For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളി കാര്യമാവുന്നു? പേളിയെ അടിക്കാനോങ്ങിയ ഷിയാസ്, സംരക്ഷകനായെത്തിയ സുരേഷിനെതിരെയും ആക്രോശം! പിന്നീടോ?

  |
  ബിഗ് ബോസ്സിൽ കളി കാര്യമാവുന്നു? | filmibeat Malayalam

  സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ബിഗ് ബോസ് മലയാള പതിപ്പില്‍ മത്സരിക്കാനെത്തിയത്. 16 പേരുമായി തുടങ്ങിയ പരമ്പരയില്‍ നിന്നും ഇടയ്ക്ക് ചിലര്‍ പുറത്തുപോയപ്പോള്‍ മറ്റ് ചിലര്‍ എത്തിയിരുന്നു. പ്രവചനാതീതമായ കാര്യങ്ങളാണ് പലപ്പോഴും ബിഗ് ബോസില്‍ അരങ്ങേറുന്നത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ പരിപാടി വിജയകരമായി മുന്നേറുകയാണ്. വ്യത്യസ്തമാര്‍ന്ന ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെ നല്‍കി ബിഗ് ബോസ് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിക്കുകയാണ്.

  അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെ കണക്കിലെടുത്താണ് പുറത്തേക്ക് പോവേണ്ടി വരുന്ന മത്സരാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. വേദനാജനകമായ കാര്യമാണെങ്കില്‍ക്കൂടിയും അവതാരകനെന്ന നിലയില്‍ തനിക്ക് ആ ദൗത്യം പൂര്‍ത്തിയാക്കിയേ പറ്റൂവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ചാനലുകളിലും സിനിമയിലും കാണുന്നത് പോലെയല്ല പലരുടെയും യഥാര്‍ത്ഥ മുഖമെന്ന കാര്യം കൂടിയാണ് ഈ പരിപാടിയിലൂടെ വ്യക്തമാവുന്നത്. 46മാത്തെ എപ്പിസോഡിനിടയിലും ഇത് വ്യക്തമാവുന്ന തരത്തിലുള്ള ചില സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പേളിക്ക് കിട്ടിയ വാക്ക്

  പേളിക്ക് കിട്ടിയ വാക്ക്

  വ്യത്യസ്ത തരത്തിലുള്ള ടാസ്‌ക്കുകളുമായാണ് പരിപാടി മുന്നേറുന്നത്. പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെയാണ് ബിഗ് ബോസിലെ ഓരോ ദിനവും തുടങ്ങുന്നത്. സാധകം ചെയ്തായിരുന്നു കഴിഞ്ഞ ദിവസത്തെ പരിപാടിക്ക് തുടക്കമായത്. ഇതിന് പിന്നാലെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി പുതിയൊരു ടാസ്‌ക് നല്‍കിയത്. ഒരു വാക്ക് നല്‍കിയതിന് ശേഷം ആ വാക്കും തങ്ങളുടെ ജീവിതവും ചേര്‍ത്ത് സംസാരിക്കുകയെന്ന ടാസ്‌ക്കായിരുന്നു നല്‍കിയത്. അവരവര്‍ക്ക് ലഭിച്ച വാക്കിനെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ വാചാലരാവുന്നുണ്ടായിരുന്നു. വെറുപ്പ് എന്ന വാക്കായിരുന്നു പേളിക്ക് ലഭിച്ചത്.

  ഷിയാസിനെ വെറുത്തേക്കും

  ഷിയാസിനെ വെറുത്തേക്കും

  പരിപാടി വിജയകരമായി നീങ്ങുന്നതിനിടയിലാണ് പെരുമ്പാവൂര്‍ സ്വദേശിയും മോഡലുമായ ഷിയാസ് പരിപാടിയിലേക്ക് എത്തിയത്. തുടക്കത്തില്‍ പാവത്താനെപ്പോലെ നിന്ന താരം വളരെ പെട്ടെന്നാണ് മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചത്. തങ്ങള്‍ക്ക് ഷിയാസ് വലിയൊരു എതിരാളി മാറിയേക്കുമെന്നായിരുന്നു പലരും കരുതിയിരുന്നതെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ആ ധാരണ തെറ്റുകയായിരുന്നു. വെറുപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ താന്‍ ചിലപ്പോള്‍ ഷിയാസിനെ വെറുത്തേക്കുമെന്നായിരുന്നു പേളി പറഞ്ഞത്. എന്നാല്‍ അവന്‍ തന്റെ സഹോദരനായത് കാരണം വെറുക്കില്ലെന്നും താരം പറഞ്ഞിരുന്നു.

  അനാവശ്യമായ മുഖഭാവങ്ങള്‍

  അനാവശ്യമായ മുഖഭാവങ്ങള്‍

  പരിപാടിയിലേക്കെത്തി നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഷിയാസിനെക്കുറിച്ച് പല തരത്തിലുള്ള പരാതികളും ലഭിച്ചിരുന്നു. തനിക്ക് ഇതുുവരെ തോന്നിയ കാര്യങ്ങളെല്ലാം പേളി കൃത്യമായി പറഞ്ഞിരുന്നു. കിട്ടിയ അവസരം താരം കൃത്യമായി വിനിയോഗിക്കുകയായിരുന്നു. പലപ്പോഴും അനാവശ്യ ഭാവങ്ങളാണ് ആ മുഖത്ത് തെളിയാറുള്ളതെന്ന് താരം പറയുന്നു. വൈകാരികമായി കാര്യങ്ങള്‍ പറയുന്നതിനിടയില്‍ അദ്ദേഹത്തിന്റെ മുഖത്ത് വരുന്ന ഭാവങ്ങളെക്കുറിച്ചാണ് താരം സംസാരിച്ചത്. ഇന്നും ഷിയാസ് ഓവറായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

  ശീലം മാറ്റാനാവില്ല

  ശീലം മാറ്റാനാവില്ല

  തന്നെക്കുറിച്ചുള്ള പേളിയുടെ വിലയിരുത്തല്‍ ഷിയാസും കേള്‍ക്കുന്നുണ്ടായിരുന്നു. താരം ഓരോ കാര്യത്തെക്കുറിച്ച് പറയുമ്പോഴും തന്റെ ഭാഗവുമായി വാദങ്ങള്‍ നിരത്താന്‍ ഷിയാസും ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം വിലപ്പോയിരുന്നില്ല. ഇതോടെയാണ് താരം പേളിക്ക് നേരെ ആക്രോശവുമായി എത്തിയത്. പിന്നീടങ്ങോട്ട് അതൊരു മുട്ടന്‍ വഴക്കായി മാറുകയായിരുന്നു. ശ്രിനിഷും സാബുവും അരിസ്‌റ്റോ സുരേഷുമുള്‍പ്പടെയുള്ളവര്‍ ഇടപെട്ടിട്ടും ശാന്തനാവാന്‍ ഷിയാസ് തയ്യാറായിരുന്നില്ല. അടിയുടെ വക്കോളമെത്തിയ കലഹമായിരുന്നു ഇത്തവണത്തേത്. പേളിക്ക് വേണ്ടി തന്റെ ഇതുവരെയുള്ള ശീലങ്ങളൊന്നും മാറ്റാനാവില്ലെന്ന നിലപാടിലാണ് ഷിയാസ്.

  ചിലപ്പോള്‍ തല്ലിയേക്കാം

  ചിലപ്പോള്‍ തല്ലിയേക്കാം

  തനിക്ക് ഇഷ്ടമുള്ള രീതിയില്‍ താന്‍ പെരുമാറും. കോപ്രായമാണ് താന്‍ കാണിക്കുന്നതെന്ന അഭിപ്രായമാണ് പേളിക്കുള്ളത്. അത് മാറ്റാന്‍ തനിക്കുദ്ദേശമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മുന്നില്‍ നിന്ന് അനാവശ്യ ഭാവങ്ങള്‍ കാണിച്ചതാണ് തന്റെ പ്രശ്‌നമെന്ന് പേളി വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചിലപ്പോള്‍ തല്ലിയേക്കാം എന്ന് ഷിയാസ് ആക്രോശിച്ചത്. പൊടിക്ക് പോലും അടങ്ങാതെ പേളിയും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരുന്നു.

  സുരേഷിന്റെ ഇടപെടല്‍

  സുരേഷിന്റെ ഇടപെടല്‍

  പേളിയും ഷിയാസും തമ്മിലുള്ള വാഗ്വാദം തുടരുന്നതിനിടയിലാണ് അരിസ്റ്റോ സുരേഷ് സംഭവത്തില്‍ ഇടപെട്ടത്. പേളിയെ തല്ലാനും മാത്രം ഷിയാസ് ആയിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഷിയാസിന് നേരെ ആക്രോശവുമായെത്തിയ സുരേഷിനെ മറ്റുള്ളവര്‍ ചേര്‍ന്നായിരുന്നു പിടിച്ചുമാറ്റിയത്. ഈ വിഷയത്തില്‍ അദ്ദേഹം ഇടപെട്ടതോടെയാണ് ഷിയാസ് കൂടുതല്‍ വാദങ്ങളുമായെത്തിയത്. അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തില്‍ അനോന്യം പിന്തുണച്ചാണ് ഇരുവരും മുന്നേറുന്നത്. പേലഇയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് അരിസ്റ്റോ സുരേഷിനെ പലരും നേരത്തെ വിമര്‍ശിച്ചിരുന്നു.

  സഹോദരിയെ കത്തികൊണ്ടെറിഞ്ഞു

  സഹോദരിയെ കത്തികൊണ്ടെറിഞ്ഞു

  ഷിയാസുമായുള്ള വഴക്ക് തുടരുന്നതിനിടയിലാണ് പേളി ഷിയാസ് പണ്ട് സഹോദരിയെ കത്തി കൊണ്ടെറിഞ്ഞ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്നെ കത്തി കൊണ്ട് എറിയുമെന്നും മുഖത്തടിക്കുമെന്നൊക്കെ ഷിയാസ് പറഞ്ഞു. ഷിയാസിന്റെ പെങ്ങളെ അങ്ങനെ ചെയ്യുമായിരിക്കും, എന്നുവെച്ച് തന്നെ അങ്ങനെ ചെയ്യേണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. അനിയത്തി കരുത്തക്കേട് കാണിച്ചപ്പോള്‍ താന്‍ അറിയാതെ എറിഞ്ഞ കത്തി കൊണ്ട് പരിക്കേറ്റ കാര്യത്തെക്കുറിച്ചാണ് പേളി പറഞ്ഞതെന്ന് ഷിയാസ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.

  ഷിയാസിന്റ ആരോപണം

  ഷിയാസിന്റ ആരോപണം

  സുരേഷിന്റെ അമ്മ പോലും പരിചരിക്കാത്ത തരത്തിലാണ് പേൡഅദ്ദേഹത്തെ പരിചരിക്കുന്നത്. അമ്മയുടെ സ്‌നേഹം അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാരണം കൊണ്ടാണ് അദ്ദേഹം വിവാഹം ചെയ്യാതിരുന്നതെന്ന് തോന്നുന്നതെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്. ഈയൊരു സ്‌നേഹമാണ് അദ്ദേഹം പേളിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പേളിയോടുള്ള അദ്ദേഹത്തിന്റെ പൊസ്സസീവ്‌നെസ്സ് അപകടത്തിലേക്കാണ് പോവുന്നതെന്ന് സാബവുവും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് രഞ്ജിനി ഈ വിഷയത്തെക്കുറിച്ച് പേളിയോട് സംസാരിക്കാമെന്നേറ്റത്.

  പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്

  പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്

  തല്ലിക്കോ തല്ലിക്കോ എന്ന് പറഞ്ഞ് പ്രകോപിപ്പിക്കാനായിരുന്നു പേളി ശ്രമിച്ചിരുന്നതെന്നും ഷിയാസ് ആരോപിച്ചിരുന്നു. പതിവില്ലാത്ത തരത്തില്‍ ഇരുവരും വഴക്കിട്ടപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. ശ്രിനിഷ് ഉള്‍പ്പടെയുള്ളവര്‍ ഷിയാസിനെ തടയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ രോഷാകുലനായി മാറുകയായിരുന്നു. ബിഗ് ബോസിലെ കളി കാര്യമായി മാറുന്നോയെന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

  വീഡിയോ കാണാം

  പേളിയും ഷിയാസും തമ്മിലുള്ള വഴക്കിടല്‍ ഇങ്ങനെ, വീഡിയോ കാണാം.

  English summary
  Pearle and Shiyas's clash in Big house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X