തന്റെ ചുരുളന്‍ മുടിയെ പരിഹസിച്ച ഡേവിഡ് ജോണിന് കിടിലന്‍ മറുപടി നല്‍കി പേര്‍ളി! വീഡിയോ വൈറല്‍

By Midhun

എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് മുന്നേറികൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം തന്നെയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായാണ് ലാലേട്ടന്‍ ഈ ഷോയിലെത്തുന്നത്. 16 മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ ഇപ്പോള്‍ പതിനാല് പേരിലേക്ക് എത്തിയിരിക്കുകയാണ്.

ഓരോ ദിവസങ്ങളിലും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കാറുളളത്. ടാസ്‌ക്കുകളെല്ലാം തന്നെ വളരെയധികം ആവേശത്തോടെയാണ് എല്ലാ മല്‍സരാര്‍ത്ഥികളും ചെയ്തു തീര്‍ക്കാറുളളത്. ആദ്യ ആഴ്ചയില്‍ ശ്വേതാ മേനോനായിരുന്നു മല്‍സരാര്‍ത്ഥികളില്‍ നിന്നും ക്യാപ്റ്റനായി മാറിയത്. ബിഗ്‌ബോസിലെ പതിനാല് പേരില്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന മല്‍സരാര്‍ത്ഥിയാണ് പേര്‍ളി മാണി. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ ചുരുളന്‍ മുടിയെ പരിഹസിച്ചതിന് മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പേര്‍ളി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

പേര്‍ളിയുടെ സാന്നിദ്ധ്യം

പേര്‍ളിയുടെ സാന്നിദ്ധ്യം

സിനിമാ നടിയായും അവതാരികയായും തിളങ്ങിയിട്ടുളള ആളാണ് പേര്‍ളി മാണി.റിയാലിറ്റി ഷോകളിലൂടെയായിരുന്നു പേര്‍ളി മിനിസക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് പേര്‍ളി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മല്‍സരാര്‍ത്ഥികളുടെ പ്രകടനത്തിനൊപ്പം പേര്‍ളിയുടെ മികച്ച അവതരണവും കൂടി ചേര്‍ന്നപ്പോഴായിരുന്നു ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ ഹിറ്റായി മാറിയിരുന്നത്. ബിഗ് ബോസില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളു കൂടിയാണ് പേളി മാണി.

വീട്ടില്‍ പോകണമെന്ന് പറഞ്ഞത്

വീട്ടില്‍ പോകണമെന്ന് പറഞ്ഞത്

ബിഗ് ബോസ് തുടങ്ങുന്നതിനു മുന്‍പായി പേര്‍ളി കുറെയധികം സംസാരിച്ചത് വീ്ട്ടുകാരെക്കുറിച്ചായിരുന്നു. വീട്ടുകാരെ വല്ലാതെ മിസ് ചെയ്യുമെന്നും ഇക്കാരണത്താല് പരിപാടിയില്‍ തുടരാന്‍ സാധിക്കുമോ എന്ന ആശങ്കയായിരുന്നു പേര്‍ളി പങ്കുവെച്ചിരുന്നത്. ഒരു എപ്പിസോഡില്‍ വീട്ടില്‍ പോവണമെന്ന് പറഞ്ഞ് പേളി ശ്വേതാ മേനോനെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. എന്നാല്‍ പിടിച്ചുനില്‍ക്കണമെന്നും പരിപാടിയില്‍ തുടരണമെന്നും ഉളള രഞ്ജിനിയുടെ നിര്‍ദ്ദേശം പേര്‍ളി പാലിക്കുകയായിരുന്നു.

പേര്‍ളിയുടെ ചുരുണ്ട മുടി

പേര്‍ളിയുടെ ചുരുണ്ട മുടി

ആദ്യ എപ്പിസോഡുകളില്‍ വീട്ടുകാരെ വിട്ടുവന്നതില്‍ വിഷമമുണ്ടായിരുന്നെങ്കിലും പിന്നീടുളള എപ്പിസോഡുകളില്‍ എല്ലാ കാര്യങ്ങളിലും സജീവമായി പേളി ഉണ്ടായിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ പേര്‍ളി,തരികിട സാബു ഡേവിഡ് ജോണ്‍ തുടങ്ങിയവരുടെ സംഭാഷണം
ശ്രദ്ധേയമായിരുന്നു. തന്റെ ചുരുണ്ട മുടിയെക്കുറിച്ചായിരുന്നു പേര്‍ളി മാണി ഇവരുമായി സംസാരിച്ചിരുന്നത്. തന്റെ മുടി ചുരുണ്ടു പോയതിന്റെ കാരണമായിരുന്നു പേര്‍ളി തരികിട സാബു,ഡേവിഡ് ജോണ്‍ തുടങ്ങിയവരുമായി പങ്കുവെച്ചിരുന്നത്.

കിടിലന്‍ മറുപടി

കിടിലന്‍ മറുപടി

ചെറുപ്പത്തില്‍ കുറെ ന്യൂഡില്‍സ് കഴിച്ചാണ് മുടി ഇങ്ങനെയായതെന്ന് പറഞ്ഞപ്പോഴായിരുന്നു ഡേവിഡ് ജോണ്‍ പേളിയെ കളിയാക്കിയത്. ഇത് ന്യൂഡില്‍സ് അല്ല വേറെ എന്തൊക്കെയാണെന്ന് ഡേവിഡ് പറഞ്ഞപ്പോഴായിരുന്നു പേര്‍ളിയുടെ മറുപടി വന്നത്. നിന്റെ തമാശ പോരെന്നും വേറെ വല്ലതുമുണ്ടെങ്കില്‍ പറയുവെന്നും പേളി മറുപടി നല്‍കി. കൂടാതെ നിങ്ങളുടെ ടീമിലുളള ആള്‍ ലോകതോല്‍വിയാണെന്നും ഡേവിഡിനെ കളിയാക്കികൊണ്ട് പേര്‍ളി തരികിട സാബുവിനോട് പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X