ഒരു വാക്കു കൂടി പറഞ്ഞിരുന്നേല്‍ കീറി ഒട്ടിച്ചേനെ രഞ്ജിനിയെ! കട്ടകലിപ്പില്‍ ദിയയുടെ ഡയലോഗ്!!
Recommended Video

അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസ് മലയാളത്തിലെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. കളിയും ചിരിയുമായി മുന്നോട്ടു പോകുമ്പോഴും മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ തര്‍ക്കങ്ങളും രൂക്ഷമാവാറുണ്ട്. പരിപാടി തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയിരുന്നു. ഹിമ ശങ്കറായിരുന്നു മൂന്നാമത്തെ എലിമിനേഷന്‍ വഴി ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നത്.
ഹിമയുടെ പുറത്താവല്‍ മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ സങ്കടമുണ്ടാക്കിയിരുന്നെങ്കിലും പീന്നിടെല്ലാം പതിവ് പോലെ തുടര്‍ന്നിരുന്നു. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളെല്ലാം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്തുതീര്‍ക്കാറുളളത്. പരിപാടിയിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് രഞ്ജിനി ഹരിദാസും ദിയയും. കഴിഞ്ഞൊരു എപ്പിസോഡില്‍ ക്യാപ്റ്റനായ രഞ്ജിനി നല്‍കിയ നിര്‍ദ്ദേശം ദിയയെ ചൊടിപ്പിച്ചിരുന്നു. മല്‍സരാര്‍ത്ഥികള്‍ ഒരാളായ ശ്രീനിഷിനോടാണ് രഞ്ജിനിയോട് തോന്നിയ കലിപ്പ് ദിയ തുറന്നുപറഞ്ഞത്.

ദിയയും രഞ്ജിനിയും
ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് ദിയയും രഞ്ജിനിയും. തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുന്നിലും വെട്ടിതുറന്ന് പറയാന്‍ ധൈര്യമുളള രണ്ട് പേരാണ് ഇവര്‍. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഇവര്‍ സജീവമായി തന്നെ ഇടപെടാറുണ്ട്. രഞ്ജിനിയെപ്പോലെ തന്നെ കുറച്ച് അഗ്രസീവായ പെരുമാറ്റമാണ് ദിയയ്ക്കുമുളളത്. ഇരുവരും തമ്മില്‍ വലിയ തര്‍ക്കങ്ങളൊന്നും മുന്‍പ് നടന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞൊരു എപ്പിസോഡില്‍ ക്യാപ്റ്റനായ രഞ്ജിനി നല്‍കിയ നിര്‍ദ്ദേശം ദിയയെ ചൊടിപ്പിച്ചിരുന്നു

ശ്രീനിഷിനോട് ദിയ
ബിഗ് ബോസ് ഹൗസില്‍ ശ്രീനിഷുമായുളള സംസാരത്തിനിടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്. ക്യാപ്റ്റനായ ശേഷമുളള രഞ്ജിനിയുടെ പെരുമാറ്റം തനിക്കിഷ്ടപ്പെട്ടില്ലെന്നാണ് ദിയ പറഞ്ഞത്. രഞ്ജിനി ഹരിദാസിനോട് കട്ടകലിപ്പാണ് തനിക്കെന്നും ഇനി അവരുടെ ഭാഗത്തുനിന്നും എന്തെങ്കിലുമുണ്ടായാല്‍ പ്രതികരിക്കുമെന്നും ദിയ പറയുന്നു. ക്യാപ്റ്റനായ സമയങ്ങളില്‍ രഞ്ജിനിയുടെ നിര്‍ദ്ദേശങ്ങള്‍ മറ്റു ചില മല്‍സരാര്‍ത്ഥികളെയും ചൊടിപ്പിച്ചിരുന്നു.

രഞ്ജിനിയെ കീറി ഒട്ടിച്ചേനെയെന്ന് ദിയ
ഈ വിഷയത്തില്‍ ഇനി രഞ്ജിനി പ്രതികരിക്കാന്‍ വന്നാല്‍ കീറി ഒട്ടിച്ചേനെയെന്നും ദിയ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്ത് പോവുന്നതിനു മുന്‍പ് അവരോട് ദേശ്യപ്പെട്ട് രണ്ട് വര്‍ത്തമാനം പറയണമെന്നും ദിയ പറഞ്ഞു. അങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുന്നെന്നും അതിനുളള സമയം ബിഗ് ബോസ് നല്‍കണമെന്നും ദിയ ആവശ്യപ്പെട്ടു,

ശ്രീനിഷ് പറഞ്ഞത്
തനിക്കും ഇത്തരത്തില്‍ അനുഭവമുണ്ടായിരുന്നതായി ശ്രീനിഷ് പറഞ്ഞിരുന്നു. രഞ്ജിനി ക്യാപ്റ്റ്‌നായ ശേഷം ബിഗ് ബോസ് ഹൗസില്‍ ജോലിയൊന്നും ചെയ്യുന്നില്ലെന്ന ആരോപണം തനിക്കുനേരെ ഉണ്ടായെന്നാണ് ശ്രീനിഷ് പറഞ്ഞത്. എന്നാല്‍ താന്‍ ജോലി ചെയ്യാറുണ്ടെന്നും ഇപ്പോള്‍ മാത്രമാണ് ഇങ്ങനെയൊക്കെ ആരോപണങ്ങള്‍ വന്നിരിക്കുന്നതെന്നും ശ്രീനിഷ് പറയുന്നു.
വീഡിയോ കാണൂ
വീഡിയോ കാണൂ

സാബു മോന്‍ പറഞ്ഞത്
രഞ്ജിനിയും ദിയയും തമ്മിലുളള പ്രശ്‌നമുണ്ടായപ്പോള്‍ അതില്‍ കൂടുതല്‍ സന്തോഷിച്ചത് സാബു മോനായിരുന്നു. അരിസ്‌റ്റോ സുരേഷിനോടും ബഷീറിനോടുമാണ് സാബു ഇക്കാര്യം തുറന്നുപറഞ്ഞത്. രഞ്ജിനിയെയും ദിയയെയും തമ്മിലടിപ്പിച്ചാല്‍ പോരുകോഴികളുടെ പോലത്തെ അടികാണാമെന്നാണ് സാബുമോന്‍ പറഞ്ഞത്. കൊളുത്തി കിട്ടിയാല്‍ മാത്രം മതിയെന്നും അടി നടന്നാല്‍ സൂപ്പറായിരിക്കുമെന്നും സാബുമോന്‍ പറഞ്ഞു.
വീഡിയോ കാണാം
വീഡിയോ കാണാം


Click it and Unblock the Notifications











