105 ദിവസം, 19 മത്സരാര്‍ത്ഥികള്‍; ഒടുവില്‍ ടൈറ്റിലും 44 ലക്ഷം രൂപയും ശില്‍പയ്ക്ക്!!
സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ്‍ 11 ന് ഇന്നലെ (ജനുവരി 14) അവസാനം കുറിച്ചു. ടൈറ്റില്‍ ടെലിവിഷന്‍ താരം ശില്‍പ ഷിന്റെ സ്വന്തമാകക്കി!!. നാല്‍പ്പത്തിനാല് ലക്ഷം രൂപയാണ് സമ്മാനം. ഇതിന് പുറമെ ഇന്ത്യ ഒട്ടുക്കും ആരാധകരുടെ സ്‌നേഹവും ഷിന്റെ നേടിയെടുത്തു.
ഗ്രാന്റ് ഫിനാലയില്‍ ശില്‍പയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത് ഹിന ഖാനാണ്. വോട്ടിങില്‍ ഇരുവരും ഇഞ്ചോടിഞ്ച് മത്സരത്തിലായിരുന്നു. 105 ദിവസം ഒരുമിച്ച് ഒരു വീട്ടില്‍ താമസിച്ച 19 പേരില്‍ നിന്നാണ് വിജയ് യെ കണ്ടെത്തിയത്.

ശില്‍പ ഷിന്റെ, ഹിന ഖാന്‍, വികാസ് ഗുപ്ത, പുനീഷ് ഷര്‍മ എന്നിവരാണ് ഗ്രാന്റ് ഫിനാലയില്‍ എത്തിയത്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴേക്കും പുനീഷ് ഷര്‍മ പുറത്തായി. അടുത്ത റൗണ്ടില്‍ വികാസ് ഗുപ്തയും പുറത്തായതോടെ രണ്ട് പെണ്‍പുലികളായി മത്സരത്തില്‍.
അക്ഷയ് കുമാറാണ് വിജയ് യെ പ്രഖ്യാപിച്ചത്. മത്സരാര്‍ത്ഥികള്‍ക്കൊപ്പം സല്‍മാന്‍ ഖാന്റെയും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുകളും ഗ്രാന്റ് ഫിനാലെയുടെ മാറ്റ് കൂട്ടി. അക്ഷയ് കുമാറിന്റെ സാന്നിധ്യം കൂടെ ആയപ്പോള്‍ തികഞ്ഞു.
ടെലിവിഷന്‍ അവതരണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ശില്‍പ ഷിന്റെയ്ക്ക് ചെറുതൊന്നുമല്ല ആരാധകര്‍. ഷോയുടെ ഒരു ക്യാമറക്കണ്ണും എന്നെ മാറ്റുന്നില്ല, ഞാനെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഷോയില്‍ പെരുമാറിയത്. അതാവാം ഈ ആരാധകരെ നേടി തന്നത് എന്ന് ശില്‍പ പറഞ്ഞു.


Click it and Unblock the Notifications