പേളിയുടെ കുട്ടിക്കളിയും ശ്വേതയുടെ പരാതിയും, അനൂപിനെ ട്രാപ്പിലാക്കാനുള്ള ശ്രമം ദിയ പൊളിച്ചടുക്കി!

Recommended Video

അനൂപിനെ ട്രാപ്പിലാക്കാനുള്ള ശ്രമം ദിയ പൊളിച്ചടുക്കി | filmibeat Malayalam

പതിവിന് വിപരീതമായി ബിഗ് ബോസില്‍ പള്ളിക്കൂടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. സ്‌കൂള്‍ യൂണിഫോമും ബാഗും വാട്ടര്‍ ബോട്ടിലുമൊക്കെയായാണ് പലരും എത്തിയത്. ദിയയായിരുന്നു പ്രധാനാധ്യാപിക. സംഗീതം പഠിപ്പിക്കാനായി അരിസ്റ്റോ സുരേഷും മലയാളം പഠിപ്പിക്കാനായി അനൂപ് ചന്ദ്രന്‍ മാഷുമാണെത്തിയത്. മലയാളം മാത്രമേ സംസാരിക്കാവൂയെന്നതായിരുന്നു ഈ ടാസ്‌ക്കിലെ പ്രധാന വെല്ലുവിളി. അര്‍ച്ചനയും ശ്രിനിഷും അതിഥിയുമൊക്കെയായിരുന്നു ശരിക്കു പെട്ടുപോയത്. തന്നെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ടാസ്‌ക്കാണ് ഇതെന്നായിരുന്നു അര്‍ച്ചനയുടെ പരാതി.

പുതിയ ക്യാപ്റ്റനായെത്തിയ പേളി മാണിയായിരുന്നു ശരിക്കും കുട്ടികളെപ്പോലെ അഭിനയിച്ച് അത്ഭുതപ്പെടുത്തിയത്. അഖിലാണ്ഡമണ്ഡലം എന്ന പ്രാര്‍ത്ഥനയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പേളിയുടെ അഭിനയമികവിനെ പലരും കൈയ്യടിപ്പിച്ച് പോത്സാഹിപ്പിക്കുന്ന കാഴ്ചയും ബിഗ് ബോസിലുണ്ടായിരുന്നു. വികൃതി കാണിക്കുന്നവര്‍ക്ക് അതാത് അവസരത്തില്‍ ശിക്ഷ നല്‍കിയാണ് അധ്യാപകര്‍ മുന്നേറിയത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

അനൂപ് മാഷിന്റെ എന്‍ട്രി

അനൂപ് മാഷിന്റെ എന്‍ട്രി

അനൂപ് ചന്ദ്രനായിരുന്നു മലയാള മാഷായി എത്തിയത്. പൊതുവെ കര്‍ക്കശക്കാരനായ മാഷിന് മുന്നില്‍ പലരും ചൂളുന്ന സംഭവവും കാണാനുണ്ടായിരുന്നു. കുട്ടികളോട് കൂവുന്നതിനെക്കുറിച്ച് ചോദിക്കുകയും പിന്നീട് പിന്നീട് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇവിടെ നടക്കില്ലെന്നും ഇതൊക്കെ വീട്ടില്‍ വെച്ച് വന്നാല്‍ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാളമായിരുന്നു അദ്ദേഹം പഠിപ്പിച്ചത്.

ശ്വേതയ്ക്ക് നേരെ ചോക്കേറിഞ്ഞു

ശ്വേതയ്ക്ക് നേരെ ചോക്കേറിഞ്ഞു

പഠിപ്പിക്കുന്നതിനിടയില്‍ ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുകയോ മറ്റ് കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ ചെയ്യുന്നവരെ അധ്യാപകര്‍ ചോക്കേറിയാറുണ്ട്. ശ്വേതയ്ക്കായിരുന്നു ഇത്തവണ ഏറു കിട്ടിയത്. ഒരു തെറ്റും ചെയ്യാതെയാണ് തനിക്ക് ആ ഏറുകിട്ടിയതെന്നായിരുന്നു താരം പറഞ്ഞത്. പ്രധാനാധ്യാപികയോടും താരം ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അതോടെയാണ് ഈ വിഷയത്തിന് താല്‍ക്കാലിക പരിഹാരമായത്.

ഗുണപാഠ കഥയിലൂടെ തിരിച്ചടിച്ചു

ഗുണപാഠ കഥയിലൂടെ തിരിച്ചടിച്ചു

ശ്വേതയുടെ പരാതിയും പരിഭവവും തുടരുന്നതിനിടയിലാണ് അനൂപ് മാഷ് ഒരു കഥ പറഞ്ഞത്. ഗുരുകുല പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ഇത്. എപ്പോഴും തന്നെ ശിക്ഷിക്കുന്ന ഗുരുവിനോട് ദേഷ്യപ്പെടുന്ന ശിഷ്യനായിരുന്നു കഥയിലെ നായകന്‍. ശിഷ്യന്‍ ഗുരുവിനെ കൊല്ലാന്‍ തീരുമാനിക്കുകയും ഒടുവില്‍ കുറ്റബോധം തോന്നി ആ പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു.

പേളിയും ശ്രിനിഷും തമ്മില്‍ പ്രണയമാണെന്ന് സാബു

പേളിയും ശ്രിനിഷും തമ്മില്‍ പ്രണയമാണെന്ന് സാബു

ക്ലാസ് തുടരുന്നതിനിടയിലാണ് പേളിയും ശ്രിനിഷും തമ്മില്‍ പ്രണയത്തിലാണെന്ന് സാബു വിളിച്ച് പറഞ്ഞത്. ഇരുവരേയും നേരത്തെ തന്നെ സംശയവുമായി വീക്ഷിച്ചിരുന്നവര്‍ക്ക് ഇതൊരവസരമായി മാറുകയായിരുന്നു. എന്നാല്‍ ശ്രിനിഷിന് വേറെ കാമുകിയുണ്ടെന്നും ഇതേക്കുറിച്ച് പേളിക്കറിയാമെന്നും പറഞ്ഞ് എല്ലാവരും ആ വിഷയം അവസാനിപ്പിക്കുകയായിരുന്നു.

ബെസ്റ്റ് പെര്‍ഫോമര്‍

ബെസ്റ്റ് പെര്‍ഫോമര്‍

ബെസ്റ്റ് പെര്‍ഫോമറിനെ തിരഞ്ഞെടുക്കുകയെന്ന ദൗത്യമായിരുന്നു പിന്നീടുണ്ടായത്. അനൂപ് ചന്ദ്രന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു പലരും പറഞ്ഞത്. ഇതോടെയാണ് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ള സാധ്യത തെളിഞ്ഞത്. ആരായിരിക്കും അടുത്ത ക്യാപ്റ്റനെന്ന ചര്‍ച്ചയും ഇതിനിടയില്‍ അരങ്ങേറിയിരുന്നു. പേളി മാണിയാണ് നിലവിലെ ക്യാപ്റ്റന്‍.

 ശ്വേതയുടെ കരച്ചില്‍

ശ്വേതയുടെ കരച്ചില്‍

ചോക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ശ്വേത സങ്കടത്തിലായിരുന്നു ദിയ ഈ വിഷയം പരിഹരിച്ചിരുന്നുവെങ്കിലും പിന്നീടും താരം ഇതേക്കുറിച്ച് തന്നെയായിരുന്നു ചിന്തിച്ചത്. ഇത്തരത്തിലൊരു പ്രവര്‍ത്തി ശരിയായിരുന്നില്ലെന്നായിരുന്നു പലരും ആവര്‍ത്തിച്ചത്. ശ്വേതയുടേത് ദുഷ്ടബുദ്ധിയാണെന്നും ഇത്തരത്തിലൊരു പരാതി ഉന്നയിച്ച് ആരും രംഗത്തുവരില്ലെന്നുമായിരുന്നു അനൂപ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X