For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമില്ലാത്ത പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് ശ്വേത മേനോന്‍!

  |
  ബിഗ് ബോസില്‍ പുത്താവുന്ന താരങ്ങൾ ഇവരാണോ?

  മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസിന് തുടക്കമായതോടെ പ്രേക്ഷകരുടെ കണ്ണും കാതുമൊക്കെ ഇപ്പോള്‍ ഇതിന് പുറകെയാണ്. പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. പരിപാടിയുടെ നിബന്ധനകളെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

  ടെലിവിഷനിലും ബിഗ്‌സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ 16 പേര്‍ 100 ദിവസത്തോളം ഒരു വീട്ടില്‍ താമസിക്കുമ്പോള്‍ എന്തൊക്കെയായിരിക്കും സംഭവിക്കാന്‍ പോവുന്നത്, ഈ പരിപാടിയെ മുന്നോട്ട് നയിക്കുന്ന ആകാംക്ഷ ഇതാണ്. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇനി മറ്റെങ്ങും പോവേണ്ടി വരില്ലെന്നുള്ളത് മറ്റൊരു കാര്യം. ഔദ്യോഗിക ലോഞ്ചിന് പിന്നാലെ നടന്ന ആദ്യ എപ്പിസോഡിലെ പ്രത്യേകതകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അരിസ്റ്റോ സുരേഷിന്റെ പരിക്ക്

  അരിസ്റ്റോ സുരേഷിന്റെ പരിക്ക്

  നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ സിനിമ കണ്ടവരാരും അരിസ്‌റ്റോ സുരേഷിനെയോ അദ്ദേഹത്തിന്റെ പാട്ടിനെയോ മറക്കില്ല. ഈ സിനിമയ്ക്ക് പിന്നാലെ നിരവധി സിനിമകളില്‍ അഭിനയിക്കാനും ഗാനം ആലപിക്കാനുമുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ബിഗ് ബോസിലെ ആദ്യദിനം അത്ര ശുഭകരമല്ല. ശാരീരികമായി വയ്യാതായതോടെ മെഡിക്കല്‍ സഹായം തേടിയതിന് ശേഷമാണ് അദ്ദേഹം തിരികെ ഫോമിലെത്തിയത്.

  സാബുവിന്റെ കൈകളില്‍

  സാബുവിന്റെ കൈകളില്‍

  ഇടത് കാലിലെ പരിക്ക് കാരണം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അരിസ്റ്റോ സുരേഷിനെ വാരിയെടുത്ത് മെഡിക്കല്‍ സംഘത്തിന് മുന്നിലെത്തിച്ചത് തരികിട സാബുവാണ്. ഇടത് കാലിലെ പെരുവിരലില്‍ നേരത്തെയുണ്ടായിരുന്ന മുറിവ് പഴുത്തതാണ് അദ്ദേഹത്തിന് വിനയായി മാറിയത്. തരികിട സാബുവിന്റെ അപ്രതീക്ഷിത എന്‍ട്രിയുമായി ബന്ധപ്പെട്ട രൂക്ഷവിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങേറുന്നുണ്ട്.

  ഉറങ്ങാന്‍ കഴിയാതെ

  ഉറങ്ങാന്‍ കഴിയാതെ

  മറ്റ് മത്സരാര്‍ത്ഥികളെല്ലാം ഉറങ്ങുമ്പോഴും തരികിട സാബുവും അരിസ്‌റ്റോ സുരേഷും ഉറങ്ങിയിരുന്നില്ല. കിടക്കയ്ക്കരികില്‍ അസ്വസ്ഥതയോടെ നില്‍ക്കുന്ന അദ്ദേഹത്തിനരികില്‍ നില്‍ക്കുന്ന സാബുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏത് സദസ്സിനെയും ക്ഷണനേരം കൊണ്ട് പിടിച്ചിരുത്താനും തന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കെല്‍പ്പുള്ള താരമാണ് അരിസ്റ്റോ സുരേഷ്. അഭിനയം മാത്രമല്ല ആലാപനത്തിലും അദ്ദേഹത്തിന് അസാമാന്യ മികവുണ്ട്.

  തുടരാന്‍ താല്‍പര്യമില്ലാത്ത പെരുമാറ്റം

  തുടരാന്‍ താല്‍പര്യമില്ലാത്ത പെരുമാറ്റം

  പരിപാടിയില്‍ ഓരോ ആഴ്ചയിലും ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന പതിവുണ്ട്. ശ്വേത മേനോനെയാണ് ഇത്തവണ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. എല്ലാവരോടും കൂടി അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് ശ്വേതയെ ക്യാപ്റ്റനായി നിയമിച്ചത്. പരിപാടിയില്‍ നിന്നും പുറത്ത് പോവേണ്ട ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ അരിസ്‌റ്റോ സുരേഷിന്റെ പേരായിരുന്നു താരം നിര്‍ദേശിച്ചത്. തുടരാന്‍ താല്‍പര്യമില്ലാത്ത തരത്തിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും ശ്വേത പറയുന്നു.

  മമ്മിയെ കാണാതെ പേളി മാണി

  മമ്മിയെ കാണാതെ പേളി മാണി

  അഭിനയവും അവതരണവുമൊക്കെയായി ആകെ സജീവമായ പേളി മാണിക്ക് മമ്മിയെ കാണാതെ കഴിയുമോയെന്ന ആശങ്ക തുടക്കം മുതലേയുണ്ടായിരുന്നു. അടുക്കളയിലെത്തിയതോടെ താരം വികാരധീനയാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായതിനാല്‍ ഫോണില്ലാതെ തുടരാന്‍ പറ്റുമോയെന്ന കാര്യവും പേളിയെ അലട്ടുന്നുണ്ട്.

   അരിസ്റ്റോ സുരേഷ് പുറത്താവുമോ?

  അരിസ്റ്റോ സുരേഷ് പുറത്താവുമോ?

  കാലിലെ കെട്ടുമായി നടക്കാന്‍ ബുദ്ധിമുട്ടുന്ന അരിസ്‌റ്റോ സുരേഷായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. എന്നാല്‍ രഞ്ജിനി ഹരിദാസിന്റെ പേരും ക്യാപ്റ്റനായ ശ്വേതയുടെ പേരും ഈ വിഭാഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

  ശിക്ഷ ലഭിക്കും

  ശിക്ഷ ലഭിക്കും

  ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ഓരോ നീക്കവും ക്യാമറകളില്‍ പതിയുന്നുണ്ട്. എഡിറ്റ് ചെയ്യാത്ത കാര്യങ്ങള്‍ അതേപടിയാണ് സംപ്രേഷണം ചെയ്യുന്നത്. നിയമാവലി തെറ്റിക്കുന്നവരെ കാത്തിരിക്കുന്ന ശിക്ഷയെന്താണെന്നും ആരൊക്കെയായിരിക്കും അതിന് ഇരയാവുന്നതുവെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.

  English summary
  bigboss malayalam first day moments and specialities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X