ഡിംപലിനും സജ്ന-ഫിറോസിനും പറ്റിയ പണി ഇതാണ്, ജോലി നിർദ്ദേശിച്ച് സായ് വിഷ്ണു

രസകരമായ ടാസ്ക്കോട് കൂടിയാണ് എപ്പിസോഡ് ആരംഭിക്കുന്നത്. ഇന്നത്തെ മോർണിംഗ് ആക്ടിവിറ്റക്കായി എത്തിയത് സായ് വിഷ്ണുവായിരുന്നു. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികള്‍ക്ക് യോജിക്കുന്ന വേറൊരു ജോലി നിര്‍ദ്ദേശിക്കാനായിരുന്നു സായിയ്ക്ക് നൽകിയ ടാസ്ക്ക്. ബിഗ് ബോസ് നൽകിയ ടാസ്ക്ക് സായ് ചെയ്യുകയും ചെയ്തു. ഓരോരുത്തരുടേയും പേര് വിളിച്ച് അവര്‍ക്ക് യോജിച്ച ജോലി നിർദ്ദേശിക്കുകയായിരുന്നു.

dimpal-sai

ആദ്യം ഡിംപലിനെയായിരുന്നു സായ് വിഷ്‍ണു വിളിച്ചത്. ഡിംപലിന് ആര്‍ജെ ജോലിയായിരുന്നു സായ് നിർദ്ദേശിച്ചത്. കാരണവും പറഞ്ഞതിരുന്നു. തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കും എന്നാല്‍ തിരിച്ച് കേള്‍ക്കാൻ ഡിംപല്‍ തയ്യാറാകില്ല എന്നായിരുന്നു സായ് വിഷ്‍ണു പറഞ്ഞ കാരണം.. വേണമെങ്കില്‍ സ്വയം പാട്ടുണ്ടാക്കി പാടുന്ന ആളാണ് ഡിംപലെന്നും സായി വിഷ്‍ണു പറഞ്ഞു. ഡിംപൽ ചെറിയ ചിരിയോടെയാണ് ഇത് കേട്ടത്. ഇത് മറ്റുള്ളവരിൽ ചിരി ഉണർത്തിയിരുന്നു.

പിന്നീട് മജ്സിയ ഭാനുവിനെ ആയിരുന്നു വിളിച്ചത്. സ്വയം പബ്ലിസിറ്റി നടത്തുന്നയാളാണ് മജ്‍സിയ എന്നും അതുകൊണ്ടാണ് ഗെയ്‍മറാണെന്ന് പറഞ്ഞതുകൊണ്ട് നടക്കുന്നതെന്നും വേറെ ജോലി ആവശ്യമില്ലെന്നും സായ് പറഞ്ഞു ഇതും ചിരിയോട് കൂടിയാണ് മറ്റുള്ളവർ കേട്ടത്

അംഗനവാടിയിലെ ആള്‍ക്കാരെ പോലെയാണ് സജ്‍നയും ഫിറോസും എന്ന് സായ് വിഷ്‍ണു പറഞ്ഞു. പക്വതയില്ലാത്തവര്‍ വന്നതുപോലെയായി എന്നും സജ്‍നയെയും ഫിറോസിനെയും ഉദ്ദേശിച്ച് സായ് വിഷ്‍ണു പറഞ്ഞു. താൻ അവിടത്തെ ഹെഡ്‍മാഷാണെങ്കില്‍ അവരെ പിരിച്ചുവിട്ടേനെയെന്നും സായ് വിഷ്‍ണു പറഞ്ഞു. ശരി ഹെഡ് മാസ്റ്റർ എന്ന മറുപടി പറഞ്ഞു കൊണ്ടാണ് ഫിറോസ് ഖാൻ സീറ്റിലേയ്ക്ക് പോയത്. ആ മുഖം താൻ ഇപ്പോൾ പൊളിച്ചേക്കാമെന്നും ഫിറോസ് പറയുന്നുണ്ട്. പിന്നീട് സായ് വിഷ്ണുവും ഫിറോസും തമ്മിൽ ചെറിയ വാക്ക് തർക്കം അവിടെ നടക്കുക ചെയ്തിരുന്നു. എന്നാൽ മറ്റുള്ളവർ ഇതൊരു വലിയ പ്രശ്നമാക്കാതെ വിടുകയായിരുന്നു. ഇതിന്റെ പേരിൽ പിന്നീട് ചെറിയ സംസാരം ഹൗസിൽ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X