോശമായി പെരുമാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞാണ് ചിലര്‍ എത്തിയത്. പിന്നീട് ക്ഷമാപണവും ഇവര്‍ അറിയിച്ചിരുന്നു. എലിമിനേഷന്‍ എപ്പിസോഡിലെ പ്രധാന രഹസ്യം പുറത്തായെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബിഗ് ബോസില്‍ വീണ്ടുമൊരു എലിമിനേഷന്‍ അരങ്ങേറുകയാണ്. അതാത് ദിവസത്തെ പ്രമോ പുറത്തുവരുമ്പോള്‍ത്തന്നെ ആരാധകര്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. താരങ്ങളുടെ പേജില്‍ ഫാന്‍ ഗ്രൂപ്പുകളും സജീവമാണ്. തങ്ങളുടെ പ്രിയതാരത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ആരാധകര്‍ നീങ്ങുന്നത്. പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ശരവണന്‍ നടത്തിയ വെളിപ്പെടുത്തലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ചിന്മയി ഉള്‍പ്പടെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറിയതിനെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്.

എലിമിനേഷന് എപ്പിസോഡില്‍ ആരാണ് പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍, പുറത്തെത്തിയവരെല്ലാം ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പോവണമെന്ന് കരുതിയിരുന്നുവെന്നും മത്സരാര്‍ത്ഥികളുടെ തുറന്നുപറച്ചിലിനെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം ആ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. പുറത്തേക്ക് വരുന്ന മത്സരാര്‍ത്ഥി ആരായിരിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ട്വിസ്റ്റുകളും ടാസ്‌ക്കുകളും നല്‍കുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ് ബിഗ് ബോസ്, ഇത്തവണയും അത്തരത്തിലുള്ള ടാസ്‌ക്കുകള്‍ തന്നെയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ കാര്യങ്ങളാണ് പരിപാടിയില്‍ അരങ്ങേറുന്നതും. അതിനാല്‍ത്തന്നെ അടുത്തതായി ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചര്‍ച്ചയും മുറുകുകയാണ്. ഇത്തവണത്തെ എലിമിനേഷനില്‍ പുറത്തേക്ക് പോവുന്നത് മീര മിഥുനാണ് എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത് വ്യക്തമാവുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ചേരന്‍, അഭിരാം വെങ്കടാചലം, കവിന്‍, സാക്ഷി അഗര്‍വാള്‍, മീര മിഥുന്‍ എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റിലുള്ളത്. ഇവരിലാരാണ് പുറത്തേക്ക് പോവുന്നതെന്നറിയാനായി ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. ചേരന്‍ സുരക്ഷിതനാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. മീര മിഥുനാണ് പോവുന്നതെന്നും താരം യാത്ര പറയുന്നതിന്‍രെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. മീരയാണോ പോവുന്നതെന്നറിയാനായി ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications