For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമ്മര്‍ദ്ദം കൂടുന്തോറും ആരോഗ്യം വഷളാവുന്നു, പുറത്തേക്ക് പോവാനൊരുങ്ങി സുരേഷ്! അത് സംഭവിക്കുമോ?

  |
  പുറത്തേക്ക് പോവാനൊരുങ്ങി അരിസ്റ്റോ സുരേഷ് | filmibeat Malayalam

  പതിവില്‍ നിന്നും വ്യത്യസ്തമായ പരിപടികളുമായാണ് ഓരോ ചാനലും പ്രേക്ഷകരെ കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കായി മത്സരിക്കുന്ന ചാനലുകള്‍ റിയാലിറ്റി ഷോകളിലും ആ വ്യത്യസ്തത നിലനിര്‍ത്തുന്നുണ്ട്. മറ്റ് ഭാഷകളില്‍ വിജയക്കൊടി പാറിച്ച് മുന്നേറിയ ബിഗ് ബോസിന് അടുത്തിടെയാണ് മലയാളം വേര്‍ഷനൊരുങ്ങിയത്. 16 സെലിബ്രിറ്റുകളുമായിത്തുടങ്ങിയ പരിപാടിയില്‍ നിന്നും ഇടയ്ക്ക് ചിലര്‍ പുറത്തുപോയിരുന്നു. അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വിലയിരുത്തലുകളുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്.

  സുപ്രിയയും അങ്ങനെ തന്നെ ചെയ്തു! അലംകൃതയുടെ മുഖം കാണിക്കാത്ത ഫോട്ടോയുമായി താരപത്‌നി, കാണൂ!

  അഭിനയത്തിലൂടെയും ആാലപനത്തിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലെ അദ്ദേഹത്തിന്റെ ഗാനവും അസാമാന്യ പ്രകടനവും ഇന്നും പ്രേക്ഷകര്‍ ണരന്നിട്ടില്ല. നിരവധി സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. മോഹന്‍ലാല്‍ അവതാരകാനെത്തിയ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിനായി നിരവധി പേരായിരുന്നു ശ്രമിച്ചത്. ആരോഗ്യപരമായ കാരണങ്ങളായിരുന്നു മനോജ് വര്‍മ്മയുടെ പിന്‍വാങ്ങലിന് വഴി തെളിയിച്ചത്. അടുത്തിടെ പരിപാടിയിലേക്കെത്തിയ അഞ്ജലി അമീറും ഇക്കാരണത്താലാണ് പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. ഇതിന് പിന്നാലെയായാണ് തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് അരിസ്റ്റോ സുരേഷും തുറന്നുപറഞ്ഞിട്ടുള്ളത്.

  സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ

  സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ

  ഫോണോ സോഷ്യല്‍ മീഡിയയോ വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ ഒന്നുമില്ലാതെയാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ കഴിയുന്നത്. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ബിഗ് ബോസിലെ നിബന്ധനകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് മത്സരം തുടങ്ങിയത്. പരിപാടിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും എത്രയും പെട്ടെന്ന് തന്നെ പുറത്താക്കണമെന്നുമാണ് അരിസ്റ്റോ സുരേഷ് അടുത്തിടെയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

  പുറത്തേക്ക് പോവാന്‍ ശ്രമിക്കുന്നു

  പുറത്തേക്ക് പോവാന്‍ ശ്രമിക്കുന്നു

  പുറത്തേക്ക് പോവാനുള്ള ശ്രമിത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ ആദ്യ ആഴ്ച മുതല്‍ ശാരീരികമായ വയ്യാമകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കാലിലെ വ്രണമായിരുന്നു തുടക്കത്തില്‍ പ്രശ്‌നമായിരുന്നത്. പരിപാടിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തത് പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നായിരുന്നു മറ്റുള്ളവര്‍ ആരോപിച്ചത്. തുടക്കത്തില്‍ അത്തരമൊരു ശ്രമം നടത്തിയിരുന്നില്ലെങ്കിലും അടുത്തിടെയായി അദ്ദേഹം ഇത് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്.

  നിയന്ത്രിക്കാന്‍ പറ്റുന്നില്ല

  നിയന്ത്രിക്കാന്‍ പറ്റുന്നില്ല

  ഇവിടെ തുടരാന്‍ തനിക്കാവില്ലെന്നും ഇവിടെ നില്‍ക്കുന്തോറും മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുകയാണെന്നും സുരേഷ് പറഞ്ഞിരുന്നു. അരികിലെത്തിയ അതിഥിയോടായിരുന്നു അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്. തനിക്ക് നിയന്ത്രണം കിട്ടുന്നില്ല, പിടിച്ചു നില്‍ക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അത് പറ്റുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

  ഈയാഴ്ച പുറത്തുപോവുന്നതാണ് നല്ലത്

  ഈയാഴ്ച പുറത്തുപോവുന്നതാണ് നല്ലത്

  പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് മത്സരാര്‍ത്ഥികളെല്ലാം വാചാലരായിരുന്നു. അദ്ദേഹം പ്രകടിപ്പിക്കുന്ന പൊസ്സസീവ്‌നെസ്സ് പേളിക്ക് ബാധ്യതയായിത്തീരുമെന്നും ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കണമെന്നും രഞ്ജിനി ഹരിദാസ് പേളിയോട് പറഞ്ഞിരുന്നു. ഈയാഴ്ച അദ്ദേഹം പുറത്തേക്ക് പോവുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് പേളി കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹം കൈവിട്ട് പോകുന്നത് പോലെ തോന്നുന്നുണ്ടെന്നും പേളി രഞ്ജിനിയോട് പറഞ്ഞിരുന്നു.

  പോവേണ്ടത് താനാണെന്ന് പേളി

  പോവേണ്ടത് താനാണെന്ന് പേളി

  പുറത്തേക്ക് പോവുന്നതുമായി ബന്ധപ്പെട്ട് പേളിയും സുരേഷും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. താന്‍ പോയാല്‍ ഇവിടെ ന്നാകുമെന്നും അത് തനിക്കും ഗുണകരമാണെന്നും അതാണ് വേണ്ടതെന്നുമായിരുന്നു പേളിയുടെ വാദം. എന്നാല്‍ പേളിയല്ല താനാണ് പോവേണ്ടത്, താനാണ് ഇവിടെ കഷ്ടപ്പെട്ട് നില്‍ക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈയാഴ്ച ഇവരിലാരാവും പുറത്തുപോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  പേളിയെ ഉപദ്രവിക്കുന്നത് കണ്ടാല്‍ പ്രതികരിക്കും

  പേളിയെ ഉപദ്രവിക്കുന്നത് കണ്ടാല്‍ പ്രതികരിക്കും

  പ്രതിസന്ധി ഘട്ടങ്ങളിലും വാക്ക് തര്‍ക്കങ്ങളിലും പേളിക്കരികില്‍ ആദ്യം ഓടിയെത്തിയിരുന്നത് അരിസ്റ്റോ സുരേഷാണ്. രഞ്ജിനിയുമായും ഷിയാസുമായൊക്കെ പേള്ി വഴക്കിട്ടപ്പോള്‍ ആദ്യം അടുത്തെത്തിയത് അദ്ദേഹമായിരുന്നു. പേളിയെ ആരെങ്കിലും ഉപദ്രവിക്കുന്നത് കണ്ടാല്‍ നോക്കി നില്‍ക്കാന്‍ തനിക്കാവില്ലെന്നും അത് കണ്ടാല്‍ താന്‍ ഇടപെടുമെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവര്‍ കുറ്റം പറയുമ്പോള്‍ അത് തിരുത്താനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  കഥകള്‍ക്ക് പഞ്ഞമില്ല

  കഥകള്‍ക്ക് പഞ്ഞമില്ല

  പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പല തരത്തിലുള്ള കഥകളാണ് ബിഗ് ബോസില്‍ പ്രചരിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും ഇവരുടെ സൗഹൃദം പൊളിക്കണമെന്നുണ്ട്്. പേളിയുമായി ബന്ധപ്പെട്ട പരാതികളും ആരോപണവുമൊക്കെ അദ്ദേഹത്തിന് മുന്നിലാണ് ചിലരൊക്കെ അഴിക്കുന്നതും. തങ്ങളുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ള കഥകളെക്കുറിച്ച് ഇരുവരും മനസ്സിലാക്കിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ച പേളിക്ക് ശക്തമായ പിന്തുണ നല്‍കിയത് ശ്രിനിഷും സുരേഷുമായിരുന്നു.

  ഡോക്ടര്‍മാരെത്തി പരിശോധിച്ചു

  ഡോക്ടര്‍മാരെത്തി പരിശോധിച്ചു

  പറച്ചിലുകള്‍ മാത്രമല്ല രാത്രിയോടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സുരേഷിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയിരുന്നു. ഇതിനിടയില്‍ സാബുവും തന്റെ രക്തസമ്മര്‍ദ്ദം പരിശോധിച്ചിരുന്നു. ബിഗ് ബോസ് മലയാള പതിപ്പിലേക്ക് കമല്‍ഹസന്‍ എത്തിയതിന്റെ ത്രില്ലിലാണ് എല്ലാവരും. അതിനാല്‍ത്തന്നെ എലിമിനേഷനെക്കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തവണ ആരായിരിക്കും പുറത്തുപോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

  English summary
  Aristo Suresh want to escape from Bigboss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X