ബിഗ് ബോസിന്റെ ഗൂഢനീക്കം പൊളിഞ്ഞു? എലിമിനേഷന്‍ ഒഴിവാക്കിയത് ഇതിന് വേണ്ടി? കാണൂ!

By Nimisha

Recommended Video

എലിമിനേഷനിടയിലൊരു ട്വിസ്റ്റ് | filmibeat Malayalam

ഒരു വാരാന്ത്യം കൂടി അവസാനിച്ചിരിക്കുകയാണിപ്പോള്‍. എലിമിനേഷനിലൂടെ ആരായിരിക്കും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. നോമിനേഷന്‍ ലിസ്റ്റ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതേക്കുറിച്ച് അടുത്ത ദിവസം അറിയിക്കാമെന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ തൊട്ടുമുന്‍പത്തെ പരിപാടി അവസാനിപ്പിച്ചത്. വോട്ടിങ് പുരോഗമിക്കുന്നതിനിടയിലും പുറത്തേക്ക് പോവുന്നയാളെക്കുറിച്ച് അറിയാനായാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.

ശ്രിനിഷ് അരവിന്ദ്, രഞ്ജിനി ഹരിദാസ്, പേളി മാണി, അരിസ്റ്റോ സുരേഷ്, അര്‍ച്ചന സുശീലന്‍ എന്നിവരായിരുന്നു ഇത്തവണ എലിമിനേഷനുള്ള നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. ഇവരില്‍ ആരാവും പുറത്തുപോവുന്നതെന്ന ചോദ്യത്തിന് രാത്രിയില്‍ ഉത്തരം ലഭിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അത്തരത്തിലൊരു സംഭവമേ ഇല്ലെന്ന മട്ടിലായിരുന്നു മോഹന്‍ലാലിന്റെ ഭാവവും നീക്കവും. മത്സരാര്‍ത്ഥികളിലൊരാളെ സംരക്ഷിക്കാനായാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന കണ്ടെത്തലുമായാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുള്ളത്.

എലിമിനേഷനിടയിലൊരു ട്വിസ്റ്റ്

എലിമിനേഷനിടയിലൊരു ട്വിസ്റ്റ്

ട്വിസ്റ്റുകള്‍ നല്‍കുന്നതില്‍ അസാമാന്യ വൈഭവമാണ് ബിഗ് ബോസിന്. എലിമിനേഷന് വേണ്ടി പെട്ടിയും തയ്യാറാക്കി വെച്ചതിന് ശേഷം വരെ ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ട്. കഴിഞ്ഞ തവണ അഞ്ജലി അമീറായിരുന്നു അതിഥിയെ രക്ഷിച്ചത്. ഇത്തവണ താരങ്ങളാരുമില്ലെങ്കിലും എലിമിനേഷന്‍ പ്രക്രിയ നടന്നിരുന്നില്ല. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്.

ആരും പുറത്തുപോയില്ല

ആരും പുറത്തുപോയില്ല

അഞ്ച് പേരായിരുന്നു ഇത്തവണ ലിസ്റ്റിലുണ്ടായിരുന്നത്. പേളി മാണി, അരിസ്റ്റോ സുരേഷ്, രഞ്ജിനി ഹരിദാസ്, അര്‍ച്ചന, ശ്രിനിഷ് എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ഇവരില്‍ രഞ്ജിനിക്കും പേളിക്കുമായിരുന്നു സാധ്യതകള്‍. എന്നാല്‍ ഇവരിലാരും പുറത്തുപോയിരുന്നില്ല. ഇവരെല്ലാം ഇനിയും പരിപാടിയില്‍ തുടരുമെന്നാണ് ബിഗ് ബോസ് വ്യക്തമാക്കിയിട്ടുള്ളത്.

രഞ്ജിനിയെ സംരക്ഷിക്കാന്‍

രഞ്ജിനിയെ സംരക്ഷിക്കാന്‍

ഏഷ്യാനെറ്റിന്റെ തന്നെ സ്വന്തം താരങ്ങളിലൊരാളായ രഞ്ജിനി ഹരിദാസിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നായിരുന്നു പലരും പറഞ്ഞത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ ചാനലില്‍ സ്ഥിരം സാന്നിധ്യമായ താരത്തെ അത്ര പെട്ടെന്നൊന്നും ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ചാനല്‍ അധികൃതരെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ചാനല്‍ നടത്തിയ ശ്രമങ്ങള്‍ പരസ്യമായി

ചാനല്‍ നടത്തിയ ശ്രമങ്ങള്‍ പരസ്യമായി

രഞ്ജിനിയെ സംരക്ഷിക്കാനായി ചാനല്‍ നടത്തുന്ന ശ്രമങ്ങളെല്ലാം പരസ്യമായിരിക്കുകയാണ് ഇപ്പോള്‍. ഇപ്പോഴത്തെ ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് രഞ്ജിനിയുടെ അവസ്ഥയാണെന്നാണ് വിമര്‍ശകര്‍ അടക്കം പറയുന്നത്. താരത്തെ പുറത്താക്കണണെന്ന ആവശ്യം ശക്തമായി വരുന്നതിനിടയിലാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നത് ശ്രദ്ധേയമാണ്.

വോട്ടിങ്ങില്‍ ഏറെ പുറകില്‍

വോട്ടിങ്ങില്‍ ഏറെ പുറകില്‍

വോട്ടിങ്ങില്‍ ഏറെ പുറകിലുള്ള താരമാണ് രഞ്ജിനി. എന്നാല്‍ ബിഗ് ബോസ് അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം താരം ഏറെ മുന്നിലാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നുള്ള കാര്യത്തിലും ചിലര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. രഞ്ജിനി, അനൂപ്, സാബു എന്നിവരുടെ നീക്കങ്ങളും സംസാരവുമെല്ലാം ഓവറാവുന്നുവെന്ന തരത്തിലും വാദങ്ങളുണ്ട്്. താരത്തെ പുറത്താക്കാതെ പരിപാടി കാണരുതെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഷിയാസുമായുള്ള വഴക്കോടെ നെഗറ്റീവ് ഇമേജ്

ഷിയാസുമായുള്ള വഴക്കോടെ നെഗറ്റീവ് ഇമേജ്

ഷിയാസ് ക്യാപ്റ്റനായെത്തിയപ്പോള്‍ രഞ്ജിനി നടത്തിയ ശ്രമങ്ങളില്‍ പ്രേക്ഷകര്‍ അസ്വസ്ഥരായിരുന്നു. താരത്തെ ഇടിച്ചുതാഴ്ത്തിയുള്ള സംസാരവും പ്രകോപനപരമായ നീക്കങ്ങളുമായിരുന്നു രഞ്ജിനി നടത്തിയത്. മണ്ടനെന്ന് വിളിച്ചും ആക്ഷേപിച്ചിരുന്നു. പ്രകോപനപരമായ നീക്കത്തില്‍ ആദ്യം ഷിയാസ് പിടിച്ചുനിന്നെങ്കിലും പിന്നീടത് പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X