ക്രിക്കറ്റ് താരവുമായി സെക്‌സ്, നഗ്നശരീരത്തില്‍ ദേശീയ പതാക വരച്ചതിന് കേസ്; ആളെ പറ്റിച്ച് ബിഗ് ബോസില്‍

By Aswini

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയതിലൂടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇതേ പേരില്‍ ഈ പരിപാടി തമിഴിലും തെലുങ്കിലും കന്നടയിലും എത്തി. മലയാളി ഹൗസ് എന്ന പേരിലാണ് കേരളത്തിലെത്തിയത്. ഏത് ഭാഷയില്‍ ആര് അവതാരകനായി വന്നാലും ഈ ടെലിവിഷന്‍ ഷോ വിവാദങ്ങള്‍ക്കൊപ്പമാണ്.

ഇപ്പോഴിതാ ഹിന്ദിയിലെ പതിനൊന്നാം സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഒരു മോഡല്‍ രംഗത്തെത്തിയിരിയ്ക്കുന്നു. നടിയും മോഡലുമായ ഗഹന വസിസ്തയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥിയായ അര്‍ഷി ഖാനെതിരെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിയ്ക്കുന്നത്. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ അര്‍ഷി പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് ഗഹന പറയുന്നു.

വയസ്സ് കുറച്ച് പറഞ്ഞു

വയസ്സ് കുറച്ച് പറഞ്ഞു

ഗഹന വസിസ്ത | അര്‍ഷി ഖാന്‍

അര്‍ഷി ഖാന്റെ സ്വദേശമായ ബോപാലില്‍ നിന്നാണ് താനും വരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഗഹന വസിസ്ത തുടങ്ങുന്നത്. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ അര്‍ഷി പറഞ്ഞ പ്രായം നുണയാണ്. 27 വയസ്സ് എന്നാണ് അര്‍ഷി പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 32 വയസ്സാണ് പ്രായം.

വിവാഹിതയാണ്

വിവാഹിതയാണ്

മാത്രമല്ല അര്‍ഷി ഖാന്‍ വിവാഹിതയാണ്. അന്‍പത് വയസ്സുകാരനായ ഒരാളെയാണ് അര്‍ഷി ഖാന്‍ വിവാഹം ചെയ്തിരിയ്ക്കുന്നത് എന്നും ഗഹന വസിസ്ത പറയുന്നു.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ വേണ്ടി അര്‍ഷി ഖാന്‍ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണ്. ഇതിന് തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്ന് ഗഹന പറഞ്ഞു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നാണ് അര്‍ഷിയുടെ യഥാര്‍ത്ഥ പ്രായവും വിദ്യാഭ്യാസ യോഗ്യതയും താന്‍ കണ്ടെത്തിയത് എന്ന് ഗഹന വ്യക്തമാക്കുന്നു.

ഷാഹിദ് അഫ്രിദിയുമായുള്ള ബന്ധം കള്ളം

ഷാഹിദ് അഫ്രിദിയുമായുള്ള ബന്ധം കള്ളം

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുമായി തനിക്ക് ബന്ധമുണ്ടെന്നും, അഫ്രിദുമായി സെക്‌സ് ചെയ്തുവെന്നും അര്‍ഷി പറഞ്ഞത് പച്ചക്കള്ളമാണ്. അര്‍ഷി ഇതുവരെ അഫ്രിദിയെ നേരില്‍ കാണുക പോയിട്ട് ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ട്വിറ്ററില്‍ സുഹൃത്തുക്കളായിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്ന ഉടനെ അഫ്രിദി അര്‍ഷിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

പത്ത് കേസുകള്‍

പത്ത് കേസുകള്‍

അര്‍ഷിയ്‌ക്കെതിരെ പത്ത് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ഗഹന വെളിപ്പെടുത്തുന്നു. രണ്ട് കേസ് പാകിസ്ഥാനിലും നാല് കേസ് മഹാരാഷ്ട്രയിലും. ബാക്ക് നാല് കേസുകള്‍ വിവധ രാജ്യങ്ങളിലാണ്. എല്ലാം ദേശീയ പതാകയെ അവഹേളിച്ചതിനാണ്. തന്റെ നഗ്ന ശരീരത്തില്‍ ദേശീയ പതാക വരച്ചു വച്ചതിനാണ് കേസ്.

എങ്ങിനെ സാധിക്കുന്നു

എങ്ങിനെ സാധിക്കുന്നു

ഗഹന വസിസ്ത

ഇതുപോലെ സ്വന്തം വ്യക്തിത്വം മറച്ചു വച്ച് ജീവിയ്ക്കുന്ന, ക്രിമിനല്‍ കുറ്റവാളിയെ എങ്ങിനെ ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ടു എന്നാണ് ഗഹന വസിസ്ത ചോദിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X