For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുജോലി അറിയാത്ത പേളിയും രഞ്ജിനിയും വെള്ളം കുടിക്കുന്നു, പരിഹാസവുമായി അര്‍ച്ചന! കാണൂ!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കണ്ണും കാതുമൊക്കെ ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. മോഹന്‍ലാല്‍ അവതാരകനായെത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ തമ്മില്‍ മത്സരമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളപതിപ്പും മോഹന്‍ലാലിന്റെ അവതരണവുമാണ് ഈ പരിപാടിയെ ഇത്രയധികം ശ്രദ്ധേയമാക്കിയത്. പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. അവതരണ്തിലും ആഖ്യാനത്തിലും പുതുമയുമായെത്തിയ പരിപാടി വിജയകരമായി മുന്നേറുകയാണ്.

  പേളി മാണിയും രഞ്ജിനിയും ശ്വേതയുമൊക്കെ അവരവരുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം. ദീപന്‍ മുരളിയും ശ്രിനിഷ് അരവിന്ദുമുള്‍പ്പടെയുള്ള മിനിസ്‌ക്രീനിലെ മിന്നും നായകന്‍മാരും പരിപാടിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ പ്രധാന സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അര്‍ച്ചന സുശീലന്റെ പരാതി

  അര്‍ച്ചന സുശീലന്റെ പരാതി

  മിനിസ്‌ക്രീനിലെ വില്ലത്തികളില്‍ പ്രധാനിയായ അര്‍ച്ചന സുശീലനും ബിഗ് ബോസിലെത്തിയിട്ടുണ്ട്. നേരത്തെ ഗോവിന്ദ് പത്മസൂര്യ അവതാരകനായെത്തിയ ഡെയര്‍ ഡെവില്‍സിലും അര്‍ച്ചനയെത്തിയിരുന്നു. മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള പരാതിയുമായാണ് താരം രംഗത്തെത്തിയത്. പേൡമാണിയെയായിരുന്നു അര്‍ച്ചന ലക്ഷ്യം വെച്ചത്. വീട്ടുജോലിയും അടുക്കളയിലെ കാര്യങ്ങളുമൊക്കെ ചെയ്യാന്‍ പെടാപ്പാട് പെടുകയാണ് താരങ്ങള്‍.

  പേളിക്കെതിരെ പരാതി

  പേളിക്കെതിരെ പരാതി

  തന്നോടൊപ്പം നിന്ന് ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് പേളി മാണിയെന്നാണ് അര്‍ച്ചന ആരോപിക്കുന്നത്. എല്ലാത്തിനെയും തമാശയോടെ കൈകാര്യം ചെയ്യുന്ന പേലഇയുടെ നിലപാടിലും താരം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. കോമഡി കാണിക്കാന്‍ ഇത് കോമഡി ഷോയല്ലെന്നും അര്‍ച്ചന വ്യക്തമാക്കിയിട്ടുണ്ട്. സേഫ് സോണിലൂടെ മുന്നേറാനുള്ള ശ്രമമാണ് അവള്‍ നടത്തുന്നത്. എന്ത് കാര്യം പറഞ്ഞാലും അറിയില്ലെന്ന മറുപടിയാണ് ആദ്യം പറയുന്നത്. മുട്ടക്കറി ഉണ്ടാക്കുന്നതിനിടയില്‍ രണ്ട് മുട്ട എടുക്കാന്‍ പറഞ്ഞപ്പോള്‍ അത് കഴുകി, മുട്ട പൊട്ടിച്ചിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

  രഞ്ജിനിയും പെട്ടു

  രഞ്ജിനിയും പെട്ടു

  നിലം തൊടയ്ക്കലും മുറി തൂക്കലുമൊന്നും അത്ര നിസ്സാരജാമയ ജോലിയല്ലെന്ന് ഓരോരുത്തരും മനസ്സിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ചൂലെടുത്ത് നിലം അടിച്ചുവരാനായി രഞ്ജിനി നടത്തിയ ശ്രമങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വാചകക്കസര്‍ത്ത് നടത്തുന്നത് പോലെ അത്ര എളുപ്പമല്ല ബിഗ് ബോസിലെ ടാസ്‌ക്കുകളെന്ന് രഞ്ജിനിയും ഇതിനോടകം തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

  ശ്വേതയുടെ കണ്ടുപിടുത്തം

  ശ്വേതയുടെ കണ്ടുപിടുത്തം

  അരിസ്‌റ്റോ സുരേഷ് സ്ത്രീവിരോധിയാണെന്ന കണ്ടെത്തലുമായാണ് ക്യാപ്റ്റനായ ശ്വേത എത്തിയത്. ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ശ്വേതയെ ആയിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. അദ്ദേഹത്തെ താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും താരം വ്യക്തമാക്കിയിരുന്നു.

  പുതിയ ക്യാപ്റ്റനായി ആരെത്തും?

  പുതിയ ക്യാപ്റ്റനായി ആരെത്തും?

  ശ്വേതയ്ക്ക് പിന്നാലെ അടുത്ത ക്യാപ്റ്റനായി ആരെത്തുമെന്നുള്ള ചര്‍ച്ചകളും ഇതിനിടയില്‍ അരങ്ങേറുന്നുണ്ട്. രഞ്ജിനി ഹരിദാസിന്റെയും അര്‍ച്ചന സുശീലന്റെയും പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ബിഗ് ബോസ് ഒരു ടാസ്‌ക് നല്‍കിയിരുന്നു. ഓര്‍മ്മശക്തി അളക്കുന്ന ടാസ്‌ക്കില്‍ ഇരുവരും മത്സരിച്ചിരുന്നു.

  English summary
  Bigboss Malayalam sixth day specilaities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X