പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും അവര്‍ അവനെ യാത്രയാക്കി, ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ ഇങ്ങനെ? പുറത്തായത് ആരാണ്?

Recommended Video

ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ ഇങ്ങനെ | filmibeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്ന 16 പേര്‍ക്കൊപ്പമാണ് മലയാളി പ്രേക്ഷകരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യം കാരണം മനോജ് വര്‍മ്മ നേരത്തെ പുറത്തുപോയിരുന്നു. അപ്രതീക്ഷിതമായ ഈ വിടവാങ്ങലില്‍ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. എലിമിനേഷന് മുന്‍പുള്ള വിടവാങ്ങലായിരുന്നുഇത്. ഞായറാഴ്ചയാണ് യഥാര്‍ത്ഥത്തിലുള്ള എലിമിനേഷന്‍ നടന്നത്.


ദിവസങ്ങള്‍ക്ക് മോഹന്‍ലാല്‍ ബിഗ് ബോസില്‍ തിരിച്ചെത്തിയിരുന്നു. മത്സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തിയ അദ്ദേഹം അവരുടെ പരാതിയും പരിഭവവുമൊക്കെ കേട്ടിരുന്നു. പുറത്തേക്ക് പോവനായി പെട്ടി തയ്യാറാക്കി വെക്കാന്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം എലിമിനേഷനെക്കുറിച്ച് സൂചിപ്പിച്ചത്. ഡേവിഡ് ജോണ്‍ അല്ലെങ്കില്‍ ദിയ സന ഇവരിലൊരാളായിരിക്കും പുറത്തേക്ക് പോവുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ദിയയുടെ കാര്യം സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുറത്തേക്ക് പോവുന്ന ആള്‍ ഡേവിഡായിരിക്കുമോ എന്ന സംശയം ഉയര്‍ന്നത്. എലിമിനേഷന്‍ റൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രേക്ഷക നിര്‍ദേശം കൂടി പരിഗണിച്ച്

പ്രേക്ഷക നിര്‍ദേശം കൂടി പരിഗണിച്ച്

ഓരോ ആഴ്ച പിന്നിടുന്നതിനിടയിലും എലിമിനേഷനിലൂടെ ഒരു മത്സരാര്‍ത്ഥി പുറത്തുപോവും. അതാത് ആഴ്ചയിലെ ടാസ്‌ക്കുകളും മറ്റ് വിലയിരുത്തലുകളും മാത്രമല്ല പ്രേക്ഷകരുടെ നിര്‍ദേശവും കൂടി പരിഗണിച്ചതിന് ശേഷമാണഅ ആരാണ് പുറത്തുപോവേണ്ടതെന്ന് തീരുമാനിക്കുന്നത്. അത്തരത്തില്‍ ഡേവിഡിന്റെയും അതിഥിയുടെയും പേരായിരു്‌നു ഇത്തവണത്തെ എലിമിനേഷനില്‍ ഉയര്‍ന്നുകേട്ടത്. ഇവരിലായിരിക്കും മുന്‍വാതിലിലൂടെ ഇറങ്ങുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും.

മത്സരാര്‍ത്ഥികളുടെ വോട്ടിങ്ങ്

മത്സരാര്‍ത്ഥികളുടെ വോട്ടിങ്ങ്

മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ വിലയിരുത്തലിന് പിന്നാലെയായാണ് എലിമിനേഷനിലേക്ക് കടന്നത്. എലിമിനേഷനായതിന്റെ പരിഭ്രമം എല്ലാവരിലും പ്രകടമായിരുന്നു. ഡേവിഡിനും അതിഥിക്കും വേണ്ടി വോട്ട് ചെയ്യാന്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ആറ് പേര്‍ ഡേവിഡിനെയും എട്ട് പേര്‍ അതിഥിയേയുമാണ് പിന്തുണച്ചത്. ഇതോടെയാണ് ഡേവിഡ് പുറത്തുപോവുമെന്ന കാര്യത്തില്‍ വ്യക്തത വന്നത്.

ഡേവിഡും അതിഥിയോടും അഭിപ്രായം ചോദിച്ചു

ഡേവിഡും അതിഥിയോടും അഭിപ്രായം ചോദിച്ചു

മത്സരാര്‍ത്ഥികളുടെ തീരുമാനം അറിഞ്ഞതിന് ശേഷവും മോഹന്‍ലാല്‍ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നില്ല. ബിഗ് ബോസിനോട് ചോദിച്ചതിന് ശേഷമേ തനിക്കെന്തെങ്കിലും പറയാന്‍ സാധിക്കൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനിടയിലാണ് ഡേവിഡിനോടും അതിഥിയോടും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടത്. പുറത്തുപോവുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

ഒതുങ്ങിയ പ്രകൃതക്കാരന്‍

ഒതുങ്ങിയ പ്രകൃതക്കാരന്‍

ഡേവിഡിനോട് മുന്‍വാതില്‍ വഴി പുറത്തുപോവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിഥി പുറത്തുപോവുന്നില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഡേവിഡിന്റെ കാര്യത്തെക്കുറിച്ച് അറിഞ്ഞെേതാ മത്സരാര്‍ത്ഥികള്‍ പൊട്ടിക്കരയുകയായിരുന്നു. കൂടെയുള്ളവരിലൊരാള്‍ വിട്ടുപോകുന്നതിന്റെ സങ്കടം എല്ലാവരിലുമുണ്ടായിരുന്നു. പൊതുവെ ഒതുങ്ങിയ പ്രകൃതക്കാരനാണ് ഡേവിഡെന്നാണ് എല്ലാവരും വിലയിരുത്തിയത്.

മോഹന്‍ലാലിന്റെ വിലയിരുത്തല്‍

മോഹന്‍ലാലിന്റെ വിലയിരുത്തല്‍

ചുറുചുറുക്കുള്ള ചെറുപ്പകാരനാണ് ഡേവിഡെന്നായിരുന്നു മോഹന്‍ലാലിന്റെ വിലയിരുത്തല്‍. പൊതുവെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനാണെങ്കിലും അടുത്ത് കഴിഞ്ഞാല്‍ ഇടിച്ച് കയറുന്ന പ്രകൃതമാണ് തന്റേതെന്നും ഡേവിഡ് പറഞ്ഞു. പിന്നീട് പാട്ടുപാടിയുെ കെട്ടിപ്പിടിച്ചുമാണ് അവര്‍ ഓരോരുത്തരെയും യാത്രയാക്കിയത്.

പൊട്ടിക്കരഞ്ഞ് മത്സരാര്‍ത്ഥികള്‍

പൊട്ടിക്കരഞ്ഞ് മത്സരാര്‍ത്ഥികള്‍

കെട്ടിപ്പിടിക്കലും പൊട്ടിക്കരച്ചിലുകളുമില്ലാതെ ഒരൊറ്റ എലിമിനേഷനും കടന്നുപോകാറില്ല. ഇവിടെ ബിഗ് ബോസിലും അത് തന്നെയാണ് അരങ്ങേറിയത്. നാടകീയത നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷമാണ് പെട്ടിയുമെടുത്ത് പുറത്തേക്ക് പോവുന്ന മത്സരാര്‍ത്ഥിയെക്കുറിച്ച് ബിഗ് ബോസും പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X