ബിഗ് ബോസിലെ വിരഹകാമുകന്‍, ദീപന്‍ മുരളിയുടെ സങ്കടങ്ങള്‍, വീഡിയോ കാണാം!

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ചാനലില്‍ സംപ്രേഷണം ചെയ്ത് തുടങ്ങി. രഞ്ജിനി ഹരിദാസും ദീപന്‍ മുരളിയും ശ്രിനിഷ് അരവിന്ദും പേളി മാണിയുമുള്‍പ്പടെ 16 പേരാണ് ഈ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പരിപാടിയുടെ ആദ്യഎപ്പിസോഡ് കഴിഞ്ഞ ദിവസമായിരുന്നു പ്രക്ഷേപണം ചെയ്തത്. എപ്പിസോഡിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദീപന്‍ മുരളി. സ്ത്രീധനം, സീത തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ താരം ബിഗ് ബോസില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. വലിയ സര്‍പ്രൈസുമായി എത്തുന്നുണ്ടെന്ന് ദീപനും വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ തന്നെ ദീപന്റെ വരവ് ശരിവെക്കുകയും ചെയ്തു. പരിപാടിയില്‍ എത്തിയതിനെക്കുറിച്ച് ദീപന്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

സ്ത്രീധനം നല്‍കിയ അംഗീകാരം

സ്ത്രീധനം നല്‍കിയ അംഗീകാരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു സ്ത്രീധനം. ഈ പരമ്പര നല്‍കിയ അംഗീകാരത്തെക്കുറിച്ചാണ് ദീപന്‍ വാചാലനാവുന്നത്. ഈ പരിപാടിക്ക് ശേഷം വീണ്ടും താരം ഈ ചാനലുമായി ബന്ധപ്പെടുന്നത് ബിഗ് ബോസിലൂടെയാണ്. തന്റെ കരിയറിലെ തന്നെ വഴിത്തിരിവായ പരമ്പരയ്ക്ക് ശേഷം വീണ്ടും ഇതേ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതിന്റെ ചാരിതാര്‍ത്ഥ്യവും ദീപനുണ്ട്. വലിയൊരു പരിപാടിയുമായാണ് ഇത്തവണയെത്തുന്നത്.

 പ്രശസ്തി തന്നെയാണ് ആകര്‍ഷിച്ചത്

പ്രശസ്തി തന്നെയാണ് ആകര്‍ഷിച്ചത്

വളര്‍ന്നുവരുന്ന കലാകാരന്‍മാര്‍ക്ക് മികച്ചൊരു പിന്തുണയായിരിക്കും ഈ പരിപാടിയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇത് തന്നെയാണ് പല താരങ്ങളെയും ഈ പരിപാടിയിലേക്ക് ആകര്‍ഷിച്ചത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് പലരും ഈ പരിപാടിയിലേക്ക് എത്തിയത്. അത്തരത്തില്‍ ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഇത് വലിയൊരു ഭാഗ്യമായി മാറുമെന്നും ദീപന്‍ പറയുന്നു.

ബിഗ് ബോസ് കണ്ടിരുന്നു

ബിഗ് ബോസ് കണ്ടിരുന്നു

തനിക്ക് ഈ പരിപാടിയില്‍ അവസരം ലഭിച്ചപ്പോള്‍ മുതല്‍ ബിഗ് ബോസ് കൃത്യമായി കണ്ടിരുന്നു. നേരത്തെ ഈ പരിപാടി കണ്ടിരുന്നുവെങ്കിലും കൃത്യമായി വീക്ഷിച്ചിരുന്നില്ല. എല്ലാത്തില്‍ നിന്നും ഫ്രീയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയത്. ഫോണും സോഷ്യല്‍ മീഡിയയും ഇല്ലാതെ എങ്ങനെ ഇത്രയും നാള്‍ കഴിയുമെന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ല. നിത്യേന മൂന്നുനേരം സ്റ്റാറ്റസ് മാറ്റുന്നയാളാണ് താനെന്ന് താരം പറയുന്നു.

പുതുമയുള്ള കാര്യം

പുതുമയുള്ള കാര്യം

ഏത് തരത്തിലുള്ള കാര്യമായാലും പുതുമയുള്ള കാര്യമായാലും അത് പരീക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് താരം പറയുന്നു. വെല്ലുവിളി നിറഞ്ഞ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അമ്മ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയിലാണ് ഈ പരിപാടിയിലേക്ക് എത്തിയത്. അന്നത്തെ ദിവസം വീട്ടില്‍ നില്‍ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. അമ്മയുടെയും ദൈവത്തിന്റെയും അനുഗ്രഹമായാണ് ഈ അവസരത്തെ കാണുന്നത്.

 അത്ര എളുപ്പമല്ലെന്ന് അറിയാം

അത്ര എളുപ്പമല്ലെന്ന് അറിയാം

വ്യത്യസ്ത സ്വഭാവക്കാരായ 16 പേര്‍ 100 ദിവസം ഒരുമിച്ച് ജീവിക്കുമ്പോള്‍ എന്തൊക്കെയായിരിക്കും സംഭവിക്കുകയെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനും എക്‌സൈറ്റഡാണ്. തന്നെ എങ്ങനെയാണ് സ്‌ക്രീനില്‍ കാണുന്നതെന്ന കാര്യത്തെക്കുറിച്ച് അറിയാനും താല്‍പര്യമുണ്ട്. പിന്നെ കുക്കിങ്ങ് തനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. തന്റെ ഭക്ഷണം മറ്റ് അംഗങ്ങള്‍ക്ക് ഇഷ്ടമാവുമോയെന്ന ടെന്‍ഷനുണ്ടെന്നും ദീപന്‍ വ്യക്തമാക്കുന്നു.

അമ്മയുടെ വേര്‍പാടിന് ശേഷം

അമ്മയുടെ വേര്‍പാടിന് ശേഷം

അമ്മയുടെ ഓമനക്കുട്ടിയായാണ് വളര്‍ന്നത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അമ്മ പോയതിന് ശേഷം കുറച്ചുനാളുകള്‍ താന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അന്ന് എല്ലാ കാര്യവും സ്വന്തമായി ചെയ്ത് ശീലിച്ചിരുന്നു. കുക്കിങ്ങും ക്ലീനിങ്ങുമൊക്കെ സ്വന്തമായി ചെയ്യും. ഭാര്യ വന്നതിന് ശേഷവും അത് അങ്ങനെ തന്നെയാണ്. തന്റെ ഭക്ഷണം കഴിച്ചതിന് ശേഷം അവരൊക്കെ നല്ല അഭിപ്രായമാണ് പറയാറുള്ളത്.

വീഡിയോ കാണാം

ദീപന്‍ പറയുന്നതെന്താണെന്നറിയാന്‍ വീഡിയോ കാണൂ.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X