For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലിയുടെ ഒരൊറ്റ ഫോണ്‍കോളില്‍ എല്ലാം മാറി മറിഞ്ഞു! ബിഗ് ബോസ് എലിമിനേഷനില്‍ നാടകീയ രംഗങ്ങള്‍! കാണൂ!

  |
  അഞ്ജലിയുടെ ഒരൊറ്റ ഫോണ്‍കോളില്‍ എല്ലാം മാറി മറിഞ്ഞു | filmibeat Malayalam

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് മലയാളം സംപ്രേക്ഷണം തുടങ്ങിയത്. അവതരണത്തിലും പ്രമേയത്തിലും ഏറരെ വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയെ മലയാളികള്‍ ഏറ്റെടുത്ത് കഴിഞ്ഞു.വിജയകരമായി 50 എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ് പരിപാടി. മത്സരാര്‍ത്ഥികള്‍ മാത്രമല്ല പ്രേക്ഷകരും തുടര്‍ന്നുള്ള ദിനങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റും കൗതുകകരമായ ടാസ്‌ക്കുകളുമൊക്കെയായി പരിപാടി മുന്നേറുകയാണ്. അതാത് ആഴ്ചയിലെ വിധിനിര്‍ണ്ണയവും കൃത്യമായി നടക്കുന്നുണ്ട്.

  എലിമിനേഷന്‍, ഈ പദം മലയാളികള്‍ക്കെന്നല്ല ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് വളരെ സുപരിചിതമായിരിക്കുകയാണ്. റിയാലിറ്റി ഷോകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്തൊരു കാര്യം കൂടിയാണിത്. ബിഗ് ബോസിലെ നിയമപ്രകാരം ഓരോ ആഴ്ചയിലും എലിമിനേഷന്‍ അരങ്ങേറാറുണ്ട്. അതാത് ആഴ്ചയിലെ പ്രകടനത്തിന്റെയും പ്രേക്ഷക പിന്തുണയുടെയും അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോവേണ്ടയാളെ തിരഞ്ഞെടുക്കുന്നത്. അഞ്ച് പേരായിരുന്നു ഇത്തവണ എലിമിനേഷനുള്ള നോമിനേഷനില്‍ പെട്ടത്. എന്നാല്‍ ഇവരിലാരും പുറത്തുപോയിരുന്നില്ല, അതെങ്ങനെയെന്നല്ലേ? അതാണല്ലോ ട്വിസ്റ്റ്.

  ആഘോഷത്തിന് പിന്നാലെ എലിമിനേഷന്‍

  ആഘോഷത്തിന് പിന്നാലെ എലിമിനേഷന്‍

  50ാം എപ്പിസോഡില്‍ നിങ്ങള്‍ വല്ല ആഘോഷവും പ്ലാന്‍ ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിയത്. ബിഗ് ബോസ് നിങ്ങള്‍ക്കായി ചില ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. കറുത്ത് വസ്ത്രം ധരിച്ച് നൃത്തച്ചുവടുകളുമായി കുറേ പേരെത്തിയപ്പോള്‍ മത്സരാര്‍ത്ഥികളും അവര്‍ക്കൊപ്പം ചുവട് വെക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനമായ ജിമ്മിക്കി കമ്മലിനൊപ്പമായിരുന്നു ഇവര്‍ ചുവട് വെച്ചത്. ഇതിന് പിന്നാലെയാണ് കേക്ക് കട്ടിങ്ങ് നടന്നത്. അനൂപും സാബുവുമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.

  അപ്രതീക്ഷിത ട്വിസ്റ്റ്

  അപ്രതീക്ഷിത ട്വിസ്റ്റ്

  ട്വിസ്റ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ ബിഗ് ബോസിനുള്ള വൈഭവത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്തരത്തില്‍ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ തന്നെയാണ് എലിമിനേഷന്‍ എപ്പിസോഡിലും അരങ്ങേറിയത്. ഇത്തവനണ 5 പേര്‍ നോമിനേഷന്‍ ലിസ്റ്റില്‍ പെട്ടപ്പോള്‍ ഇവരിലാരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ സജീവമായിരുന്നു. ഓരോരുത്തരോടും അവരവരുടെ അനുഭവങ്ങളെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇവരില്‍ രണ്ട് പേര്‍ സേഫാണെന്ന് താരം അറിയിച്ചിരുന്നു. അരിസ്റ്റോ സുരേഷും പേളിയുമായിരുന്നു അത്. അതിഥിയായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ട്വിസ്റ്റ് അരങ്ങേറിയത്.

  അഞ്ജലിയുടെ ഫോണ്‍ കോള്‍

  അഞ്ജലിയുടെ ഫോണ്‍ കോള്‍

  അടുത്തിടെ ബിഗ് ബോസിലേക്കെത്തിയ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജലി അമീര്‍. മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഒരാഴ്ച തികയുന്നതിനിടയിലാണ് താരത്തിന് ശാരീരികമായ വയ്യായ്മകള്‍ അനുഭവപ്പെട്ടത്. ഇതോടെ താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. എലിമിനേഷന്‍ എപ്പിസോഡ് പുരോഗമിക്കുന്നതിനിടയിലാണ് ബിഗ് ഹൗസിലേക്ക് അഞ്ജലിയുടെ കോളെത്തിയത്. സുഖവിവരങ്ങള്‍ തിരക്കിയതിന് ശേഷമാണ് താരത്തോട് മറ്റുള്ളവര്‍ സംസാരിച്ചത്.

  ഹംപിള്‍ റിക്വസ്റ്റ് സ്വീകരിച്ച് ബിഗ് ബോസ്

  ഹംപിള്‍ റിക്വസ്റ്റ് സ്വീകരിച്ച് ബിഗ് ബോസ്

  അര്‍ച്ചനയോട് തനിക്ക് സംസാരിക്കണമെന്ന് അഞ്ജലി ആവശ്യപ്പെട്ടിരുന്നു. കുശലന്വേഷണം നടത്തിയായിരുന്നു ഇവരുവരും സംസാരം പൂര്‍ത്തിയാക്കിയത്. ഇന്നത്തെ എപ്പിസോഡിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാമോയെന്ന് മോഹന്‍ലാല്‍ താരത്തോട് ചോദിച്ചപ്പോള്‍ എലിമിനേഷനല്ലെ എന്ന് അഞ്ജലി ചോദിച്ചു. താന്‍ വരുന്ന സമയത്ത് 5 പേരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. ഇവരിലാരെയും ഇത്തവണ പുറത്താക്കരുത്. ഇത് കൂടി താങ്ങാന്‍ തനിക്കിപ്പോള്‍ കഴിയില്ലെന്നും താരം പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ എങ്ങനെ ശരിയാവും ബിഗ് ബോസ് തീരുമാനിക്കട്ടെയെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പെട്ടെന്ന് തന്നെ ബിഗ് ബോസ് താരത്തിന്റെ റിക്വസ്റ്റ് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് അതിഥി പുറത്തേക്ക് പോവില്ലെന്ന് ഉറച്ചത്.

  നേരത്തെ പറഞ്ഞത് പോലെ തന്നെ

  നേരത്തെ പറഞ്ഞത് പോലെ തന്നെ

  ഇത്തവണത്തെ എലിമിനേഷനില്‍ ആരും പുറത്ത് പോവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എല്ലാവരും സേഫാണെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു ഗ്രൂപ്പുകളില്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണുണ്ടായത് പരിപാടി തുടങ്ങിയതിന് ശേഷമാണ്. എലിമിനേഷന്‍ എപ്പിസോഡ് മാറ്റി മറിച്ച അഞ്ജലിയോട് മത്സരാര്‍ത്ഥികള്‍ നന്ദി പറയുന്നുണ്ടായിരുന്നു. അതിഥിയായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ സന്തോഷിച്ചത്. അതിഥിയോടും അഞ്ജലി സംസാരിച്ചിരുന്നു.

  ഹിമയുടെ റീഎന്‍ട്രി

  ഹിമയുടെ റീഎന്‍ട്രി

  നേരത്തെ പുറത്തുപോയവരില്‍ നിന്നും ഒരാള്‍ക്ക് ഈ പരിപാടിയിലേക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കുമെന്ന് ബിഗ് ബോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിമയ്ക്കായിരുന്നു ഇത്തവണ ആ ഭാഗ്യം ലഭിച്ചത്. ഹിമ ശങ്കറായിരിക്കും തിരികെ പരിപാടിയിലേക്ക് വരുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. രാത്രിയോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണുണ്ടായത്.

  English summary
  Anjali Ameer's phone call ,Unexpected twist in Bigboss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X