»   »  ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസനെ സന്തോഷിപ്പിച്ച് താരങ്ങള്‍! കിളി പോയിട്ടും പലരും പിടിച്ചുനിന്നു,കാണൂ!

ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസനെ സന്തോഷിപ്പിച്ച് താരങ്ങള്‍! കിളി പോയിട്ടും പലരും പിടിച്ചുനിന്നു,കാണൂ!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  റിയാലിറ്റി ഷോയെന്ന പേരിനെ ശരിക്കും അന്വര്‍ത്ഥമാക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ വിജയകരമായി മുന്നേറിയപ്പോഴും മലയാളത്തില്‍ ഇത്തരമൊരു പരിപാടിയുണ്ടായിരുന്നില്ല. ഏഷ്യാനെറ്റായിരുന്നു ഇത്തരമൊരു ദൗത്യവുമായി എത്തിയത്. മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ് പരിപാടിയുടെ അവതാരകനായി എത്തിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമാമിട്ടാണ് പരിപാടി സംപ്രേഷണം ചെയ്ത് തുടങ്ങിയത്.

  ബിഗ് ബോസിലേക്കെത്തിയ കമല്‍ഹസനെ കണ്ട് കണ്ണ് തള്ളിയ താരങ്ങള്‍ ചെയ്തത് ? കാണൂ!

  തിരശ്ശീലയില്‍ കാണുന്നത് പോലെയല്ല പലരുമെന്ന് ഈ പരിപാടി വ്യക്തമാക്കുകയായിരുന്നു. താരങ്ങളില്‍ പലരുടെയും യഥാര്‍ത്ഥ ക്യാരക്ടര്‍ ഈ പരിപാടിയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ടാസ്‌ക്കും ട്വിസ്റ്റുമൊക്കെയായി ബിഗ് ബോസും ഇടയ്ക്കിടയ്ക്ക് മത്സരാര്‍ത്ഥികളെ ഞെട്ടിക്കുന്നുണ്ട്. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ ബിഗ് ബോസ് ഏറെ മുന്നിലാണ്. അത്തരമൊരു ട്വിസ്റ്റായിരുന്നു കഴിഞ്ഞ എപ്പിസോഡിനിടയിലെ പ്രധാന സംഭവങ്ങളിലൊന്ന്. അതേക്കുറിച്ച് കൂടുതലറിയാന്‍ ആകാംക്ഷയില്ലേ? ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ശ്രിനിഷിനും അതിന് കഴിഞ്ഞില്ല! ബിഗ് ബോസില്‍ കാറ്റൊഴിഞ്ഞ ബലൂണായി പേളി മാണി! കാണൂ!

  ബിഗ് ബോസിലേക്ക് ആദ്യ അതിഥിയെത്തി

  ടാസ്‌ക്കുകളും വമ്പന്‍ ട്വിസ്റ്റും മാത്രമല്ല ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ കാണാനും അവരുമായി അടുത്തിടപഴകാനുമായി അതിഥികളും എത്താറുണ്ട്. മലയാള പതിപ്പ് തുടങ്ങിയിട്ട് നാളിത്രയായെങ്കിലും ഇതുവരെ പരിപാടിയിലേക്ക് ഒരൊറ്റ അതിഥി പോലുമെത്തിയിരുന്നില്ല. തമിഴ് പതിപ്പിന്റെ അവതാരകനും തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിര താരങ്ങളിലൊരാളുമായ കമല്‍ഹസനായിരുന്നു ആദ്യ അഥിഥിയായി എത്തിയത്. ഉലകനായകന്‍ അതിഥിയായി എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

  ഉലകനായകനെ കണ്ടപ്പോള്‍

  പതിവ് പോലെയാണ് ബിഗ് ബോസില്‍ പുതിയൊരു ദിനം ആരംഭിച്ചത്. മത്സരാര്‍ത്ഥികള്‍ ഉറക്കമെഴുന്നേറ്റ് മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും തങ്ങളെക്കാണാനായി അതിഥിയെത്തുന്നുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല. സംഗീതത്തിന്റെ അകമ്പടിയും അതിന് പിന്നാലെയായി പ്രധാന ഗേറ്റും തുറന്നപ്പോഴാണ് മത്സരാര്‍ത്ഥികള്‍ ആകാംക്ഷയോടെ നോക്കിയത്. രാജകീയ പ്രൗഢിയില്‍ ചിരിച്ചുകൊണ്ട് നടന്നുവരുന്ന കമല്‍ഹസനെ കണ്ടപ്പോള്‍ എല്ലാവരും അമ്പരക്കുകയായിരുന്നു. ആര്‍പ്പുവിളിയോടെയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ശ്രിനിും അതിഥിയും അദ്ദേഹത്തിന്റെ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് ആ ശ്രമത്തെ തടയുകയായിരുന്നു അദ്ദേഹം.

  അപൂര്‍വ്വമായ സംഗമത്തിന് സാക്ഷിയായി ബിഗ് ബോസ് വേദി

  ബിഗ് ബോസ് വേദിയിലേക്കായിരുന്നു കമല്‍ഹസന്‍ ആദ്യമെത്തിയത്. മോഹന്‍ലാലല്ല ഇനി താനാണ് പരിപാടി അവതരിപ്പിക്കുന്നത്. അദ്ദേഹം വിശ്വരൂപം 2 കാണാന്‍ പോയിരിക്കുകയാണെന്നും പറഞ്ഞാണ് അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്തത്. അതിനിടയിലാണ് മോഹന്‍ലാല്‍ വേദിയിലേക്ക് കടന്നുവന്നത്. കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളെക്കുറിച്ച് കാണിച്ച് കൊടുത്തതിന് ശേഷമാണ് മോഹന്‍ലാല്‍ അദ്ദേഹത്തോട് സംസാരിച്ച് തുടങ്ങിയത്. വിശ്വരൂപത്തെക്കുറിച്ചറിയാനായിരുന്നു ഉലകനായകന് ആകാംക്ഷ. അപൂര്‍വ്വമായൊരു സംഗമം കൂടിയായിരുന്നു നടന്നത്. മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കുകയെന്ന ദൗത്യവുമായാണ് അദ്ദേഹം ബിഗ് ഹൗസിലേക്ക് എത്തിയത്.

  കമല്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളായി

  ചുരുങ്ങിയ സമയത്തിനുള്ളില്‍ കമല്‍ഹസന് മികച്ച സ്വീകരണം നല്‍കാനാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. ആദ്യത്തെ ഞെട്ടലില്‍ നിന്നും മുക്തരായില്ലെങ്കിലും പലരും ആതിഥ്യമര്യാദകളിലേക്ക് കടക്കുകയായിരുന്നു. മധുരമില്ലാത്ത കട്ടന്‍ ചായയാണ് അദ്ദേഹത്തിന് നല്‍കിയത്. ഇതിനിടയിലാണ് ടാസ്‌ക്കിനെക്കുറിച്ചുള്ള നിര്‍ദേശമെത്തിയത്. കമല്‍ഹസന്റെ സിനിമകളിലെ കഥാപാത്രങ്ങളായി മാറുകയെന്നതായിരുന്നു ഇത്തവണത്തെ ടാസ്‌ക്ക്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു പലരും.

  ദശാവതാരവുമായി അനൂപ്

  കമല്‍ ചിത്രങ്ങളിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി ആദ്യം അരങ്ങിലേക്കെത്തിയത് അനൂപ് ചന്ദ്രനായിരുന്നു. തന്നെക്കുറിച്ച് പരിചയപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം ടാസ്‌ക്കിലേക്ക് കടന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം നാടകരംഗത്ത് സജീവമായിരുന്നുവെന്നും പിന്നീട് സിനിമയിലേക്കെത്തിയെന്നും ഇതിനോടകം തന്നെ നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. കമല്‍ഹസന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ദശാവതാരത്തിലെ രംഗമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

  പേളിയുടെ പ്രകടനം

  മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ പേളി മാണിയും ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്. സ്‌ക്രീനില്‍ ബോള്‍ഡായി കാണുന്ന താരം യഥാര്‍ത്ഥത്തില്‍ തൊട്ടാവാടിയാണെന്ന് അടുത്തിടെയാണ് വ്യക്തമായത്. സാബുവിന്റെ സഹായത്തോടെയാണ് താരം തന്റെ ടാസ്‌ക്ക് പൂര്‍ത്തിയാക്കിയത്. വേട്ടയാട് വിളയാട് എന്ന സിനിമയിലെ രംഗമായിരുന്നു താരം അവതരിപ്പിച്ചത്.

  സുരേഷിന്റെ വരവ്

  മോഹന്‍ലാലയിരുന്നു അരിസ്‌റ്റോ സുരേഷിനെ സ്വാഗതം ചെയ്തത്. പഴയ രീതിയിലുള്ള വേഷവിധാനവുമായാണ് അദ്ദേഹമെത്തിയത്. കമല്‍ഹസന്റെ ഗാനം ആലപിച്ചാണ് അദ്ദേഹം തുടങ്ങിയത്. ഈ ഗാനം താരവും ഏറ്റുപിടിച്ചിരുന്നു. മാടപ്രാവേ വാ എന്ന ഗാനമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. നിറഞ്ഞ കൈയ്യടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

  രഞ്ജിനി തകര്‍ത്തു

  ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയാത്ത വ്യക്തിത്വമായ രഞ്ജിനി ഹരിദാസിന്റെതായിരുന്നു അടുത്ത ഊഴം. പാന്റും ഷര്‍ട്ടും മാത്രമല്ല മീശയും വരച്ചാണ് രഞ്ജിനി ടാസ്‌ക്ക് പെര്‍ഫോം ചെയ്യാനെത്തിയത്. മൂട്രാം മുറയിലെ രംഗമായിരുന്നു താരം അവതരിപ്പിച്ചത്.

  ഗുണയിലെ പാട്ടുമായി അതിഥി

  മലയാളം കൃത്യമായി അറിയാത്ത അതിഥിയും ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നുണ്ട്. കമല്‍ഹസനെ കണ്ടപ്പോള്‍ നിലത്തെങ്ങുമായിരുന്നില്ല ഈ താരം. ആദ്യം അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തിയതും അതിഥിയായിരുന്നു. ഗുണയിലെ പാട്ടുമായാണ് താരമെത്തിയത്. അവതരണത്തിനിടയില്‍ പാട്ട് നിര്‍ത്താതിരുന്നപ്പോള്‍ മതിയെന്ന് താരം പറയുകയായിരുന്നു.

  ശ്രിനിഷ് അവതരിപ്പിച്ചത്

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകരിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന ഈ താരം പരിപാടിയിലേക്കെത്തിയതില്‍ ആരാധകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. ബിഗ് ബോസിലെ പ്രണയനായകരിലൊരാളായി കണക്കാക്കപ്പെടുന്നതും ഈ താരത്തെയാണ്. പേളിയും ശ്രിനിഷും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. വീരപാണ്ഡിയിലെ രംഗമായിരുന്നു താരം അവതരിപ്പിച്ചത്.

  വിശ്വരൂപത്തിലെ രംഗവുമായി ഷിയാസ്

  അടുത്തിടെ പരിപാടിയിലേക്കെത്തിയ മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസ്. പുതിയ ക്യാപ്റ്റനായതിന്റെ ത്രില്ലിലാണ് ഇദ്ദേഹം. ഭീകരനെന്ന സംബോധനയോട് കൂടിയാണ് മോഹന്‍ലാല്‍ ഷിയാസിനെ പരിചയപ്പെടുത്തിയത്. വിശ്വരൂപത്തിലെ രംഗമായിരുന്നു താരം അവതരിപ്പിച്ചത്. നിറഞ്ഞ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്.

  ബഷീര്‍ അവതരിപ്പിച്ചത്

  ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ബഷീറായിരുന്നു അടുത്തതായി ടാസ്‌ക്ക് പെര്‍ഫോം ചെയ്യാനെത്തിയത്. നായകന്‍ സിനിമയിലെ രംഗവുമായാണ് താരമെത്തിയത്. പെട്ടെന്ന് അപ്രതീക്ഷിതമായി മുന്നിലെത്തിയ ഉലകനായകനെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റിലായിരുന്നു പലരും. എല്ലാവരുടെയും പ്രകടനത്തെ താരം അഭിനന്ദിച്ചിരുന്നു.

  മികച്ച പ്രകടനം ആരുടേതായിരുന്നു?

  കമല്‍ഹസന്റെ മുന്നില്‍ നിന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇവരിലൊരാള്‍ പോലും കരുതിയിരുന്നില്ല. അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യത്തില്‍ താരങ്ങളെല്ലാം സന്തുഷ്ടരായിരുന്നു. മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പലരും വാചാലരായിരുന്നു. നൃത്തം അറിയാതിരുന്നിട്ട് കൂടി വിശ്വരൂപത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച ഷിയാസിനും ഏറ്റെടുത്ത കഥാപാത്രങ്ങളെ പരമാവധി ഭംഗിയായി അവതരിപ്പിച്ച അനൂപിനും പേളിക്കും രഞ്ജിനിക്കുമായിരുന്നു നിറഞ്ഞ കൈയ്യടി ലഭിച്ചത്.

  കമല്‍ഹസന്റെ സമ്മാനം

  ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസന്‍ മത്സരാര്‍ത്ഥികളോട് സംവദിച്ച് വെറുതെ മടങ്ങാനായിരുന്നില്ല വന്നത്. മധുര പലഹാരവും വിശ്വരൂപത്തിന്റെ ട്രെയിലറും അദ്ദേഹം കരുതിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. തമിഴ് ബിഗ് ബോസിനെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. കേവലമൊരു റിയാലിറ്റി ഷോ എന്നതിനും അപ്പുറത്ത് സോഷ്യല്‍ മിററാണ് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

  മോഹന്‍ലാല്‍ സ്വീകരിച്ചത്

  ബിഗ് ഹൗസില്‍ നിന്നും തിരികെ വേദിയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് മോഹന്‍ലാല്‍ നല്‍കിയത്. പ്രശംസകള്‍ കേട്ടപ്പോള്‍ ഉലകനായകന്റെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. കേരളത്തിന്റെ അഭിമാനമാണ് മോഹന്‍ലാലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് വിസ്വരൂപം സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വേദിയിലേക്കെത്തിയിരുന്നു. ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്നതിന് ശേഷമാണ് മോഹന്‍ലാല്‍ അവരെ യാത്രയാക്കിയത്.

  English summary
  Kamal Hassan's enjoys with contestants.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more