For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അരിസ്റ്റോ സുരേഷിന് അടിവസ്ത്രവുമായി ബിഗ് ബോസ് നേരിട്ടെത്തി, ആരായിരിക്കും എലിമിനേറ്റാവുന്നത്?

  |

  മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടി ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. നാടകീയ രംഗങ്ങളുമായി മുന്നേറുന്ന പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം അരങ്ങേറുന്നുണ്ട്. വിവാദവും വിമര്‍ശനവും ഒരുപോലെ അരങ്ങുതകര്‍ക്കുന്നതിനിടയിലും അടുത്ത എപ്പിസോഡിനെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളപതിപ്പ് ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തുടങ്ങിയ ആകാംക്ഷ ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട്.


  സിനിമയിലും ടെലിവിഷനുമായി നിറഞ്ഞുനില്‍ക്കുന്ന 16 പേരാണ് ഈ ഷോയില്‍ അണിനിരക്കുന്നത്. ശാരീരികമായ അസ്വസ്ഥകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് മനോജ് ഇതിനോടകം തന്നെ പരിപാടിയില്‍ നിന്നും പുറത്തുപോയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ യാത്രയാക്കിയത്. അപ്രതീക്ഷിതമായ ഈ വിടവാങ്ങല്‍ മത്സരാര്‍ത്ഥികളെ വേദനിപ്പിച്ചിരുന്നു. പരിപാടിയുടെ ലേറ്റസ്റ്റ് എപ്പിസോഡിനിടയിലെ വിശേഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മോഹന്‍ലാല്‍ തിരിച്ചെത്തി

  മോഹന്‍ലാല്‍ തിരിച്ചെത്തി

  മമ്മൂട്ടിയും സുരേഷ് ഗോപിയും അവതാരകരായി എത്തുന്നില്ലെന്നറിയിച്ചതോടെയാണ് മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നുവന്നത്. അഭിനയത്തിലും ആലാപനത്തിലുമെല്ലാം മികവ് തെളിയിച്ച താരം അവതാരകനായി എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം ബിഗ് ബോസിന് തുടക്കമിട്ടപ്പോള്‍ ആരാധകര്‍ക്കായിരുന്നു ഏറെ സന്തോഷം. സിനിമാതിരക്കുകള്‍ക്കിടയില്‍ ബിഗ് ബോസും മനോഹരമായി അവതരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.ശനിയാഴ്ചത്തെ എപ്പിസോഡില്‍ ബിഗ് ബോസ് ഹൗസിലേക്ക് മോഹന്‍ലാല്‍ എത്തിയിരുന്നു.

  ആദ്യ എലിമിനേഷന്‍

  ആദ്യ എലിമിനേഷന്‍

  ഏഴാമത്തെ എപ്പിസോഡ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആദ്യ ആഴ്ചയിലെ എപ്പിസോഡില്‍ നിന്നും ആരായിരിക്കും പുറത്ത് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. അരിസ്‌റ്റോ സുരേഷ്, ശ്രിനിഷ് അരവിന്ദ്, ദിയ സന, ഡേവിഡ് ജോണ്‍ എന്നിവരുടെ പേരായിരുന്നു നേരത്തെ ഉയര്‍ന്നുവന്നത്. ബിഗ് ബോസ് ഹൗസിലെ താമസവും മറ്റ് ടാസ്‌ക്കുകളുടെ കാര്യത്തിലുമുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് എലിമിനേഷന്‍ നടത്തുന്നത്. പെട്ടി റെഡിയാക്കി വെക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. ആരായിരിക്കും പെട്ടിയുമെടുത്ത് ഇറങ്ങുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

  ശ്വേത മേനോന് വയ്യാതായി

  ശ്വേത മേനോന് വയ്യാതായി

  ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായ ശ്വേത മേനോന് ഇടയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസിലെ ഭക്ഷണക്രമമാണ് താരത്തിന് വിനയായത്. ഗോതമ്പ് ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നുവെന്നും പ്രോട്ടീന്‍ പൗഡര്‍ ലഭ്യമാക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. അനൂപ് ചന്ദ്രനാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.

  ഭക്ഷണം കുടുതല്‍ നല്‍കില്ല

  ഭക്ഷണം കുടുതല്‍ നല്‍കില്ല

  അവരവരുടെ ഇഷ്ടാനിഷ്ടങ്ങലെ പരിഗണിക്കുന്ന തരത്തിലുള്ള ഭക്ഷണമല്ല ബിഗ് ബോസ് ഹൗസില്‍ നിന്നും ലഭിക്കുന്നത്. ഓരോരുത്തരും ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരാവശ്യവും ബിഗ് ബോസ് പരിഗണിച്ചിരുന്നില്ല. ഭക്ഷണം കൂടുതല്‍ വേണമെന്ന മത്സരാര്‍ത്ഥികളുടെ ആവശ്യം ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് ബോസിന്റെ നിലപാട്.

  പുകവലി നിര്‍ത്തിക്കൂടേ?

  പുകവലി നിര്‍ത്തിക്കൂടേ?

  മുത്തേ പൊന്നെ പിണങ്ങല്ലേയെന്ന ഗാനത്തിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടംനേടിയ കലാകാരനാണ് അരിസ്റ്റോ സുരേഷ് . ഇടയ്ക്ക് കാലിലെ പഴുപ്പ് തിരിച്ചടിച്ചിരുന്നുവെങ്കിലും വൈദ്യസഹായം നേടിയതിന് ശേഷം അദ്ദേഹം തിരികെ പഴയ ഫോമില്‍ എത്തിയിരുന്നു. പാട്ടും നൃത്തവുമായി മത്സരാര്‍ത്ഥികളെ ആവേശത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പുകവലിക്കാനും മദ്യപിക്കാനുമുള്ള അവസരമില്ലെന്ന കാര്യമായിരുന്നു അദ്ദേഹത്തെ അലട്ടിയത്. ഇനിയെങ്കിലും പുകവലി നിര്‍ത്തിക്കൂടെയെന്നാണ് ബിഗ് ബോസും അദ്ദേഹത്തോട് ചോദിച്ചത്.

  മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍

  മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍

  പരിപാടിയിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിലയിരുത്തലുകളുമായാണ് ബിഗ് ബോസ് എത്തിയത്. ചുറ്റും ക്യാമറകളുള്ളതിനാല്‍ത്തന്നെ എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. 16 പേരില്‍ നിന്നും ആദ്യമായി എലിമിനേഷനിലൂടെ പുറത്തേക്ക് പോവേണ്ടി വരുന്ന മത്സരാര്‍ത്ഥി ആരായിരിക്കുമെന്ന സൂചനയും അദ്ദേഹത്തിന് നല്‍കിയിരുന്നു. അതിഥി, ഡേവിഡ് ജോണ്‍, ദിയ ഇവരിലൊരാളായിരിക്കും പുറത്ത് പോവുകയെന്നും ബോസ് വ്യക്തമാക്കിയിട്ടുണ്ട്.

  അടിവസ്ത്രം നല്‍കി

  അടിവസ്ത്രം നല്‍കി

  തന്റെ അടിവസ്ത്രം കാണുന്നില്ലെന്ന പരാതിയുമായാണ് അരിസ്റ്റോ സുരേഷ് കഴിഞ്ഞ ദിവസമെത്തിയത്. അദ്ദേഹത്തിന്റെ പറച്ചില്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്‌നഹപൂര്‍വ്വം മോഹന്‍ലാല്‍ എന്ന കുറിപ്പോടെ മോഹന്‍ലാല്‍ അദ്ദേഹത്തിന് അടിവസ്ത്രം സമ്മാനിച്ചിരുന്നു. പരിപാടിയുടെ ലേറ്റസ്റ്റ് എപ്പിസോഡിനിടയിലാണ് മോഹന്‍ലാല്‍ സുരേഷിനെ ഞെട്ടിച്ചത്.

  പുതിയ ക്യാപ്റ്റനായി രഞ്ജിനി ഹരിദാസ്

  പുതിയ ക്യാപ്റ്റനായി രഞ്ജിനി ഹരിദാസ്

  ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്റെ അധികാരം തീരുകയാണ്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി ആരെത്തുമെന്നുള്ള ചര്‍ച്ചകളും നേരത്തെ അരങ്ങേറിയിരുന്നു. ശ്വേത മേനോന് പിന്നാലെ രഞ്ജിനിയോ അര്‍ച്ചനയോ കടന്നുവരുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. തന്റെടവും സ്മാര്‍ട്ട്‌നസ്സും കൊണ്ടാണ് ഇവരെ നോമിനേറ്റ് ചെയ്തതെന്ന് പലരും തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രഞ്ജിനിയെ തിരഞ്ഞെടുത്തത്.

  പുറത്തുപോവുന്നത് ആരായിരിക്കും?

  പുറത്തുപോവുന്നത് ആരായിരിക്കും?

  പെട്ടിയും റെഡിയാക്കി ആ സുപ്രധാന തീരുമാനത്തിനായി കാത്തിരിക്കുന്നവരില്‍ നിന്നും പുറത്തുപോവുന്നത് ആരായിരിക്കും, സോഷ്യല്‍ മീഡിയയും പ്രേക്ഷകരുമൊക്കെ ഈ തീരുമാനത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ്. അതിഥി, ദിയ സന, ഡേവിഡ് ജോണ്‍ ഇവരിലൊരാളായിരിക്കും പുറത്തേക്ക് പോവുന്നതെന്നാണ് വിലയിരുത്തല്‍. പ്രേക്ഷകരുടെ വോട്ടിങ് കൂടി പരിഗണിച്ചതിന് ശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചത്.

  ദിയ സുരക്ഷിത തന്നെ!

  ദിയ സുരക്ഷിത തന്നെ!

  എലിമിനേറ്റാവാനുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ദിയ സന സുരക്ഷിതയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ഡേവിഡ് ജോണും അതിഥിയുമാണ് ഇനി ഈ ലിസ്റ്റിലുള്ളത്. ഡേവിഡ് തന്നെയായിരിക്കും പുറത്തേക്ക് പോവുന്നതെന്നാണ് അനൂപ് ചന്ദ്രനും രഞ്ജിനിയും വിലയിരുത്തുന്നത്.

  English summary
  Big Boss Malayalam latest episode specialities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X