For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡോക്ടറിനെ് ദില്‍ഷയ്ക്ക് ഇഷ്ടമല്ല, ഹൗസില്‍ കാണിക്കുന്നത് മുതലെടുപ്പ്, ലക്ഷ്യം വേറെ....

  |

  സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. നിരവധി നാടകീയ രംഗങ്ങള്‍ക്കായിരുന്നു പോയവാരം ഹൗസ് സാക്ഷ്യം വഹിച്ചത്. ഡോക്ടറും ജാസ്മിനു പോയതോടെ ഗെയിം മറ്റൊരു തലത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. ദില്‍ഷയാണ് ഇപ്പേള്‍ ഹൗസില്‍ സ്‌കോര്‍ ചെയ്ത് നില്‍ക്കുന്നത്.

  DILSHA- DR

  ഡോക്ടര്‍ റോബിന്‍ ഷോയില്‍ ഇല്ലെങ്കിലും ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ഉയരുന്ന പേര് ഡോക്ടറിന്റെയാണ്. ദില്‍ഷയാണ് ഡോക്ടറിന്റെ പേര് ചര്‍ച്ചയ്ക്ക് ഇടുന്നത്. ഇത് താരത്തിന്റെ തന്ത്രമാണെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍. ഡോക്ടറിന്റെ പേരില്‍ വോട്ട് നേടാനുളള പദ്ധതിയണെന്നാണ് ഇദ്ദേഹം പറയുന്നത്. ദില്‍ഷ ബ്ലെസ്ലിയേയു തോല്‍പ്പിക്കുമെന്നു കുറിപ്പില്‍ പറയുന്നു.

  Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

  കുറിപ്പ് ഇങ്ങനെ...'റോബിന്‍ പുറത്ത് നല്ല സപ്പോര്‍ട്ടുണ്ടെന്ന് അറിയാം അത് മൊത്തമായും കിട്ടിയാല്‍ ബ്ലെസലിയെ പോലും തോല്‍പിച്ചു പ്രേക്ഷകരുടെ വോട്ട് വഴി വിന്നറാവാം.കഷ്ടം.. ഇവള്‍ കാരണം ആ പാവം ബ്ലെസ്ലി തോറ്റുപോകും. റോബിന്‍ പോയതിന് ശേഷം പലപ്പോഴും അനാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും റോബിന്റെ പേര് ഇടയ്ക്ക് എടുത്ത് പറയുന്നുണ്ട്. ഇവള്‍ക്ക് ശെരിക്കും പ്രതികാരമാണ് ചെയ്യേണ്ടത് എന്നുണ്ടെങ്കില്‍ റിയാസിനെ പുറത്താക്കാന്‍ കൂടെ നിന്ന് സഹായിക്കണം എന്ന് ബ്ലെസ്ലിയോട് അഭ്യര്‍ത്ഥിക്കാം. പക്ഷെ ഇവള്‍ പറയുന്നത് റോബിന് വേണ്ടി ഞാന്‍ ജയിക്കും എന്നാണ്. അതിനു ബ്ലെസ്ലി അവസാനം വരെ കൂടെ വേണമെന്ന്. ഇവളെന്താ റോബിനോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ. സുഹൃത്ത് മാത്രമാണെങ്കില്‍ റോബിന് വേണ്ടി എന്തുകൊണ്ട് നമ്മള്‍ ജയികുമെന്നോ അല്ലെങ്കില്‍ റോബിന് വേണ്ടി ബ്ലെസ്ലി ജയിക്കണമെന്ന് പറയുന്നില്ലല്ലോ';ആരാധകന്‍ കുറിപ്പില്‍ ചോദിക്കുന്നു.

  Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

  'പക്ഷെ അവന്റെ ഇഷ്ടവും അവള്‍ യൂസ് ചെയ്യുന്നു. ഹിറ്റ് അടിച്ചപ്പോള്‍ അവിടെ തന്നെയുണ്ടായിരുന്ന ദില്‍ഷ അപ്പോഴൊന്നും അടിക്കരുത് എന്ന് പറഞ്ഞിട്ടില്ല .നമ്മള്‍ ഇഷ്ടപെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ഉപദ്രവിക്കുന്നത് കണ്ടാല്‍ നമ്മള്‍ തടയാന്‍ ശ്രെമിക്കില്ലേ. അത്രെയും ദൈര്‍ഘ്യമുളള ആ വീഡിയോയില്‍ ഇവള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല .അടിക്കുമ്പോള്‍ മിണ്ടാതിരിന്നിട്ട് പിന്നീട് പട്ടി ഷോ കാണിക്കുന്നത് നല്ലതാണോ?? (എന്നിട്ടും അടിച്ചുകൊണ്ടിരുന്ന സമയത്ത് ദില്‍ഷയുടെ സാന്നിധ്യം അവിടെയുണ്ടായിരിന്നു എന്നും അത് അടിക്കരുത് എന്ന് അവള്‍ ആ സമയത്ത് പറഞ്ഞിരുന്നില്ല'.

  Also Read:പ്രിയ സുഹൃത്ത് പിരിഞ്ഞ് പോയത് സഹിക്കാനാവുന്നില്ല:റോബിനോട് പൊട്ടിക്കരഞ്ഞ് ദിൽഷ

  'ഈ മുതലെടുപ്പ് മനസിലാക്കണം. ഇവള്‍ വിന്നറായാല്‍ റോബിനെ കല്യാണം കഴിച്ചു രണ്ടുപേരും ഒന്നിച്ചു താമസിക്കും എന്നൊക്കെ വിശ്വസിച്ചു നടക്കുന്ന ആരേലും ഉണ്ടോ എന്നറിയില്ല. റോബിന് ഇഷ്ടമാണ് എന്ന് പറയുന്നു പക്ഷെ ഇവള്‍ ഒരിക്കലും റോബിനെ കല്യാണം കഴിക്കില്ല എന്ന് കണ്ണനെ കൊണ്ട് സത്യമിട്ടിട്ടില്ലേ?'; എന്ന് പറഞ്ഞ് കൊണ്ട് പോസ്റ്റ് നിര്‍ത്തുന്നു.

  Recommended Video

  Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview

  ഇത്തവണത്തെ എവിക്ഷനില്‍ ദില്‍ഷയുമുണ്ട്. നിലവില്‍ 9 പേരാണ് വീട്ടിലുള്ളത്. ഇതില്‍ റിയാസ്, ബ്ലെസ്ലി, റിയാസ്,അഖില്‍, സൂരജ് ,റോണ്‍സണ്‍ എന്നിങ്ങനെ 7 പേര്‍ എവിക്ഷനിലുണ്ട്,.ഷോ അതിന്റെ അവസാനഘട്ടിലേയ്ക്ക് എത്തുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ പുറത്ത് പോകും

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Season 4 Fan Write Up About Dilsha's Fake Relationship With Doctor Robin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X