For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുടക്കത്തിലേ നുളളിക്കളയണം! എന്നാലേ ഇവന്മാരൊക്ക പഠിക്കൂ...! ഷിയാസിനെതിരെ തുറന്നടിച്ച് ബഷീര്‍!!

  By Midhun
  |
  Big Boss Malayalam : ഷിയാസിനെക്കുറിച്ച് ബഷീര്‍ | Filmibeat Malayalam

  മലയാളികള്‍ കണ്ടുമറന്ന റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായ അവതരണവുമായാണ് ബിഗ് ബോസ് മലയാളം എത്തിയിരുന്നത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നത് തന്നെയാണ് ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. ഓരോ എ്പ്പിസോഡുകള്‍ കഴിയുന്തോറും വ്യത്യസ്തമാര്‍ന്ന അനുഭവങ്ങളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ഷോയില്‍ നിന്നും ലഭിക്കുന്നത്.

  ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് മക്കള്‍ സെല്‍വന്റെ കിടിലന്‍ മേക്ക് ഓവര്‍! വീഡിയോ വൈറല്‍! കാണൂ

  ജൂണ്‍ 24ന് തുടങ്ങിയ പരിപാടി മൂന്നാഴ്ചകള്‍ പിന്നിടുമ്പോള്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ എലിമിനേഷനില്‍ ഹിമാ ശങ്കറായിരുന്നു ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുപോയത്. ബിഗ് ബോസ് ഷോയില്‍ പുതിയ മല്‍സരാര്‍ത്ഥിയായി എത്തിയ ആളാണ് ഷിയാസ്. വന്നിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുളളവെങ്കിലും ഷിയാസിനെക്കുറിച്ച് പലതരത്തിലുളള ആരോപണങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ നിന്നും ഉയര്‍ന്നുവരാറുളളത്. ആവശ്യമില്ലാത്ത പല കാര്യങ്ങളിലും ഷിയാസ് ഇടപെടാറുണ്ട് എന്നാണ് മല്‍സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നും ആരോപണങ്ങള്‍ വന്നിരിക്കുന്നത്.

  ബിഗ് ബോസ്

  ബിഗ് ബോസ്

  പതിനാറ് മല്‍സരാര്‍ത്ഥികളുമായിട്ടായിരുന്നു ബിഗ് ബോസിന്റെ മലയാളം പതിപ്പ് തുടങ്ങിയിരുന്നത്. ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണും ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് മനോജ് വര്‍മ്മയുമായിരുന്നു പുറത്തുപോയിരുന്നത്. ഓരോ എപ്പിസോഡുകളിലും വ്യത്യസ്ഥമാര്ന്ന ടാസ്‌ക്കുകളാണ് ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കാറുളളത്. മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ വളരെയധികം ആവേശത്തോടെയാണ് ഓരോരുത്തരുടെയും ടാസ്‌ക്കുകള്‍ ചെയ്തുതീര്‍ക്കാറുളളത്. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ആളുകളാണ് ബിഗ് ബോസ് മലയാളത്തില്‍ മാറ്റുരയ്ക്കുന്നത്.

  മൂന്നാമത്തെ എലിമിനേഷനില്‍ ഹിമ

  മൂന്നാമത്തെ എലിമിനേഷനില്‍ ഹിമ

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ എലിമിനേഷനില്‍ നടിയും ആക്ടിവിസ്റ്റുമായ ഹിമാ ശങ്കറായിരുന്നു പുറത്തായത്. ഹിമയുടെ പുറത്താവല്‍ മറ്റു മല്‍സരാര്‍ത്ഥികളില്‍ എല്ലാം തന്നെ സങ്കടമുണ്ടാക്കിയിരുന്നു. ഹിമയ്‌ക്കൊപ്പം അനൂപ് ചന്ദ്രന്‍,ശ്രീലക്ഷ്മി, തരികിട സാബു എന്നിവരായിരുന്നു എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. മല്‍സരാര്‍ത്ഥികളുടെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടിംഗും പരിഗണിച്ചാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ നടന്നത്. ഇത്തവണ ഹിമ പുറത്തുപോവണമെന്നായിരുന്നു കൂടുതല്‍ പേരും ആവശ്യപ്പെട്ടിരുന്നത്.

  ഷിയാസിന്റെ വരവ്

  ഷിയാസിന്റെ വരവ്

  മല്‍സരാര്‍ത്ഥികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് ഷോയില്‍ ഷിയാസ് എത്തിയിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി മല്‍സരാര്‍ത്ഥികള്‍ ആഘോഷിക്കുന്ന സമയത്തായിരുന്നു ഷിയാസിന്റെ വരവുണ്ടായത്. മല്‍സരാര്‍ത്ഥികളില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഷിയാസിനെ നേരിട്ട് പരിചയമുണ്ടായിരുന്നുളളു. എന്നാല്‍ ഷിയാസ് വന്ന സമയത്തു തന്നെ മറ്റുളള മല്‍സരാര്‍ത്ഥികളെല്ലാം തന്നെ അടുത്തെത്തി പരിചയപ്പെട്ടിരുന്നു.മോഡലിംഗ് രംഗത്ത് തിളങ്ങിയിട്ടുളള ഷിയാസ് ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും വളരെ സജീവമായിട്ടാണ് ഇടപെടാറുളളത്.

  ഷിയാസിനെക്കുറിച്ച് ബഷീര്‍

  ഷിയാസിനെക്കുറിച്ച് ബഷീര്‍

  ഷിയാസിനെക്കുറിച്ചു മല്‍സരാര്‍ത്ഥികളിലൊരാളായ ബഷീര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പെണ്ണുങ്ങളോട് കൊഞ്ചി കുഴഞ്ഞ് ഷിയാസ് സ്വന്തം ഇമേജ് കളയുകയാണെന്നാണ് ബഷീര്‍ പറഞ്ഞത്. ഷിയാസ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും തുടക്കത്തിലേ നുളളി കളഞ്ഞാലേ പ്രശ്‌നങ്ങള്‍ അവസാനിക്കൂവെന്നും ബഷീര്‍ പറഞ്ഞു. വന്നിട്ട് കുറച്ചുദിവസങ്ങളേ ആയിട്ടുളളുവെങ്കിലും വലിയ രീതിയിലുളള ആരോപണങ്ങളാണ് ഷിയാസിനെതിരെ ഉയര്‍ന്നുവരാറുളളത്. ആണുങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളോടാണ് ഷിയാസ് സംസാരിക്കാറുളളതെന്നാണ് എല്ലാവരും പറയാറുളളത്.

  വീഡിയോ കാണൂ

  വീഡിയോ കാണൂ

  ആക്ഷന്‍ കിങിന് മുന്നില്‍ മുട്ടുമടക്കിയ മമ്മൂട്ടി! സ്റ്റാലിന്‍ ശിവദാസും പത്രവും ഒരുമിച്ചെത്തിയപ്പോള്‍

  English summary
  bigboss malayalam: basheer says about shiyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X