For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ച്ചനപൊരിഞ്ഞ കലിപ്പിലാണ്, വിട്ടുകൊടുക്കാതെ ശ്വേതയും, ബിഗ് ബോസില്‍ പെണ്ണുങ്ങള്‍ തമ്മില്‍ കൂട്ടയടി?

  |
  ബിഗ് ബോസില്‍ കൂട്ടയടി | filmibeat Malayalam

  മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറുകയാണ്. 16 ല്‍ നിന്നും 14 ലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളുടെ എണ്ണം. ആരോഗ്യപരമായ കാരണങ്ങളാലാണ് മനോജ് വര്‍മ്മയുടെ പിന്‍വാങ്ങലിന് കാരണം. ആദ്യആഴ്ചയിലെ എലിമിനേഷനിലൂടെയാണ് ഡേവിഡ് ജോണ്‍ പുറത്തായത്.വികാരഭരിതമായ യാത്രയയപ്പാണ് നല്‍കിയത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


  ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായത്. രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും ഈ സ്ഥാനം രഞ്ജിനി ഹരിദാസിനായിരുന്നു ലഭിച്ചത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളും മറ്റ് കാര്യങ്ങളുമൊക്കെ പരിഗണിച്ചാണ് എലിമിനേഷന്‍ നടത്തുന്നത്. പ്രേക്ഷകരുടെ വോട്ടിങ്ങും വളരെ പ്രധാനപ്പെട്ട

  കാര്യമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ബിഗ് ബോസ് നല്‍കിയ ജോലി

  ബിഗ് ബോസ് നല്‍കിയ ജോലി

  രഞ്ജിനിയും സാബുവുമായിരുന്നു മുതലാളിമാരായി എത്തിയത്. ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയതിന് ശേഷമാണ് ഇവരെ ഒരു ജോലി ഏല്‍പ്പിച്ചത്. സ്‌റ്റോര്‍ റൂമില്‍ നിന്നും കീച്ചെയിന്‍ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ ശേഖരിക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികളെ തൊഴിലാളികളായി പരിഗണിച്ച് പണം വിതരണം ചെയ്യാനും പറഞ്ഞിരുന്നു. ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ ടാസ്‌ക്ക്.

  ഹിമയും അര്‍ച്ചനയും തമ്മിലെ ഉടക്ക്

  ഹിമയും അര്‍ച്ചനയും തമ്മിലെ ഉടക്ക്

  മത്സരാര്‍ത്ഥികളിലൊരാളായ ഹിമയായിരുന്നു ഇത്തവണ വഴക്കാളിയായി മാറിയത്. ഇവരെക്കുറിച്ച് പരാതി പറഞ്ഞ് മറ്റുള്ളവരും രംഗത്തെത്തിയിരുന്നു. കായികപരമായാണ് ഹിമ തന്നെ നേരിട്ടതെന്നായിരുന്നു ശ്വേത മേനോന്‍ പറഞ്ഞത്. ഹിമ തന്നെ മാന്തിയെന്ന് പറഞ്ഞതിന് പിന്നാലെ ഇരുവരും പോര്‍വിളി നടത്തിയതായിരുന്നു മറ്റൊരു സംഭവം.

  ഹിമ അര്‍ച്ചന ക്ലാഷ്

  ഹിമ അര്‍ച്ചന ക്ലാഷ്

  സാബുവിന്റെ തൊഴിലാളിയായിരുന്നു ഹിമ. സാധനങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് താരം മറ്റുള്ളവരെ ഉപദ്രവിച്ചത്. താരത്തിന്റെ പ്രവര്‍ത്തിയില്‍ മറ്റുള്ളവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ കൈയ്യില്‍ നിന്നും താരം സാധനങ്ങള്‍ തട്ടിപ്പറിച്ചിരുന്നുവെന്ന് ദീപന്‍ മുരളിയും പറഞ്ഞിരുന്നു.

  ദീപന്റെ കുറ്റപ്പെടുത്തല്‍

  ദീപന്റെ കുറ്റപ്പെടുത്തല്‍

  ഹിമയെക്കുറിച്ചുള്ള പരാതി വ്യാപകമായിരുന്നു. സാധനം ശേഖരിക്കുന്നതിനിടയില്‍ മറ്റുള്ളവരെ ഉപദ്രവിച്ചുവെന്ന് ഓരോരുത്തരും വാദിച്ചതോടെയാണ് അത് സത്യമാണോയെന്ന സംശയം വന്നത്. അര്‍ച്ചനയായിരുന്നു ഹിമയോട് നേരിട്ടേറ്റുമുട്ടിയത്.മറ്റുള്ളവര്‍ക്ക് വേണ്ടി കൂടിയാണ് താന്‍ വഴക്കിട്ടത്. പക്ഷേ അപ്പോള്‍ ആരും തങ്ങളെ തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പട്ടികള്‍ക്ക് വേണ്ടി വരെ വാദിക്കുന്നവര്‍ പോലും ആ സമയത്ത് മൗനമായിരുന്നുവെന്നും താരം കുറ്റപ്പെടുത്തിയിരുന്നു.

  സാബുവിന്റെ കീച്ചെയിന്‍ നിര്‍മ്മാണം

  സാബുവിന്റെ കീച്ചെയിന്‍ നിര്‍മ്മാണം

  കീച്ചെയിന്‍ നിര്‍മ്മിക്കാന്‍ അസംസ്‌കൃത വസ്തുക്കള്‍ വേണമെന്ന് സാബു ആവശ്യപ്പെട്ടതോടെയാണ് രഞ്ജിനി സാധനങ്ങളെല്ലാം വിറ്റത്. 24 കീച്ചെയിനുകളാണ് സാബുവും തൊഴിലാളികളും ചേര്‍ന്ന് നിര്‍മ്മിച്ചത്. ഇതിനിടയില്‍ സാബുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് അനൂപ് ചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

  ബിഗ് ബോസിന്റെ നിലപാട്

  ബിഗ് ബോസിന്റെ നിലപാട്

  കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ ജോലി എന്ന പോളിസിയുമായാണ് അരിസ്‌റ്റോ സുരേഷ് രംഗത്തെത്തിയത്. ഇത് തെറ്റായ സമീപമാണെന്നാണ് ബിഗ് ബോസ് വ്യക്തമാക്കിയത്. വ്യക്തിഗത മത്സരമായതിനാല്‍ കൂടുതല്‍ പണം ലഭിക്കുന്നവരാണ് വിജയിയായെത്തുന്നതെന്നാണ് ബിഗ് ബോസ് അറിയിച്ചത്. പരിപാടിയെക്കുറിച്ച് വ്യാപകമായ വിമര്‍ശനം ഇപ്പോഴും തുടരുകയാണ്.

  English summary
  Bigboss Malayalam latest episode specialities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X