ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേർന്ന് നിൽക്കുന്നു, ഫെമിനാസികളോട് വെറുപ്പ്, വെളിപ്പെടുത്തി സാബു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ൽ ആണ് മലയളത്തിൽ ഷോ ആരംഭിച്ചത്. ഹിന്ദിയിൽ ആദ്യം തുടങ്ങിയ ഷോ വലിയ വിജയമായതിനെ തുടർന്നാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുന്നത്. ഹിന്ദിയിലെ പോലെ തന്നെ തെന്നിന്ത്യയിലും ബിഗ് ബോസ് ഷോ വലിയ വിജയമായിരുന്നു. 2018 ൽ ആരംഭിച്ച ആദ്യ സീസണിൽ സാബു മോൻ ആയിരുന്നു വിജയിച്ചത്. ഷോയിൽ വരുന്നതിന് മുൻപ് താരത്തിന്റെ പേരിൽ നിരവധി പരാമർശങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബിഗ് ബോസിൽ എത്തിയതോടെ സാബുവിന്റെ ഇമേജ് മാറുകയായിരുന്നു. വിമർശകർ പോലും ആരാധകരാവുകയായിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ നിരവധി സിനിമയിലും അവസരം ലഭിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാബു മോൻ പങ്കെടുത്ത ഒരു ക്ലബ് ഹൗസ് ചർച്ചയാണ്,. ക്ലബ് ഹൗസ് ചർച്ചകളിൽ സജീവമാണ് ഇദ്ദേഹം. ചർച്ചയിലെ താരത്തിന്റെ വാക്കുകൾ പലതും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. എന്നാൽ തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്ന് പറയാൻ സാബു മോൻ ഒരിക്കലും മടി കാണിക്കാറില്ല. ബിഗ് ബോസ് ഷോയിലും ഇതുപോലെ തന്നെയായിരുന്നു.

ഫെമിനാസികളെ   ഇഷ്ടമല്ല

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ക്ലബ്ബ് ഹൗസിൽ ഫെമിനിസത്തെ കുറിച്ച് നടന്ന ചർച്ചയാണ്. ഇതിൽ ഫെമിനിസ്റ്റുകളെ ഇഷ്ടമാണെന്നും എന്നാൽ ഫെമിനാസികളെ ഇഷ്ടമല്ലെന്നുമാണ് സാബു മോൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. ഫെമിനിസ്റ്റുകളോട് ഹൃദയം കെണ്ട് ചേർന്ന് നിൽക്കുന്നുവെന്നും എന്നാൽ ഫെമിനാസികളോട് ഹൃദയം കൊണ്ട് ചേർന്ന് നിൽക്കാൻ പറ്റുന്നില്ലെന്നുമാണ് സാബു മോൻ പറയുന്നത്. താരത്തിന്റെ വാക്കുകളുടെ പൂർണ്ണ രൂപം ചുവടെ...

ഫെമിനിസ്റ്റുകളോട് ഇഷ്ടം

ഫെമിനിസ്റ്റുകളോട് തനിക്ക് യാതൊരു ദേഷ്യവുമില്ല. ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേർന്ന് നിൽക്കുന്ന മനുഷ്യനാണ്. എന്നാൽ ഫെമിനാസികളോട് ഹൃദയം കൊണ്ട് ചേർന്ന് നിൽക്കാൻ പറ്റുന്നില്ല. കാരണം, ഉന്മൂല സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഫെമിനാസികളുണ്ട്. സത്രീയുടെ പ്രിവിലേജിൽ നാസിസവുമായി കണക്ട് ചെയ്ത് ഉന്മൂലന സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന കുറെ മനുഷ്യരുണ്ട്. അവരോട് എനിക്ക് അറപ്പും വെറുപ്പുമാണ്. അല്ലാതെ ഫെമിനിസ്റ്റുകളോട് അല്ല. സാബു ചർച്ചയിൽ പറഞ്ഞു.

സാബുവിനെതിരെ രഞ്ജി രഞ്ജിമാർ

ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ചർച്ചയായിൽ സാബുമോൻ നടത്തിയ ശിഖണ്ഡി പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ട്രാൻസ്ജെൻഡേഴ്സുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഇത്തരത്തിലുള്ള പരാമർശമുണ്ടായത്. ഇത് വലിയ ചർച്ചയായിരുന്നു. നടനെതിരെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലുള്ളവർ രംഗത്ത് എത്തിയിരുന്നു. സാബുവിനെതിരെ ആരോപണവുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജി രഞ്ജിമാർ രംഗത്ത് എത്തിയിരുന്നു. സാബുവിനെ കുറിച്ച് രൂക്ഷ വിമർശനമായിരുന്നു അവർ ഉന്നയിച്ചത്. ശിഖണ്ഡി പരാമർശം വിവാദമായപ്പോൾ സാബു മാപ്പ് പറയുകയും ചെയ്തു.

മാപ്പ് പറഞ്ഞ്  സാബു മോൻ

താൻ അങ്ങനെ പറഞ്ഞത് കുറെ മനുഷ്യർക്ക് വിഷമമുണ്ടാക്കിയതിൽ ഹൃദയത്തിന്റെ അടിത്തട്ടിയിൽ നിന്ന് മാപ്പ് പറയുന്നു. തനിക്ക് അങ്ങനെ അവരോട് മാപ്പ് ചോദിക്കുന്നതിൽ ഒരു നാണക്കേടുമില്ലെന്നു താരം പറയുന്നുണ്ട്. ക്ലബ്ബ് ഹൗസിൽ നടന്ന മറ്റൊരു ചർച്ചയിലാണ് സാബു മാപ്പ് പറയുന്നത്. താൻ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ മനുഷ്യരുണ്ട്. അവരോട് ചോദിക്കണം. താനുമായുളള പേഴ്സ്ണൽ എക്സപീരിയൻസ് എന്താണെന്ന്. ഏതെങ്കിലും രീതിയിൽ ഇവരെ ഉപദ്രവിക്കുന്നുണ്ടോ എന്ന് ചോദിക്കണമെന്നും സാബു മോൻ ചർച്ചയിൽ പറയുന്നുണ്ട്.

കടപ്പാട്, വീഡിയോ കാണാം

More from Filmibeat

Read more about: sabu mon bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X