എലിമിനേഷന് ശേഷം ബിഗ് ബോസില്‍ പൊട്ടിത്തെറി? അര്‍ച്ചനയ്ക്ക് സംഭവിച്ചത്? വീഡിയോ വൈറലാവുന്നു!
ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരും സോഷ്യല്‍ മീഡിയയും ഇതിന് പിന്നാലെയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. രണ്ട് പേര്‍ പുറത്തേക്ക് പോയപ്പോള്‍ 14 പേരുമായി പരിപാടി മുന്നേറുകയാണ്. ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയിലെ ക്യാപറ്റന്‍. ഇപ്പോള്‍ ആ സ്ഥാനത്തേക്ക് രഞ്ജിനി ഹരിദാസാണ് എത്തിയിട്ടുള്ളത്.
ഡേവിഡ് ജോണായിരിക്കും പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിഥിയും ഡേവിഡുമായിരുന്നു എലിമിനേഷനില്‍ പെട്ടത്. മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാണ് അന്തിമതീരുമാനം കൈക്കൊണ്ടത്. ആദ്യഎലിമിനേഷന്‍ അവസാനിച്ചതോടെ മത്സരാര്‍ത്ഥികള്‍ വീണ്ടും പഴയ ഫോമിലെത്തുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ സംഭവിച്ച അപ്രതീക്ഷിത സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

എലിമിനേഷന്‍ എപ്പിസോഡിന് പിന്നാലെ
എലിമിനേഷന്‍ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ബിഗ് ഹൗസില്‍ അരങ്ങേറിയ സംഭവത്തെക്കുറിച്ചറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. വിമര്‍ശനവും വിവാദവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയിലും പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ പരിപാടി ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയിലെ മുഖ്യവിഷയങ്ങളിലൊന്നായി ഇത് മാറിയിട്ടുമുണ്ട്.

അര്‍ച്ചനയ്‌ക്കെന്ത് പറ്റി?
പരിപാടിയിലെ മത്സരാര്‍ത്ഥികളിലൊരാളായ അര്‍ച്ചന സുശീലന് എന്ത് സംഭവിച്ചുവെന്ന ചോദ്യവുമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സാഹസികതയോട് അതീവ തല്‍പ്പരരായ അര്‍ച്ചനയ്ക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ തിങ്കളാഴ്ചത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യണം. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏഷ്യാനെറ്റിലെ മറ്റൊരു പരിപാടിയായ ഡെയര്‍ ഡെവില്‍സില്‍ ഈ താരം പങ്കെടുത്തിരുന്നു.

വാതില്‍ തുറക്കുന്നില്ല
അര്‍ച്ചന സുശീലന്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ മറ്റ് മത്സരാര്‍ത്ഥികളെല്ലാം കിണഞ്ഞു ശ്രമിക്കുകയാണ്. മുട്ടിവിളിച്ചും അപേക്ഷിച്ചും വാതില്‍ തുറക്കാനാവശ്യപ്പെടുകയാണ് എല്ലാവരും. താരത്തിനെന്ത് പറ്റിയെന്ന സംശയം എല്ലാവരുടെ മുഖത്തും പ്രകടമാണ്. രഞ്ജിനിയും ശ്വേതയും പേലിയും ദീപനും സാബുവും അനൂപുമൊക്കെ താരത്തോട് വാതില്‍ തുറക്കാനാവശ്യപ്പെട്ടിരുന്നു.

അനൂപിന് ശ്വാസം കിട്ടുന്നില്ല
അര്‍ച്ചന വാതില്‍ തുറക്കാതിരിക്കിരിക്കുമ്പോള്‍ അനൂപിന് ശ്വാസം കിട്ടാതെ വരുന്നുമുണ്ട്. മക്കളേ അര്‍ച്ചനേ വാതില്‍ തുറക്കെടാ ശ്വാസം കിട്ടുനില്ലെന്നാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. ഇതോടെ രഞ്ജിനിയും ശ്വേതയുമൊക്കെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയണമെങ്കില്‍ മുഴുനീള എപ്പിസോഡ് പുറത്തുവരണം.

പ്രമോ വീഡിയോ വൈറലാവുന്നു
പുതിയ എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതിന് മുന്‍പ് തന്നെ പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. അത്തരത്തില്‍ എലിമിനേഷന് ശേഷമുള്ള ആദ്യ എപ്പിസോഡിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ക്ഷണനേരം കൊണ്ടാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിക്കാറുള്ളത്.
വീഡിയോ കാണാം
പുതിയ എപ്പിസോഡിന് മുന്‍പായെത്തിയ വീഡിയോ കാണാം.


Click it and Unblock the Notifications