ഒറ്റപ്പെടല്‍ സഹിക്കാന്‍ വയ്യ! കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ് ഷിയാസ്! ഗൂഢനീക്കം സജീവം തന്നെ?

Recommended Video

കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ് ഷിയാസ്! | filmibeat Malayalam

ബിഗ് ബോസ് മലയാളം വിജയകരമായി കുതിക്കുകയാണ്. 50ാമത്തെ എപ്പിസോഡിലേക്കെത്തിയതിന്റെ സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത് ദിവസങ്ങള്‍ നീങ്ങുന്തോറും പരിപാടിയുടെ രൂപവും മാറുകയാണ്. കടുത്ത ടാസ്‌ക്കുകളും വന്‍വെല്ലുവിളികളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് മത്സരാര്‍ത്ഥികള്‍ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് പറഞ്ഞായിരുന്നു പലരും ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഇക്കാര്യം നേരിട്ട് പറയുകയും ചെയ്തു. എന്നാല്‍ പുറത്തുപോവുന്നതും എത്ര എളുപ്പമല്ലാതായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

അതാത് ആഴ്ചയിലെ കാരണവരെ കണ്ടെത്തുന്നതിനായി വ്യത്യസ്തമായ മത്സരങ്ങളാണ് ബിഗ് ബോസ് സംഘടിപ്പിക്കാറുള്ളത്. ആരോഗ്യമുള്ള ശരീരമെന്ന ടൈറ്റിലില്‍ തീറ്റ മത്സരം നടത്തിയായിരുന്നു കഴിഞ്ഞയാഴ്ച പുതിയ ക്യാപ്റ്റനെ കണ്ടെത്തിയത്. അനൂപ് ചന്ദ്രനും അതിഥിയും ഷിയാസുമായിരുന്നു ഈ മത്സരത്തില്‍ മാറ്റുരച്ചത്. ഷിയാസിനായിരുന്നു വിജയം. ഇതോടെയാണ് അര്‍ച്ചന ക്യാപ്റ്റന്‍ സ്ഥാനം ഷിയാസിന് കൈമാറിയത്. രൂപഭാവത്തില്‍ ശക്തനെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ താനൊരു ലോലനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഷിയാസ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ക്യാപ്റ്റന് മുന്നിലെ വെല്ലുവിളി

ക്യാപ്റ്റന് മുന്നിലെ വെല്ലുവിളി

ബിഗ് ബോസ് ഏല്‍പ്പിക്കുന്ന ജോലികള്‍ മാത്രമല്ല ബിഗ് ഹൗസിലെ കാര്യങ്ങളെല്ലാം കൃത്യമായി മാനേജ് ചെയ്യണം. തരുന്ന സാധനങ്ങള്‍ കൃത്യമായ അളവില്‍ എല്ലാവര്‍ക്കും തുല്യമായി നല്‍കണം. വ്യത്യസ്ത സ്വഭാവക്കാരായ മത്സരാര്‍ത്ഥികളെ ഒന്നിപ്പിച്ച് കൊണ്ടുപോവുകയെന്നത് ചില്ലറ വെല്ലുവിളിയല്ലെന്ന് ഓരോ ക്യാപ്റ്റനും മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ ക്യാപ്റ്റനായുി ഷിയാസ് അവരോധിതനായപ്പോള്‍ മുതല്‍ അദ്ദേഹത്തിന് മുന്നിലെ വെല്ലുവിളികളെക്കുറിച്ച് മോഹന്‍ലാലും മറ്റുള്ളവരും സൂചിപ്പിച്ചിരുന്നു.

വഴക്കാളി ഇമേജ് നേരത്തെയുണ്ട്

വഴക്കാളി ഇമേജ് നേരത്തെയുണ്ട്

ബിഗ് ബോസിലെ വഴക്കാളിയെന്ന ഓമനപ്പേര് ഷിയാസിന് നേരത്തെയുണ്ട്. പേളിയുമായും സാബുവുമായും അനൂപുമായും സുരേഷുമായും ബഷീറുമായുമൊക്കെ താരം നേരത്തെ വഴക്കിട്ടിരുന്നു. ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞ് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായ ഷിയാസ് ദേഷ്യം മാറിയതിന് ശേഷം അതേക്കുറിച്ച് ഓര്‍ക്കാറില്ല. എന്ന് മറ്റുള്ളവരാവട്ടെ ഇക്കാര്യം മനസ്സില്‍ വെച്ചാണ് താരത്തിനോട് പെരുമാറാറുള്ളത്.

തര്‍ക്കവും വഴക്കും രൂക്ഷമാവുന്നു

തര്‍ക്കവും വഴക്കും രൂക്ഷമാവുന്നു

ക്യാപ്റ്റനായതിന് ശേഷവും വഴക്കിനും വാഗ്വാദത്തിനും യാതൊരു കുറവുമില്ല. ഇത്തവണയും അത് പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. കൂട്ടത്തില്‍ ശക്തനായ എതിരാളിയായി ഷിയാസ് മാറുമെന്ന് മനസ്സിലാക്കിയാണോ മറ്റുള്ളവര്‍ താരത്തെ പ്രതിരോദഇക്കാന്‍ ശ്രമം നടത്തുന്നതെന്നാണ് താരത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസ്. ഇത്തവണ സാബുവും രഞ്ജിനിയും അനൂപും ബഷീറുമായിരുന്നു താരത്തിനോട് വഴക്കിടാനെത്തിയത്.

പേളിക്ക് പിന്നാലെ രഞ്ജിനി

പേളിക്ക് പിന്നാലെ രഞ്ജിനി

പേളിയും ഷിയാസും തമ്മിലുള്ള മുട്ടന്‍ വഴക്ക് അടുത്തിടെയാണ് അവസാനിച്ചത്. അതിന് പിന്നാലെയായാണ് രഞ്ജിനി അവതരിച്ചത്. താരത്തിന്റെ ക്യാപ്റ്റന്‍സിയെ പരസ്യമായി വിമര്‍ശിച്ച താരം. ഷിയാസിന്‍റെത് മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞും പരിഹസിച്ചിരുന്നു. ഇത് കേട്ടതിന് പിന്നാലെയായാണ് ഷിയാസും രഞ്ജിനിയും തമ്മില്‍ വഴക്കടിച്ച് തുടങ്ങിയത്. ചിക്കന്‍ കറിയില്‍ത്തുടങ്ങിയ വഴ്ക് വലിയൊരു പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. ബിഗ് ബോസ് ഇടപെട്ടിട്ടും ഈ പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. ഒടുവില്‍ താരം വികാരധീനനായപ്പോള്‍ ആശ്വസിപ്പിക്കാന്‍ രഞ്ജിനി ഓടിയെത്തിയിരുന്നു.

സ്വഭാവം മാറി

സ്വഭാവം മാറി

താന്‍ ക്യാപ്റ്റനായതിന് പിന്നാലെ പലരുടെയും സ്വഭാവം മാറിയെന്നും ഇതായിരുന്നില്ല പ്രതീക്ഷിച്ചിരുന്നതെന്നും ഷിയാസ് പറഞ്ഞിരുന്നു. മണ്ടനെന്ന വിളിച്ച് രഞ്ജിനി കളിയാക്കിയപ്പോള്‍ ആരും പ്രതികരിച്ചില്ലന്നും താരം പറഞ്ഞിരുന്നു. അനൂപിനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മറ്റൊരു വഴക്കിലേക്കാണ് പോയത്. അനിയന്റെ സ്ഥാനത്ത് കണ്ടാണ് താന്‍ പറയുന്നതെന്ന് അനൂപ് പറഞ്ഞപ്പോള്‍ തനിക്കാരുടെയും സഹതാപം വേണ്ടെന്ന് പറഞ്ഞ് ഷിയാസ് പൊട്ടിത്തെറിക്കുകയായിരുന്നു. ആശ്വസിപ്പിക്കാനായി തുടങ്ങിയ സംസാരം വഴക്കിലാണ് അവസാനിച്ചത്.

ഒറ്റപ്പെടുത്തല്‍ സഹിക്കാനാവുന്നില്ല

ഒറ്റപ്പെടുത്തല്‍ സഹിക്കാനാവുന്നില്ല

ഷിയാസ് ക്യാപ്റ്റനായതിന്റെ അഹങ്കാരം കാണിക്കുകയെന്നാണ് സാബു പറഞ്ഞത്. ഇതിനെക്കാളും വലിയ കപ്പ്ുണ്ടെന്നും അത് വെച്ച് ഇന്ത്യയെ പ്രതിനിധീകരിക്കാനാവില്ലെന്നും പറഞ്ഞ് താരം പരിഹസിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഷിയാസിന്റെ ഡംബല്‍സെടുത്ത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ശ്രിനിഷിനരികിലേക്കെത്തിയപ്പോഴാണ് താരം താന്‍ ഈ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവാന്‍ തയ്യാറാണെന്നും ഈ ഒറ്റപ്പെടുത്തല്‍ സഹിക്കാനാവില്ലെന്നും പറഞ്ഞത്. എല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് ഷിയാസ് പലരോടും പറഞ്ഞിരുന്നു.

പൊട്ടിക്കരച്ചിലോടെ ഷിയാസ് പറഞ്ഞത്

പൊട്ടിക്കരച്ചിലോടെ ഷിയാസ് പറഞ്ഞത്

അനൂപും സാബുവും ശ്രിനിഷും ഷിയാസിനെ മാറ്റി നിര്‍ത്തി സംസാരിച്ചിരുന്നു. പുറത്ത് പോവണമെന്ന് പറഞ്ഞ് നില്‍ക്കാതെ നല്ല ക്യാപ്റ്റനാണെന്ന് തെളിയിക്കണമെന്നാണ് സാബു പറഞ്ഞത്. ഇതിനിടയില്‍ തനിക്കാരുടേയും സിംപതി വേണ്ടെന്ന് പറഞ്ഞ് ഷിയാസ് കരയുകയായിരുന്നു. പൊട്ടിക്കരച്ചിലിനടയില്‍ തനിക്ക് വീട്ടില്‍പ്പോകണമെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് രഞ്ജിനി ഷിയാസിനരികിലേക്ക് ഓടിയെത്തിയത്. ഗെയിമിന്റെ ഭാഗമായാണ് അങ്ങനെ പെരുമാറിയതെന്നും അത് വ്യക്തിപരമായി എടുക്കരുതെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X