ശ്രിനിഷിനും അതിന് കഴിഞ്ഞില്ല! ബിഗ് ബോസില്‍ കാറ്റൊഴിഞ്ഞ ബലൂണായി പേളി മാണി! കാണൂ!

Recommended Video

കാറ്റൊഴിഞ്ഞ ബലൂണായി പേളി മാണി | filmibeat Malayalam

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയത്. മറ്റ് ഭാഷകളില്‍ പരിപാടി വിജയകരമായി നീങ്ങുന്നതിനിടയിലാണ് മലയാളികളുടെ സ്വീകരണമുറിയിലേക്കും ബിഗ് ബോസെത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയൊക്കെയായിരുന്നു ആദ്യം അവതാരകരായി പരിഗണിച്ചത്. എന്നാല്‍ ഇരുതാരങ്ങളും അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ആ ദൗത്യമേറ്റെടുത്ത് മോഹന്‍ലാല്‍ എത്തിയത്. നേരത്തെയും മിനിസ്‌ക്രീനില്‍ പരിപാടികള്‍ അവതരിപ്പിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.

16 പേരുമായാണ് ബിഗ് ബോസ് തുടങ്ങിയത്. ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്നാണ് മനോജ് വര്‍മ്മ പിന്‍വാങ്ങിയത്. ഓരോ ആഴ്ചയിലെ പ്രകടനവും വിലയിരുത്തി പ്രേക്ഷകരുടെ വോട്ടിങ്ങും കൂടി പരിഗണിച്ചതിന് ശേഷമാണ് എലിമിനേഷനിലൂടെ പുറത്തേക്ക് പോവേണ്ടയാളെ തിരഞ്ഞെടുക്കുന്നത്. മറ്റൊരു എലിമിനേഷന് കൂടിയുള്ള വേദി ഒരുങ്ങിയിട്ടുണ്ട് ഇപ്പോള്‍. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യുന്നതിന് മുന്‍പേ തന്നെ പുറത്തുപോവാമെന്നും പറഞ്ഞ് തയ്യാറായിരിക്കുകയാണ് പേളി മാണിയും അരിസ്റ്റോ സുരേഷും. കഴിഞ്ഞ ദിവസം പേളിയും ഷിയാസും വഴക്കിട്ടിരുന്നു. ശേഷമുള്ള സംഭവ വികാസങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

വ്യായാമത്തിന് വരുന്നില്ലെന്ന് പറഞ്ഞു

വ്യായാമത്തിന് വരുന്നില്ലെന്ന് പറഞ്ഞു

ഇത്തവണ വ്യായാമത്തോടെയാണ് ബിഗ് ബോസിലെ സുപ്രഭാതം തുടങ്ങിയത്. ബിഗ് ബോസ് നിര്‍ദേശിച്ച വ്യായാമം ചെയ്യുന്നതിനായി എല്ലാവരും എത്തിയിരുന്നില്ല. താന്‍ വരുന്നില്ലെന്ന് പറഞ്ഞ് മാറിയിരുന്ന പേളിയോട് കസേരയില്‍ അവിടെ വന്നിരിക്കാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടു. നീണ്ട ശ്രമത്തിനൊടുവില്‍ അര്‍ച്ചനയുടെ ശ്രമഫലമായി പേളി വ്യായാമം ചെയ്യാനെത്തുകയായിരുന്നു.

ഷിയാസുമായി വീണ്ടും വഴക്കിട്ടു

ഷിയാസുമായി വീണ്ടും വഴക്കിട്ടു

ഷിയാസായിരുന്നു വ്യായാമമുറകള്‍ കാണിച്ചുനല്‍കുന്നത്. പേളി വരുന്നില്ലെന്നറിഞ്ഞപ്പോള്‍ ഇത് തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ നടുവേദന കാരണമാണ് താന്‍ വരാത്തതെന്നായിരുന്നു പേളി പറഞ്ഞത്. കൊച്ചുകുട്ടിയാണോ ഇത്, അവിടെ വേദന ഇവിടെ വേദന എന്നൊക്കെ പറയാന്‍, ഇത്തരത്തിലുള്ള സ്വഭാവമൊക്കെ വീട്ടില്‍ വെച്ചിട്ട് ബിഗ് ബോസിലേക്ക് വരണമെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരും വഴക്കിടാന്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വഴക്കിന്റെ ബാക്കിപത്രമായിരുന്നു അവിടെ നടന്നത്.

ശ്രിനിഷിന്റെ ശ്രമങ്ങള്‍

ശ്രിനിഷിന്റെ ശ്രമങ്ങള്‍

പേളിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ശ്രിനിഷ് താരത്തെ ആശ്വസിപ്പിക്കാനും കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുമൊക്കെയായി ശ്രമിക്കുന്നുണ്ടായിരുന്നു. വഴക്കിനിടയില്‍ ഷിയാസിനെ പിടിച്ചുമാറ്റി അനുനയിപ്പിക്കാനൊക്കെ ശ്രിനിഷ് മുന്നിലുണ്ടായിരുന്നു. ബിഗ് ബോസിലെ പ്രണയജോഡികളായി വിലയിരുത്തപ്പെടുന്നവരാണ് പേളിയും ശ്രിനിഷും. എന്നാല്‍ ഇത്തവണ ശ്രിനിഷിനെപ്പോലും താരം അകറ്റി നിര്‍ത്തുകയായിരുന്നു. പേളിയോട് കൃത്യമായി സംസാരിക്കാനുള്ള സാഹചര്യം താരത്തിന് ലഭിച്ചിരുന്നില്ല.

പിണക്കത്തിലാണോയെന്ന് അര്‍ച്ചന

പിണക്കത്തിലാണോയെന്ന് അര്‍ച്ചന

ശ്രിനിഷിനോട് എന്താണ് മിണ്ടാത്തതെന്നും നിങ്ങള്‍ തമ്മില്‍ പിണക്കത്തിലാണോയെന്നൊക്കെ അര്‍ച്ചന ചോദിച്ചപ്പോള്‍ തനിക്ക് പിണക്കമൊന്നും ഇല്ലെന്നായിരുന്നു താരം പറഞ്ഞത്. കാറ്റ് പോയ ബലൂണ്‍ പോലെയായിപ്പോയി പേളി ഇപ്പോഴെന്ന് ഇരുവരും അഭിപ്രായപ്പെട്ടപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു പേളിയുടെ മറുപടി. ശ്രിനിഷുമായി സംസാരിക്കാന്‍ പോലും തയ്യാറാകാത്തതിനെക്കുറിച്ച് മറ്റുള്ളവരും അടക്കം പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

പുറത്തേക്ക് പോവാനൊരുങ്ങി  അരിസ്‌റ്റോ സുരേഷ്

പുറത്തേക്ക് പോവാനൊരുങ്ങി അരിസ്‌റ്റോ സുരേഷ്

മത്സരവും ടാസ്‌ക്കുകളും ട്വിസ്റ്റുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. അതിനിടയിലാണ് തനിക്ക് സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവില്ലെന്നും ശാരീരികമായും വയ്യാതാവുന്നുവെന്നും അരിസ്‌റ്റോ സുരേഷ് പറഞ്ഞത്. ഇത്തവണത്തെ എലിമിനേഷനിലൂടെ താന്‍ പുറത്തുപോവുമെന്നുള്ള ഉറച്ച തീരുമാനത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ ആ തീരുമാനമെടുത്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ പെട്ടിയില്‍ ഒളിച്ചെങ്കിലും താന്‍ പോവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിഥിയോടും സാബുവിനോടുമൊക്കെ അദ്ദേഹം ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

പോവാന്‍ റെഡിയാണെന്ന് പേളിയും

പോവാന്‍ റെഡിയാണെന്ന് പേളിയും

പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവാനാണ് താനും ആഗ്രഹിക്കുന്നതെന്നാണ് പേളി മാണിയും പറഞ്ഞത്. താന്‍ പോയാല്‍ ഇവിടം നന്നാവുമെന്നും താരം പറഞ്ഞപ്പോള്‍ നീയല്ല ഞാനാണ് പോവേണ്ടത്. ഇടയ്ക്ക് വെച്ച് തനിക്ക് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നും പേളിയെക്കുറിച്ച് മറ്റുള്ളവര്‍ അപവാദം പറയുമ്പോള്‍ താന്‍ ഇടപെട്ട് പോവുമെന്നുമൊക്കെ അരിസ്‌റ്റോ സുരേഷ് പറഞ്ഞിരുന്നു. പുറത്തേക്ക് പോവുന്ന കാര്യത്തില്‍ രണ്ട് പേരും സമാനമായാണ് ചിന്തിക്കുന്നത്.

ശ്രിനിഷിന് മുഖം കൊടുക്കുന്നില്ല

ശ്രിനിഷിന് മുഖം കൊടുക്കുന്നില്ല

ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചെല്ലാം ശ്രിനിഷും പേളിയും സംസാരിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വഴക്കിനെക്കുറിച്ചോ പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചോ, ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചോയൊന്നും ഇത്തവണ പേളി സംസാരിച്ചിരുന്നില്ല. മാത്രവുമല്ല ശ്രിനിഷ് അരികിലേക്ക് വരുന്നുവെന്ന് തോന്നുമ്പോള്‍ താരം മാറിപ്പോവാനുള്ള ശ്രമവും നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X